INL State Committee : ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു; തീരുമാനം അംഗീകരിക്കില്ലെന്ന് സംസ്ഥാന പ്രസിഡന്‍റ്

സംസ്ഥാന നേതൃത്വത്തിന് പകരം ചുമതല നിലവിൽ അഡ്ഹോക് കമ്മിറ്റിക്ക് കൈമാറി.

Written by - Zee Malayalam News Desk | Last Updated : Feb 13, 2022, 09:32 PM IST
  • സംസ്ഥാന നേതൃത്വത്തിന് പകരം ചുമതല നിലവിൽ അഡ്ഹോക് കമ്മിറ്റിക്ക് കൈമാറി.
  • പാർട്ടിയിൽ ചേരിപോര് അതിരൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം.
  • പാർട്ടിയുടെ ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് തീരുമാനം എടുത്തത്.
  • അഡ്ഹോക് കമ്മിറ്റി ചെയര്‍മാന്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലാണ്.
INL State Committee : ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു; തീരുമാനം അംഗീകരിക്കില്ലെന്ന് സംസ്ഥാന പ്രസിഡന്‍റ്

Kozhikode : ഇന്ത്യൻ നാഷണൽ ലീഗിന്റെ സംസ്ഥാന സെക്രെട്ടറിയേറ്റും, വർക്കിങ് കമ്മിറ്റിയും പിരിച്ച് വിട്ടു. സംസ്ഥാന നേതൃത്വത്തിന് പകരം ചുമതല നിലവിൽ അഡ്ഹോക് കമ്മിറ്റിക്ക് കൈമാറി. പാർട്ടിയിൽ ചേരിപോര് അതിരൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. പാർട്ടിയുടെ ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് തീരുമാനം എടുത്തത്.

അഡ്ഹോക് കമ്മിറ്റി ചെയര്‍മാന്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലാണ്.  ദേശീയ അധ്യക്ഷന്‍ മുഹമ്മദ് സുലൈമാന്‍റെ സാന്നിധ്യത്തിൽ ഓൺലൈനായി യോഗം ചേർന്നത്. പാർട്ടി പ്രവർത്തകർ തെരുവില്‍ ഏറ്റുമുട്ടി നാണക്കേട് സൃഷ്ടിച്ചിരുന്നുവെന്നും മധ്യസ്ഥതയിലൂടെ രമ്യതയിലെത്തിയിട്ടും പാർട്ടിക്ക് ഉള്ളിലെ ചേരിപ്പോര് നിലനിൽക്കുന്നതാണ് ഈ തീരുമാനത്തിലെത്താൻ കാരണം.

ALSO READ: Kannur Bomb Attack : കണ്ണൂരിൽ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവം: പ്രദേശത്ത് സിപിഎം - കോൺഗ്രസ് സംഘർഷം

 പാര്‍ട്ടിയുടെ ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതില്‍ വീഴ്ച വന്നതായി കണ്ടതിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാന നേതൃത്വത്തെ പിരിച്ചുവിട്ടതെന്ന് ഐഎന്‍എല്‍ അറിയിച്ചു. നിലവിൽ മന്ത്രി അഹമ്മദ് ദേവര്‍കോവിൽ ചെയർമാനായ  ഏഴംഗ അഡ്ഹോക് കമ്മിറ്റിക്കാണ് ചുമതല.

ALSO READ: Malampuzha Babu Rescue : ബാബുവിന്റെ രക്ഷാപ്രവർത്തനത്തിൽ വീഴ്ച; അഗ്നിരക്ഷാ ഓഫീസർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി

അതേസമയം നടപടി അംഗീകരിക്കാൻ ആകില്ലെന്ന് ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്‍റ് അബ്ദുല്‍വഹാബ് പറഞ്ഞു. ഈ പിരിച്ചുവിടൽ ഗൂഡാലോചനയാണെന്നും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിന്‍റെ നേതൃത്വത്തിലുള്ള ഒരു വിഭാഗത്തിന്റെ തിരക്കഥയാണ് അരങ്ങേറിയതെന്നും അദ്ദേഹം ആരോപിച്ചു. ഈ തീരുമാനം അംഗീകരിക്കാൻ ആകില്ലെന്നാണ് അബ്ദുല്‍വഹാബ് പറയുന്നത്.

ALSO READ: കണ്ണൂരിൽ ബോംബേറ്; ഒരാൾ കൊല്ലപ്പെട്ടു, ശരീരം ചിന്നിച്ചിതറിയ നിലയിൽ

ദേശീയ നിര്‍വാഹക സമിതിക്ക് തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സമിതിയെ പിരിച്ച്വിടാൻ അധികാരമില്ലെന്നാണ് ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്‍റ് അബ്ദുല്‍വഹാബ് പറയുന്നത്. ഉടൻ തന്നെ ഇതിൽ ഒരു തീരുമാനമുണ്ടാകാൻ സംസ്ഥാന കൗണ്‍സില്‍ വിളിച്ചു ചേര്‍ക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ഇത് മുന്നണി നേതൃത്വത്തെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News