Transport Commissioner: സുരക്ഷ ഉറപ്പാക്കാം; 4 വയസിന് മുകളിലുള്ള കുട്ടികൾക്ക് ഹെൽമറ്റ് കർശനം, കാറിൽ പ്രത്യേക സീറ്റും നിർബന്ധം

നാല് വയസ് വരെയുള്ള കുട്ടികൾക്ക് കാറിന്റെ പിൻസീറ്റിൽ പ്രത്യേക സീറ്റ് വേണമെന്ന് ​ഗതാ​ഗത കമ്മീഷണർ.

Written by - Zee Malayalam News Desk | Last Updated : Oct 8, 2024, 08:09 PM IST
  • 14 വയസ്സുവരെയുള്ള കുട്ടികൾക്ക് കാറിൽ പ്രത്യേക സീറ്റും നിർബന്ധമാക്കുന്നു.
  • ഒരു വയസ് മുതൽ നാല് വയസ് വരെയുള്ള കുട്ടികൾക്ക് പിൻസീറ്റിൽ പ്രത്യേക സീറ്റും 4 മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്ക് പ്രത്യേക മാതൃകയിലുള്ള സീറ്റും വേണമെന്നാണ് പരിഷ്കാരം.
Transport Commissioner: സുരക്ഷ ഉറപ്പാക്കാം; 4 വയസിന് മുകളിലുള്ള കുട്ടികൾക്ക് ഹെൽമറ്റ് കർശനം, കാറിൽ പ്രത്യേക സീറ്റും നിർബന്ധം

തിരുവനന്തപുരം: യാത്രയിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ പരിഷ്ക്കാരങ്ങളുമായി ​ഗതാ​ഗത കമ്മീഷണർ. നാല് വയസിന് മുകളിലുള്ള കുട്ടികൾക്ക് ഹെൽമറ്റ് കർശനമാക്കി. കൂടാതെ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് കാറിൽ പ്രത്യേക സീറ്റും നിർബന്ധമാക്കുന്നു. ഒരു വയസ് മുതൽ നാല് വയസ് വരെയുള്ള കുട്ടികൾക്ക് പിൻസീറ്റിൽ പ്രത്യേക സീറ്റും 4 മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്ക് പ്രത്യേക മാതൃകയിലുള്ള സീറ്റും വേണമെന്നാണ് പരിഷ്കാരം. കുട്ടിയുടെ ഉയരത്തിനനുസരിച്ച് സീറ്റ് തയ്യാറാക്കണമെന്ന് ഗതാഗത കമ്മീഷണർ വ്യക്തമാക്കി. ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ കുട്ടികളെ രക്ഷിതാക്കളുമായി ബെൽറ്റ് ഉപയോഗിച്ച് ബന്ധിപ്പിക്കുന്നത് അപകടം കുറയ്ക്കുമെന്നും ഗതാഗത കമ്മീഷണർ പറഞ്ഞു. ഒക്ടോബർ, നവംബർ മാസങ്ങളിൽ ഉതുമായി ബന്ധപ്പെട്ട് പ്രചാരണവും മുന്നറിയിപ്പും നൽകും. ഡിസംബർ മാസം മുതൽ പിഴ ഈടാക്കി തുടങ്ങും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News