തിരുവനന്തപുരം: കേരളത്തിൽ ഇന്നും തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. അറബിക്കടലിനും കേരളത്തിനും മുകളിലായുള്ള ചക്രവാതച്ചുഴിയെ തുടർന്ന് മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടുമാണുള്ളത്. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ടിരിക്കുന്ന ചക്രവാതച്ചുഴിയും കേരളം മുതൽ വിദർഭ വരെ നിലനില്‍ക്കുന്ന ന്യുനമർദ്ദ പാത്തിയും ശക്തമായ പടിഞ്ഞാറൻ കാറ്റും മഴയുടെ ശക്തി കൂട്ടുമെന്നാണ് മുന്നറിയിപ്പ്. രണ്ട് ദിവസം കൂടി കേരളത്തിൽ വ്യാപക മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിരിക്കുന്ന അറിയിപ്പ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
Also Read: കടലാക്രമണ സാധ്യത - തീരദേശ ജാഗ്രത നിർദ്ദേശങ്ങളുമായി കാലാവസ്ഥ വകുപ്പ്
അതേസമയം അടുത്ത രണ്ട് ദിവസത്തിനുള്ളിൽ കേരളത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന കാലവര്‍ഷം മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിലേക്കും ആൻഡമാൻ ദ്വീപ് സമൂഹങ്ങളിലേക്കും പൂർണമായും എത്തിച്ചേരും. കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം അനുസരിച്ച് മെയ് 27-ഓടെ കാലവര്‍ഷം കേരളത്തിലെത്തും. എന്നാൽ മെയ് 26-ഓടെ കാലവര്‍ഷം എത്തുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്കൈമെറ്റ് പ്രവചിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...