എന്താ റൊമാന്റിക്ക്; നയൻതാരയ്ക്ക് ഭക്ഷണം വായിൽവെച്ച് കൊടുത്ത് വിഘ്‌നേശ് ശിവൻ

തമിഴകത്തിൽ വിഘ്‌നേശ് ശിവൻ - നയൻതാര ജോഡിയുടെ പ്രണയത്തെക്കുറിച്ച് അനുദിനം വാർത്തകൾ വരാറുണ്ട്.

Written by - Zee Malayalam News Desk | Last Updated : May 25, 2022, 12:14 PM IST
  • വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്
  • കാത്തുവാക്കുല രണ്ട് കാതൽ എന്ന ചിത്രം ഗംഭീര വിജയം നേടി ഇപ്പോഴും തീയേറ്ററുകളിൽ മുന്നേറുകയാണ്
  • വിഘ്‌നേശ് ശിവൻ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്
എന്താ റൊമാന്റിക്ക്; നയൻതാരയ്ക്ക് ഭക്ഷണം വായിൽവെച്ച് കൊടുത്ത് വിഘ്‌നേശ് ശിവൻ

ചെന്നൈ:തമിഴകത്തിൽ വിഘ്‌നേശ് ശിവൻ - നയൻതാര ജോഡിയുടെ പ്രണയത്തെക്കുറിച്ച് അനുദിനം വാർത്തകൾ വരാറുണ്ട്. ഇവരുടെ വിവാഹം എന്നാണ് എന്നുള്ള ചോദ്യങ്ങൾ പല നാളുകളായി ആരാധകർ ചോദിക്കാറുണ്ട്. ഒരുപാട് വർഷങ്ങളായി ഇരുവരും പ്രണയത്തിലാണെങ്കിലും ഇവരുടെ വിവാഹത്തെക്കുറിച്ച് പല കഥകൾ പറക്കാറുണ്ട്. ഏറ്റവും ഒടുവിൽ വിഘ്‌നേശ് ശിവൻ സംവിധാനം ചെയ്ത 'കാത്തുവാക്കുല രണ്ട് കാതൽ' എന്ന ചിത്രത്തിൽ നയൻതാരയും വിജയ് സേതുപതിയും സാമന്തയും ഒരുമിച്ചാണ് അഭിനയിച്ചത്. ചിത്രം ഗംഭീര വിജയമാണ് ബോക്‌സ് ഓഫീസിൽ സ്വന്തമാക്കിയത്. 

ഇപ്പോഴിതാ പുതിയൊരു വീഡിയായാണ് കഴിഞ്ഞ ദിവസം വൈറലായി മാറിയത്. നയൻതാരയെ സന്തോഷിപ്പിക്കാനായി വിഘ്‌നേശ് ഭക്ഷണം വായിൽവെച്ച് കൊടുക്കുന്ന വീഡിയോയാണ് വൈറലായത്. ഒരുപാട് ഭക്ഷണം ടേബിളിൽ നിരത്തിവെച്ചിരിക്കുന്നത് വീഡിയോയിൽ കാണാം. തൊട്ടരികിൽ ഇരിക്കുന്ന നയൻതാരയുടെ തോളിൽ തട്ടി തന്റെ മുന്നിലുള്ള പ്ളേറ്റിലെ ഭക്ഷണം എടുത്ത് വായിൽവെച്ച് കൊടുത്ത് കഴിപ്പിക്കുന്ന വീഡിയോ നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്. 

വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുമായി സ്നേഹത്തോടെ എത്തിയത്. "എന്ത് രസമാണ് ഇരുവരെയും കാണാൻ", "ഇവരുടെ സ്നേഹത്തിൽ കണ്ണ് തട്ടരുതെ", "എപ്പോഴാ കല്യാണം?" തുടങ്ങി നിരവധി ആശംസകളും സംശയങ്ങളും ആരാധകർ ചോദിക്കുന്നുണ്ട്. ഇവരുടെ വിവാഹം എന്നെന്ന് അറിയാനുള്ള പലരുടെയും ആകാംഷയും പ്രകടമാണ്.

"കാത്തുവാക്കുല രണ്ട് കാതൽ" എന്ന ചിത്രം ഗംഭീര വിജയം നേടി ഇപ്പോഴും തീയേറ്ററുകളിൽ മുന്നേറുകയാണ്. ഒരു കാമുകനും അയാൾക്കുള്ള രണ്ട് കാമുകിമാരും എങ്ങനെ രസകരമായി അവരുടെ ജീവിതം മുന്നോട്ട് പോകുന്നു എന്ന കഥ തമാശരൂപേണയാണ് അവതരിപ്പിച്ചിരിക്കുന്നത്. വിഘ്‌നേശ് ശിവൻ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. അനിരുദ്ധാണ്‌ ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News