Congress Internal Clash : 'ഈ നിലയിൽ മുന്നോട്ട് പോകാനാകില്ല', കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് VM Sudheeran

VM Sudheeran  AICC General Secretary താരിഖ് അൻവറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോടായി സംസാരിക്കവെയാണ് പുതിയ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്

Written by - Zee Malayalam News Desk | Last Updated : Sep 27, 2021, 08:22 PM IST
  • താരിഖ് അൻവറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോടായി സംസാരിക്കവെയാണ് വി.എം സുധീരൻ പുതിയ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്.
  • ഈ നിലയിൽ തനിക്ക് മുന്നോട്ട് പോകാനകില്ലയെന്നാണ് സുധീരൻ മാധ്യമങ്ങളോടായി പറഞ്ഞത്.
  • ഈ അനിശ്ചിതത്തിൽ ഹൈക്കമാൻഡ് പരിഹാരം കണ്ടെത്തുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് സുധീകരൻ പറഞ്ഞു.
Congress Internal Clash : 'ഈ നിലയിൽ മുന്നോട്ട് പോകാനാകില്ല', കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് VM Sudheeran

Thiruvananthapuram : കെ സുധാകരന്റെ നേതൃത്വത്തിലുള്ള സംസ്ഥാനത്തെ കോൺഗ്രസിനെതിരെ പൊട്ടിത്തെറിച്ച് മുൻ KPCC അധ്യക്ഷൻ വി.എം സുധീരൻ (VM Sudheeran). AICC General Secretary താരിഖ് അൻവറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോടായി സംസാരിക്കവെയാണ് വി.എം സുധീരൻ പുതിയ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്. 

ഈ നിലയിൽ തനിക്ക് മുന്നോട്ട് പോകാനകില്ലയെന്നാണ് സുധീരൻ മാധ്യമങ്ങളോടായി പറഞ്ഞത്. ഈ അനിശ്ചിതത്തിൽ ഹൈക്കമാൻഡ് പരിഹാരം കണ്ടെത്തുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് സുധീകരൻ പറഞ്ഞു.

ALSO READ : VM Sudheeran| ഇനി ബാക്കിയുള്ളത് പ്രാഥമിക അംഗത്വം,എഐസിസി അം​ഗത്വവും രാജിവെച്ച് സുധീരൻ

താൻ വളരെ പ്രതീക്ഷയോടെയാണ് പുതിയ നേതൃത്വത്തെ കണ്ടത്. പക്ഷെ അവയ്ക്കനുസരിച്ചുള്ള യാതൊരു കാര്യവും ഉണ്ടാകാത്ത സ്ഥിതി വിശേഷമാണ് ഇപ്പോൾ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിലുള്ളതെന്ന് സുധീരൻ വ്യക്തമാക്കി.

കോൺഗ്രസിന്റെ സംസ്കാരത്തിന് ഒട്ടും യോജിക്കാത്ത തീരുമാനങ്ങൾ പുതിയ നേതൃത്വത്തിന്റെ ഭാഗത്തെ നിന്ന് വന്നതോടെയാണ് താൻ പ്രതികരിക്കാൻ തയ്യറായതെന്ന് സുധീരൻ അറിയിച്ചു. തുടർന്നാണ് താൻ നേതൃത്വത്തിന് കത്തയിച്ചത്, എന്നാൽ അതിനൊരു മറുപടിയോ പരിഗണനയോ ലഭിച്ചില്ല. അതിനാലാണ് താൻ രാജിവെച്ചതെന്ന് സുധീരൻ വ്യക്തമാക്കി.

ALSO READ : VM Sudheeran| വി.എം സുധീരൻ രാജിവെച്ചു, നേതൃത്വത്തിനോട് അതൃപ്തി

കോൺഗ്രസിന്റെ തെറ്റായ പ്രവർത്തനശൈലി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അത് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നുമുണ്ടെന്ന് സുധീരൻ പറഞ്ഞു. ഈ നിലയിൽ മുന്നോട്ട് പോയാൽ കോൺഗ്രസ് ദുർബലപ്പെടും വലിയ തിരിച്ചടിയുണ്ടാകും. അങ്ങനെ ഉണ്ടാകാതിരക്കാൻ ഹൈക്കമാൻഡിനാതട്ടെയെന്നാണ് കരുതുന്നതെന്ന് സുധീരൻ പറഞ്ഞു.

ALSO READ : Bevco in Ksrtc Depot: കെഎസ്ആർടിസി ഡിപ്പോകളിൽ മദ്യം വിൽക്കാനുള്ള തീരുമാനം അപകടകരമെന്ന് വിഎം സുധീരൻ

കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വത്തിനെതിരെയുള്ള അതൃപ്തിയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് സുധീരൻ കെപിസിസിയുടെ രാഷ്ട്രീയകാര്യ സമതിയിൽ നിന്നും AICC അംഗത്വവും രാജിവെച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News