IFFK തിരുവനന്തപുരത്ത് തന്നെ നടത്തുമെന്ന് മന്ത്രി സജി ചെറിയാൻ

കഴിഞ്ഞ തവണ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് നാല് മേഖലകളായിട്ടാണ് ചലച്ചിത്രമേള നടത്തിയത്

Written by - Zee Malayalam News Desk | Last Updated : Jul 7, 2021, 01:53 PM IST
  • ചലച്ചിത്ര മേള തിരുവനന്തപുരത്ത് തന്നെ നടത്തണം എന്നാണ് സർക്കാർ തീരുമാനം
  • കൊവിഡ് സാഹചര്യം മുൻ നിർത്തിയാണ് സർക്കാർ നിയന്ത്രണത്തിൽ ഒടിടി സംവിധാനം കൊണ്ടുവരാൻ തീരുമാനിച്ചത്
  • സിനിമകൾ തിയേറ്ററുകളിൽ തന്നെ പ്രദർശിപ്പിക്കണമെന്നാണ് സർക്കാരിന്റെ തീരുമാനം
  • താൽകാലികമായ ആശ്വാസം കലാകാരൻമാർക്ക് നൽകുക എന്നത് മാത്രമാണ് ഒടിടി പ്ലാറ്റ്ഫോം കൊണ്ടുവരുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു
IFFK തിരുവനന്തപുരത്ത് തന്നെ നടത്തുമെന്ന് മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: ഇത്തവണത്തെ അന്താരാഷ്ട്ര ചലച്ചിത്ര മേള (IFFK) തിരുവനന്തപുരത്ത് തന്നെ നടത്തുമെന്ന് മന്ത്രി സജി ചെറിയാൻ. ചലച്ചിത്രമേള തിരുവനന്തപുരത്ത് തന്നെ നടത്താനാണ് ആലോചനയെന്ന് മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ തവണ കൊവിഡ് സാഹചര്യം (Covid Situation) കണക്കിലെടുത്ത് നാല് മേഖലകളായിട്ടാണ് ചലച്ചിത്രമേള നടത്തിയത്.

ചലച്ചിത്ര മേള തിരുവനന്തപുരത്ത് തന്നെ നടത്തണം എന്നാണ് സർക്കാർ തീരുമാനം. കൊവിഡ് സാഹചര്യം മുൻ നിർത്തിയാണ് സർക്കാർ നിയന്ത്രണത്തിൽ ഒടിടി സംവിധാനം കൊണ്ടുവരാൻ തീരുമാനിച്ചത്. സിനിമകൾ തിയേറ്ററുകളിൽ തന്നെ പ്രദർശിപ്പിക്കണമെന്നാണ് സർക്കാരിന്റെ തീരുമാനം. താൽകാലികമായ ആശ്വാസം കലാകാരൻമാർക്ക് നൽകുക എന്നത് മാത്രമാണ് ഒടിടി പ്ലാറ്റ്ഫോം കൊണ്ടുവരുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്നും മന്ത്രി (Minister) പറഞ്ഞു.

ALSO READ: IFFK 2021 പാലക്കാട്: കോവിഡ് മാനദണ്ഡ പ്രകാരം ഒരുക്കങ്ങൾ

സിനിമാ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ചുള്ള ഹേമ കമ്മീഷൻ ശുപാർശകൾ പരി​ഗണിക്കും. എല്ലാ തിയേറ്ററുകളും നവീകരിക്കണമെന്നാണ് സർക്കാരിന്റെ (Government) നിലപാട്. തുടക്കമെന്ന നിലയിൽ എല്ലാ സർക്കാർ തിയേറ്ററുകളും ആധുനീകരിക്കും. ചിത്രാഞ്ജലിയെ ദക്ഷിണേന്ത്യയിലെ ഒന്നാം നമ്പർ സിനിമാ നിർമാണ കേന്ദ്രമാക്കി മാറ്റാനും സർക്കാർ ആലോചിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News