Kochi : ഇന്ധന വില വർധനയ്ക്കെതിരെ കോൺഗ്രസ് നടത്തിയ ഇടപ്പള്ളി വൈറ്റില ബൈപ്പാസ് തടഞ്ഞ് കൊണ്ടുള്ള സമരത്തിനെതിരെ നടൻ ജോജു ജോർജ് (Actor Joju George) പ്രതിഷേധിച്ചത് മദ്യപിച്ചട്ടാണെന്നുള്ള യൂത്ത് കോൺഗ്രസിന്റെ വാദം പൊളിഞ്ഞു. പൊലീസ് നടത്തിയ വൈദ്യ പരിശോധനയിൽ നടൻ ജോജു മദ്യപിച്ചിട്ടില്ല എന്ന് റിപ്പോർട്ട് പുറത്ത് വരികയും ചെയ്തു.
ഇതോടെയാണ് കോൺഗ്രസിന്റെ വഴി തടഞ്ഞ് കൊണ്ടുള്ള സമരത്തിനെതിരെ പ്രതിഷേധിച്ച ജോജു മദ്യപിച്ചെന്നുള്ള കോൺഗ്രസിന്റെ വാദം പൊളിയുകയായിരുന്നു. ജോജു ജോർജ് മദ്യപിച്ച് ബഹളം ഉണ്ടാക്കിയെന്നായിരുന്നു കോൺഗ്രസിന്റെ എറണാകുളം ഡിസിസി അധ്യക്ഷൻ ഷിയാസ് മാധ്യമങ്ങളോടായി അറിയിച്ചത്.
ALSO READ : Joju George New Car| ചില്ല് പൊട്ടിച്ചത് ഒരു കോടി വിലയുള്ള വണ്ടി, ജോജു ഇന്ത്യ ചുറ്റിയ വണ്ടി ലാൻറ് റോവർ ഡിഫൻഡർ
സമരത്തിനെതിരെ പ്രതികരിച്ച ജോജു ജോർജ് മദ്യപിച്ചെത്തി പ്രശ്നം ഉണ്ടാക്കുകയായിരുന്നു എന്ന് യൂത്ത് കോൺഗ്രസ് പരാതി നൽകുകയായിരുന്നു. ഈ പരാതിന്മേലാണ് പൊലീസ് താരത്തെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അറിയിച്ചിരിക്കുന്നത്.
നടൻ ജോജു ജോർജ് ട്രാഫിക്ക് ബ്ലോക്ക് മണിക്കൂറോളം ഉണ്ടായതിനെ തുടർന്നാണ് രൂക്ഷമായി പ്രതികരിച്ചത്. നടന്റെ വാഹനത്തിന്റെ ചില്ല് സമരക്കാർ അടിച്ചു തകർത്തു. എന്നാൽ ജോജു ജോർജ് മദ്യപിച്ചിരുന്നുവെന്നും ജോജുവാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്നും സമരക്കാർ ആരോപിച്ചു. ജോജു ജോർജ് മദ്യപിച്ച് പ്രശ്നമുണ്ടാക്കിയെന്നും വനിതാ നേതാക്കളെ അസഭ്യം പറഞ്ഞുവെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.
ഗതാഗത കുരിക്ക് നീക്കാനുള്ള കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുകയാണെന്ന് DCP മാധ്യമങ്ങളോട് പറഞ്ഞു. റോഡ് തടഞ്ഞതിന് കോൺഗ്രസ് പ്രവർത്തകർക്കെതിരെും കേസെടുത്തിട്ടുണ്ട്. ആളുകളെ തിരിച്ചറിഞ്ഞിട്ട് നടപടിയെടുക്കും. ഇത്തരത്തിൽ ഒരു സമരമുണ്ടാവുമെന്ന് പൊലീസിനെ അറിയിച്ചിരുന്നു. പക്ഷേ, രേഖാമൂലമുള്ള അനുമതി വാങ്ങിയിട്ടില്ലയെന്ന് ഡോങ്റെ മാധ്യമങ്ങളോടായി അറിയിച്ചു.
തിങ്കളാഴ്ച രാവിലെയാണ് വൈറ്റിലയിൽ റോഡ് ഉപരോധം നടന്നത്. റോഡ് ഉപരോധത്തെ തുടർന്ന് വൻ ഗതാഗതക്കുരുക്കാണ് ഉണ്ടായത്. ഇതിനെതിരെയാണ് നടൻ പ്രതികരിച്ചത്.
വാഹനങ്ങളിൽ എത്തിയ കോൺഗ്രസ് പ്രവർത്തകർ വാഹനങ്ങൾ റോഡിൽ പലയിടത്തായി നിർത്തി റോഡ് ഉപരോധിക്കുകയായിരുന്നു. ഇതിനിടെ ഗതാഗതക്കുരുക്കിൽപ്പെട്ട ജോജു ജോർജ് റോഡിലിറങ്ങി പ്രതിഷേധിച്ചു. ഗതാഗതം തടസ്സപ്പെടുത്തിയുള്ള സമരത്തിനെതിരെയാണ് താൻ പ്രതിഷേധിക്കുന്നതെന്ന് ജോജു ജോർജ് പറഞ്ഞു. സമരക്കാരുടെ അടുത്തെത്തിയും ജോജു രോഷാകുലനായി സംസാരിച്ചു.
രണ്ട് മണിക്കൂറോളമായി ആളുകൾ കഷ്ടപ്പെടുകയാണെന്നും ഇന്ന് സ്കൂളുകൾ തുറക്കുന്ന ദിവസമായതിനാൽ തന്നെ നല്ല ഗതാഗത തിരക്ക് ഉണ്ടെന്നും ജോജു പറഞ്ഞു. താൻ ഷോ കാണിക്കാൻ വന്നതല്ലെന്നും തനിക്ക് കൂടുതലായി ഒന്നും പറയാനില്ലെന്നും സമരക്കാരോടാണ് ചോദ്യങ്ങൾ ചോദിക്കേണ്ടതെന്നും ജോജു മാധ്യമങ്ങളോട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...