സ്കൂട്ടർ ഇടിച്ച് സഹോദരങ്ങൾ മരിച്ചു; ജോസ് കെ മാണിയുടെ മകൻ അറസ്റ്റിൽ

മണിമലയിലെ വാഹനാപകടവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇന്നലെ വൈകിട്ട് കറിക്കാട്ടൂരിനും മണിമലയ്ക്കുമിടയ്ക്കാണ് അപകടമുണ്ടായത്

Written by - Zee Malayalam News Desk | Last Updated : Apr 10, 2023, 04:49 PM IST
  • ശനിയാഴ്ച ഉണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചിരുന്നു
  • ഇന്നോവയുടെ പിന്നിൽ ആക്ടീവാ സ്കൂട്ടർ ഇടിക്കുകയായിരുന്നു
  • സഹോദരങ്ങളാണ് മരിച്ചത്
സ്കൂട്ടർ ഇടിച്ച് സഹോദരങ്ങൾ മരിച്ചു;  ജോസ് കെ മാണിയുടെ മകൻ അറസ്റ്റിൽ

കോട്ടയം: ഇന്നോവയ്ക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് സഹോദരങ്ങൾ മരിച്ച വാഹന അപകടക്കേസിൽ ജോസ് കെ മാണിയുടെ മകൻ കെ എം മാണിയെ അറസ്റ്റ് ചെയ്തു. സ്കൂട്ടർ യാത്രക്കാരായ മണിമല പതാലി പ്ലാവ് കുന്നുംപുറത്ത് താഴെ യോഹന്നാൻ മാത്യുവിൻറെ മകൻ ജിൻസ് ജോൺ (31), സഹോദരൻ  ജിസ് (25) എന്നിവരാണ് മരിച്ചത്. 

മണിമലയിലെ വാഹനാപകടവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇന്നലെ വൈകിട്ട് കറിക്കാട്ടൂരിനും മണിമലയ്ക്കുമിടയ്ക്കാണ് അപകടമുണ്ടായത്.ശനിയാഴ്ച ഉണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചിരുന്നു.

Also Read: സംസ്ഥാനത്ത് വീണ്ടും പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി

അപകടത്തിന് കാരണമായ വാഹനമോഹിച്ചത് ജോസ് കെ മാണിയുടെ മകനാണെന്ന് കണ്ടെത്തിയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം  ജോസ് കെ മാണിയുടെ മകനെ  ജാമ്യത്തിൽ വിട്ടു.ഇന്നോവയുടെ പിന്നിൽ  ആക്ടീവാ സ്കൂട്ടർ  ഇടിക്കുകയായിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News