തിരുവനന്തപുരം വിമാനത്താവളത്തിൽ ആഭ്യന്തര ടെർമിനലിൽ അപകടം; ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനിടെ കയർ പൊട്ടി വീണ് തൊഴിലാളി മരിച്ചു

ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനിടെ കയർ പൊട്ടി വീണാണ് അപകടമുണ്ടായത്. അപകടത്തിൽ പേട്ട സ്വദേശി അനിൽ കുമാർ മരിച്ചു.

Written by - Zee Malayalam News Desk | Last Updated : Mar 28, 2023, 03:38 PM IST
  • പേട്ട സ്വദേശി അനിൽ കുമാർ ആണ് മരിച്ചത്
  • അപകടത്തിൽ മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു
  • പരിക്കേറ്റവരിൽ ഒരു തൊഴിലാളിയുടെ ആരോ​ഗ്യനില ​ഗുരുതരമാണ്
തിരുവനന്തപുരം വിമാനത്താവളത്തിൽ ആഭ്യന്തര ടെർമിനലിൽ അപകടം; ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനിടെ കയർ പൊട്ടി വീണ് തൊഴിലാളി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനിടെ അപകടം. ലൈറ്റുകള്‍ ഘടിപ്പിക്കുന്ന ബാരലുകള്‍ ഇരുമ്പ് വടം ഉപയോഗിച്ച് കെട്ടിയിറക്കുന്നതിനിടെ പൊട്ടി വീണ് ഒരു തൊഴിലാളി മരിച്ചു. വേളി സ്വദേശി അനിൽകുമാറാണ് മരിച്ചത്. അപകടത്തിൽ നോബിള്‍, അശോക്, രഞ്ജിത്ത്, കമറുദ്ദീൻ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

രാവിലെ 10.15 നായിരുന്നു സംഭവം. ഹൈമാസ്റ്റ് ലൈറ്റുകള്‍ ഘടിപ്പിക്കുന്ന ബാരലുകള്‍ ഇരുമ്പ് വടം ഉപയോഗിച്ച് കെട്ടിയിറക്കുന്നതിനിടെ പൊട്ടിവീഴുകയായിരുന്നു. ഇരുമ്പ് ബാരല്‍ അനില്‍കുമാറിന്റെ തലയിലേക്കാണ് വീണത്. ഹെല്‍മെറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാ കവചം ധരിച്ചിരുന്നുവെങ്കിലും അപകട സ്ഥലത്ത് വച്ചു തന്നെ അനില്‍ കുമാര്‍ മരണപ്പെടുകയായിരുന്നു.

അനില്‍ കുമാറിനോടൊപ്പം സമീപത്ത് ഇരുമ്പ് വടം വലിച്ചിറകിക്കൊണ്ടിരിക്കുകയായിരുന്നു അശോകും നോബിളും രഞ്ജിത്തും. നിലത്തേക്ക് ഉയരത്തില്‍ നിന്നും വീണ ഇരുമ്പ് ബാരലില്‍ നിന്നും ഇളകിതെറിച്ച ഭാഗങ്ങള്‍ ശരീരത്തില്‍ വന്നിടിച്ചാണ് മറ്റുള്ളവര്‍ക്ക് പരിക്കേറ്റത്. പരിക്കേറ്റവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മരിച്ച അനിൽകുമാറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ലൈറ്റുകളുടെ പരിപാലനം സംബന്ധിച്ച കരാർ ലഭിച്ച കമ്പനിയിലെ ജീവനക്കാരാണ് ഇവര്‍. എല്ലാ മാസവും അറ്റകുറ്റപ്പണികൾക്ക് വേണ്ടി ഹൈമാസ്റ്റ് ലൈറ്റുകൾ അഴിച്ച് പ്രവർത്തനക്ഷമത പരിശോധിക്കാറുണ്ട്. അത്തരത്തിലുള്ള പ്രവർത്തനക്ഷമത പരിശോധനക്കിടെയാണ് അപകടമുണ്ടായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News