കോൺ​ഗ്രസ് പുന:സംഘടന ​ഗ്രൂപ്പ് അടിസ്ഥാനത്തിൽ ആകരുത്; പാര്‍ട്ടി വിട്ട് സുധീരന്‍ പുറത്തു പോകില്ലെന്നും K Muraleedharan

വാളെടുത്തവരെല്ലാം വെളിച്ചപ്പാടായാല്‍ കോണ്‍ഗ്രസ് കേരളത്തില്‍ സംപൂജ്യമാകുമെന്ന് കെ.മുരളീധരന്‍ എം.പി. പാർട്ടി പുനഃസംഘടന  ​ഗ്രൂപ്പ് അടിസ്ഥാനത്തിലാകരുത്. 

Written by - Zee Malayalam News Desk | Last Updated : Sep 29, 2021, 12:10 PM IST
  • വാളെടുത്തവരെല്ലാം വെളിച്ചപ്പാടായാല്‍ കോണ്‍ഗ്രസ് കേരളത്തില്‍ സംപൂജ്യമാകും.
  • സെമി കേഡര്‍ സംവിധാനത്തില്‍ പോയാലേ പാര്‍ട്ടി മെച്ചപ്പെടൂ.
  • ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതംവെപ്പ് പാടില്ലെന്ന് തന്നെയാണ് അഭിപ്രായമെന്നും കെ മുരളീധരൻ എംപി.
കോൺ​ഗ്രസ് പുന:സംഘടന ​ഗ്രൂപ്പ് അടിസ്ഥാനത്തിൽ ആകരുത്; പാര്‍ട്ടി വിട്ട് സുധീരന്‍ പുറത്തു പോകില്ലെന്നും K Muraleedharan

കോഴിക്കോട്: ​ഗ്രൂപ്പ് അടിസ്ഥാനത്തിലാകരുത് പാർട്ടി പുനഃസംഘടനയെന്ന് കെ മുരളീധരൻ എംപി (K Muralidharan MP). AICC ജനറൽ സെക്രട്ടറി താരിഖ് അൻവറുമായുള്ള (Tariq Anwar) കൂടിക്കാഴ്ചയിലാണ് മുരളീധരൻ‌ ഇക്കാര്യം ആവശ്യപ്പെട്ടത്. പുന:സംഘടന (Reorganization) നീളരുതെന്നും താൻ നിർദേശിക്കുന്നവരിൽ പ്രവർത്തിക്കാത്തവരുണ്ടെങ്കിൽ നിർദാക്ഷിണ്യം തള്ളണമെന്നും കെ മുരളീധരൻ എംപി ആവശ്യപ്പെട്ടു.

ഭാരവാഹി പട്ടിക രാഷ്ട്രീയ കാര്യ സമിതിയിൽ ചർച്ച ചെയ്യണം. വാളെടുത്തവരെല്ലാം വെളിച്ചപ്പാടായാല്‍ കോണ്‍ഗ്രസ് കേരളത്തില്‍ സംപൂജ്യമാകുമെന്നും കെ.മുരളീധരന്‍ എം.പി പറഞ്ഞു. സെമി കേഡര്‍ സംവിധാനത്തില്‍ പോയാലേ പാര്‍ട്ടി മെച്ചപ്പെടൂ.

Also Read: കെപിസിസി പുന:സംഘടന: ഇവരും പരിഗണനയില്‍!!

പാർട്ടി പുപുനഃസംഘടനയുമായി ബന്ധപ്പെട്ട് വി എം സുധീരന് അതൃപ്തി ഉണ്ടെങ്കിൽ രാഷ്ട്രീയകാര്യ സമിതി വിളിക്കാൻ ആവശ്യപ്പെടാമായിരുന്നുവെന്ന് കെ മുരളീധരൻ  പ്രതികരിച്ചു. പാർട്ടി ചട്ടക്കൂട് വിട്ട് സുധീരൻ പുറത്ത് പോകില്ലെന്നാണ് പ്രതീക്ഷ. സംഘടനയുടെ  നന്മക്ക് മാത്രമേ അദ്ദേഹം പ്രവർത്തിക്കുകയുള്ളു. വി എം സുധീരനെ താൻ നേരിട്ട് കാണുമെന്നും മുരളീധരൻ പറഞ്ഞു. 

Also Read: Congress Internal Clash : 'ഈ നിലയിൽ മുന്നോട്ട് പോകാനാകില്ല', കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് VM Sudheeran

കെപിസിസി പുന:സംഘടനയുമായി (KPCC Reorganization) ബന്ധപ്പെട്ട് മുതിർന്ന നേതാക്കളെയെല്ലാം താരിഖ് അൻവർ (Tariq Anwar) കാണുന്നുണ്ട്. എല്ലാവരുമായും ചർച്ച നടത്തിയ ശേഷമേ പുന:സംഘടനയുമായി മുന്നോട്ടു പോകാവൂയെന്ന് ഹൈക്കമാന്റ് (HighCommand) നിർദേശം നൽകിയിരുന്നു. കെപിസിസി അധ്യക്ഷൻ (KPCC President) കെ സുധാകരനും പ്രതിപക്ഷ നേതാവ് (Opposition Leader) വി ഡി സതീശനും എതിരെ പാർട്ടിക്കുള്ളിൽ തന്നെ വലിയ എതിർപ്പും വിമർശനവും ഉയർന്ന സാഹചര്യത്തിലാണ് ഹൈക്കമാന്റ് നിർദേശ പ്രകാരം താരിഖ് അൻവർ കേരളത്തിലെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News