സുജിത്ത് ദാസിനെതിരെ ഗുരുതര ആരോപണവുമായി വീട്ടമ്മ. രണ്ട് തവണ ബലാത്സംഗം ചെയ്തുവെന്നാണ് വെളിപ്പെടുത്തൽ.കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട പരാതി നൽകാൻ പോയപ്പോൾ പൊലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചുവെന്നും വീട്ടമ്മ പറഞ്ഞു. പിവി അൻവർ സുജിത്ത് ദാസിന്റെ നിയമ വിരുദ്ധ പ്രവർത്തനങ്ങളെ പറ്റി വെളിപ്പെടുത്തിയതോടെയാണ് താനും തുറന്ന് പറയുന്നതെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്നലെ പൊന്നാനിയിലെ സിപിഎം നേതാവിന്റെ വീട്ടിലെത്തിയ എംഎൽഎയെ അവിടെ പോയി കണ്ടിരുന്നു. അദ്ദേഹത്തോട് സംസാരിച്ച ശേഷമാണ് വെളിപ്പെടുത്താനുള്ള തീരുമാനം എടുത്തതെന്നും വീട്ടമ്മ വ്യക്തമാക്കി.
എസ്പി സുജിത് ദാസ് രണ്ടു തവണ ബലാത്സംഗം ചെയ്തു. മുഖ്യമന്ത്രി തന്റെ അങ്കിളാണെന്ന് പറഞ്ഞു. പരാതി പറയരുതെന്ന് ഭീക്ഷണിപ്പെടുത്തി. രണ്ടാമത്തെ തവണ മറ്റൊരു ഉദ്യോഗസ്ഥനും കൂടെ ഉണ്ടായിരുന്നു. കസ്റ്റംസിലെ ഉയർന്ന ഉദ്യോഗസ്ഥനാണെന്നും അയാൾക്ക് കൂടെ വഴങ്ങണമെന്നും എസ്പി ആവശ്യപ്പെട്ടു. എന്നാൽ താൻ സമ്മതിച്ചില്ല. രണ്ട് വർഷങ്ങൾക്ക് മുമ്പാണ് ഇത് നടന്നതെന്നും വീട്ടമ്മ കൂട്ടിച്ചേർത്തു. പൊന്നാനി സിഐയായിരുന്ന വിനോദ് ബലാത്സംഗം ചെയ്തെന്നും ഡിവൈഎസ്പി ബെന്നി പീഡിപ്പിക്കാൻ ശ്രമിച്ചവെന്നും വീട്ടമ്മ വെളിപ്പെടുത്തി.
Read Also: 'കരിയർ നശിപ്പിക്കുകയാണ് ലക്ഷ്യം'; മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി നിവിൻ പോളി
'കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട പരാതിയുമായി രണ്ടു തവണ സുജിത് ദാസിനെ കണ്ടിരുന്നു. പിന്നീട് കുട്ടിയില്ലാതെ തനിച്ച് വരാൻ ആവശ്യപ്പെട്ടു. മറ്റൊരു നമ്പറിലാണ് വിളിച്ചത്. എസ്. പി ഓഫീസിന് കുറച്ചകലെയുള്ള മറ്റൊരു വീട്ടിലാണ് ഒരാൾ വന്ന് കൊണ്ടു പോയത്. അവിടെ വച്ചാണ് സുജിത് ദാസ് പീഡിപ്പിച്ചത്. പിന്നീട് പലപ്പോഴായി വീഡിയോ കോൾ വിളിക്കുമായിരുന്നു. രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും വിളിച്ച് കസ്റ്റംസിലുള്ള സുഹൃത്ത് വന്നിട്ടുണ്ടെന്ന് പറഞ്ഞു. ഇരുവരും മദ്യപിക്കുകയായിരുന്നു. തനിക്ക് ജ്യൂസ് തന്നു. ബലാത്സംഗം ചെയ്തു' വീട്ടമ്മ ആരോപിച്ചു.
അതേസമയം ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് എസ്പി സുജിത്ത്ദാസ് പ്രതികരിച്ചു. കരിയർ തകർക്കാനുള്ള ഗൂഢാലോചനയാണെന്നും ക്രിമിനൽ, സിവിൽ മാന നഷ്ടക്കേസ് നൽകുമെന്നും പറഞ്ഞു. 2022ൽ പരാതിക്കാരി പൊന്നാനി ഇൻസ്പെക്ടർക്കും തിരൂരിലെ ഡിവൈഎസ്പിക്കെതിരെ പരാതിയുമായി സഹോദരനൊപ്പം ഓഫീസിൽ വന്നു. അന്ന് മാത്രമാണ് അവരെ കണ്ടത്. ഡിവൈഎസ്പി ബെന്നിയുടെ അന്വേഷണത്തിൽ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയെന്നും എസ്പി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.