Employment News: കേരള ഹൈക്കോടതിയില്‍ അസിസ്റ്റന്‍റ്, ബിരുദം യോഗ്യത

  ജോലി കത്തിരിയ്ക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത,  കേരള ഹൈക്കോടതിയില്‍  (Kerala High Court) അസിസ്റ്റന്‍റ്  തസ്തികയിലേക്ക് വിജ്ഞാപനം (റിക്രൂട്ട്‌മെന്റ് നമ്ബര്‍: 01/2021)  പ്രസിദ്ധീകരിച്ചു. 

Written by - Zee Malayalam News Desk | Last Updated : Jul 8, 2021, 02:36 PM IST
  • കേരള ഹൈക്കോടതിയില്‍ അസിസ്റ്റന്‍റ് തസ്തികയിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
  • ആകെ 55 ഒഴിവുകളാണ് ഉള്ളത്.
  • കുറഞ്ഞത് 50% മാര്‍ക്കോടെ നേടിയ ബിരുദമാണ് യോഗ്യത
Employment News: കേരള ഹൈക്കോടതിയില്‍ അസിസ്റ്റന്‍റ്,   ബിരുദം യോഗ്യത

തിരുവനന്തപുരം:  ജോലി കത്തിരിയ്ക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത,  കേരള ഹൈക്കോടതിയില്‍  (Kerala High Court) അസിസ്റ്റന്‍റ്  തസ്തികയിലേക്ക് വിജ്ഞാപനം (റിക്രൂട്ട്‌മെന്റ് നമ്ബര്‍: 01/2021)  പ്രസിദ്ധീകരിച്ചു. 

ആകെ 55 ഒഴിവുകളാണ്  ഉള്ളത്.  

യോഗ്യത: കുറഞ്ഞത് 50%  മാര്‍ക്കോടെ നേടിയ ബിരുദം. അല്ലെങ്കില്‍ ബിരുദാനന്തരബിരുദം  അല്ലെങ്കില്‍  നിയമബിരുദം. കേരളത്തിലെ യൂണിവേഴ്‌സിറ്റികള്‍ നല്‍കിയതോ അംഗീകരിച്ചതോ അയിരിക്കണം യോഗ്യത. കംപ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയ യോഗ്യതയാണ്.

പ്രായപരിധി: : 02.01.1985-നും 01.01.2003-നും ഇടയില്‍ (രണ്ട് തീയതികളും ഉള്‍പ്പെടെ) ജനിച്ചവരായിരിക്കണം അപേക്ഷകര്‍. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷംവരെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷംവരെയും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും. വിധവകള്‍ക്കും അഞ്ചുവര്‍ഷത്തെ വയസിളവ് ലഭിക്കും.  എന്നാല്‍, പ്രായപരിധി 50 വയസ്  കവിയാന്‍ പാടില്ല. ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടര്‍ക്കും നിയമാനുസൃത ഇളവുകള്‍ ലഭിക്കും.

ശമ്പള  സ്‌കെയില്‍: 39,300-83,000 രൂപ

തിരഞ്ഞെടുപ്പ്: ഒബ്ജെക്ടീവ്, ഡിസ്‌ക്രിപ്റ്റീവ് ടെസ്റ്റുകളും അഭിമുഖവും നടത്തിയാവും തിരഞ്ഞെടുപ്പ്. 

ഒബ്ജെക്ടീവ് പരീക്ഷ:  100 മാര്‍ക്കിന് ഒ.എം.ആര്‍. രീതിയിലാകും ഒബ്ജെക്ടീവ് പരീക്ഷ. ഇതിന്  75 മിനിറ്റാണ് പരമാവധിസമയം. ജനറല്‍ ഇംഗ്ലീഷ് -50 മാര്‍ക്ക്, പൊതുവിജ്ഞാനം -40 മാര്‍ക്ക്, അടിസ്ഥാനഗണിതവും മാനസികശേഷിപരിശോധനയും -10 മാര്‍ക്ക് എന്നിങ്ങനെയാണ് ചോദ്യങ്ങളുണ്ടാവുക. ഒരു ഉത്തരത്തിന് ഒരു മാര്‍ക്ക്. ഓരോ തെറ്റുത്തരത്തിനും നാലിലൊന്ന് മാര്‍ക്ക് നഷ്ടമാവും.

Also Read: IGNOU University പരീക്ഷകളുടെ തിയതി പ്രഖ്യാപിച്ചു

ഡിസ്‌ക്രിപ്റ്റീവ് പരീക്ഷ: 60 മാര്‍ക്കിനാണ് ഡിസ്‌ക്രിപ്റ്റീവ് പരീക്ഷ . 60 മിനിറ്റാണ് സമയം. സംഗ്രഹിച്ചെഴുതല്‍, കോംപ്രിഹെന്‍ഷന്‍, ഷോര്‍ട്ട് എസ്സേ തയ്യാറാക്കല്‍ എന്നിവയാണ് ഇതിലുണ്ടാവുക. 

അഭിമുഖം 10 മാര്‍ക്കിനുള്ളതായിരിക്കും. ടെസ്റ്റിന് ഡിഗ്രി ലെവല്‍ ചോദ്യങ്ങളായിരിക്കും ഉണ്ടാവുക.

അപേക്ഷിക്കേണ്ട വിധം :  രണ്ടുഘട്ടങ്ങളിലായി ഓണ്‍ലൈനായി നല്‍കണം. ജൂലായ് 8-ന് അപേക്ഷിച്ചുതുടങ്ങാം. വിവരങ്ങള്‍ക്ക്: www.hckrecruitment.nic.in. സന്ദര്‍ശിക്കുക. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News