Job Updates Kerala: ലാബ് അസിസ്റ്റൻറ് തസ്തികയിൽ താത്കാലിക ഒഴിവ്,ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യീട്ടിൽ നിയമനം

അപേക്ഷകൾ ഒാൺലൈനായി അയക്കണം 

Written by - Zee Malayalam News Desk | Last Updated : Aug 14, 2021, 06:32 PM IST
  • കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക
  • ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 25 നകം ഇടുക്കി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍
  • പ്രവൃത്തി പരിചയമുള്ളവരെയും ഇംഗ്ലീഷ്, ബുക്ക് കീപ്പിങ്, കമ്പ്യൂട്ടര്‍ എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെയുമാണ് നിയമിക്കുന്നത്.
Job Updates Kerala: ലാബ് അസിസ്റ്റൻറ് തസ്തികയിൽ താത്കാലിക ഒഴിവ്,ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യീട്ടിൽ നിയമനം

കോട്ടയം/മലപ്പുറം : ജില്ലയിലെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ലാബ് അസിസ്റ്റന്റ് തസ്തികയില്‍ ഒരു താല്‍കാലിക ഒഴിവ് നിലവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്.എസ്.എല്‍.സി. , ഒരു അംഗീക്യത ഫിസിക്കല്‍ /കെമിക്കല്‍ ലാബോറട്ടറിയിലെ 2 വര്‍ഷത്തില്‍ കുറയാത്ത പ്രവ്യത്തി പരിചയം.

പ്രായം – 18 -41 (നിയമാനുസ്യത വയസ്സിളവ് ബാധകം),ശമ്പളം – 25,100 – 57,900/-. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 25 നകം ഇടുക്കി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04868272262.

ALSO READ:Guest Lecturers: ഗസ്റ്റ് അധ്യാപക ഒഴിവ്, 55 ശതമാനം മാര്‍ക്കുള്ള എം.എക്കാർക്കും അവസരം

തിരൂര്‍ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സുകളിലെ വിവിധ വിഷയങ്ങളില്‍ അധ്യാപകരെ നിയമിക്കുന്നു. എന്‍.സി.എച്ച്.എം.സി.ടി/എ.ഐ.സി.ടി.ഇ അംഗീകൃത ഹോട്ടല്‍ മാനേജ്‌മെന്റ് ഡിഗ്രി/ഡിപ്ലോമ പ്രവൃത്തി പരിചയമുള്ളവരെയും ഇംഗ്ലീഷ്, ബുക്ക് കീപ്പിങ്, കമ്പ്യൂട്ടര്‍ എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെയുമാണ് നിയമിക്കുന്നത്. 

ALSO READ: Dollar Smuggling Case : ഡോളര്‍ കടത്തില്‍ നിയമസഭയില്‍ മറുപടി നല്‍കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസറ്റ് 24ന് രാവിലെ 10ന് തിരൂര്‍ ഏഴൂര്‍ റോഡിലുള്ള ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0494 2430802.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News