Health Department Kerala: ആരോഗ്യ സ്ഥാപനങ്ങളില്‍ വികസനപ്രവർത്തങ്ങൾക്ക് 53 കോടി രൂപ; ഭരണാനുമതി നല്‍കിയതായി ആരോഗ്യമന്ത്രി

Health Minister Veena George: കോഴിക്കോട് ഗവൺമെന്റ് മാനസികാരോഗ്യ കേന്ദ്രത്തിന് ആദ്യഘട്ടമായി 28 കോടി രൂപയും കണ്ണൂര്‍ പിണറായി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന് രണ്ടാം ഘട്ടമായി 25 കോടി രൂപയുമാണ് അനുവദിച്ചത്.

Written by - Zee Malayalam News Desk | Last Updated : Nov 20, 2024, 01:28 AM IST
  • കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി
  • മാസ്റ്റര്‍ പ്ലാന്‍ പ്രകാരം ഘട്ടം ഘട്ടമായുള്ള വികസനമാണ് നടപ്പിലാക്കുന്നത്
Health Department Kerala: ആരോഗ്യ സ്ഥാപനങ്ങളില്‍ വികസനപ്രവർത്തങ്ങൾക്ക് 53 കോടി രൂപ; ഭരണാനുമതി നല്‍കിയതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് ആരോഗ്യ സ്ഥാപനങ്ങളില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് 53 കോടി രൂപയുടെ നബാര്‍ഡ് ധനസഹായത്തിന് ഭരണാനുമതി നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് ഗവൺമെന്റ് മാനസികാരോഗ്യ കേന്ദ്രത്തിന് ആദ്യഘട്ടമായി 28 കോടി രൂപയും കണ്ണൂര്‍ പിണറായി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന് രണ്ടാം ഘട്ടമായി 25 കോടി രൂപയുമാണ് അനുവദിച്ചത്. നടപടിക്രമങ്ങള്‍ പാലിച്ച് എത്രയും വേഗം നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുമെന്നും ആരോ​ഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

കോഴിക്കോട് ഗവൺമെന്റ് മാനസികാരോഗ്യ കേന്ദ്രത്തിനെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ആശുപത്രിയാക്കാനാണ് പരിശ്രമിക്കുന്നത്. 1872ല്‍ സ്ഥാപിതമായ, കുതിരവട്ടത്ത് 20 ഏക്കര്‍ ഭൂമിയില്‍ വ്യാപിച്ച് കിടക്കുന്ന കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി. മാസ്റ്റര്‍ പ്ലാന്‍ പ്രകാരം ഘട്ടം ഘട്ടമായുള്ള വികസനമാണ് നടപ്പിലാക്കുന്നത്.

ALSO READ: സന്ദീപ് വാര്യർക്കെതിരെ എൽഡിഎഫ് നൽകിയ പരസ്യം അനുമതി വാങ്ങാതെ; അന്വേഷണത്തിന് നിർദേശം നൽകി കളക്ടർ

മാനസികാരോഗ്യ കേന്ദ്രത്തിന്റെ രണ്ട് ഘട്ടമായിട്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായി 55 കോടി രൂപയുടെ പദ്ധതിയാണ് നബാര്‍ഡിന് നല്‍കിയത്. അതില്‍ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി കിടത്തി ചികിത്സയ്ക്കായുള്ള ഇന്‍ പേഷ്യന്റ് ബ്ലോക്ക് നിര്‍മ്മാണത്തിനാണ് 28 കോടി രൂപ നബാര്‍ഡ് പദ്ധതി പ്രകാരം അനുവദിച്ചിട്ടുള്ളത്. മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ ആകെ വിസ്തൃതി 6249.25 മീറ്റര്‍ സ്‌ക്വയര്‍ ആണ്. 120 കിടക്കകളുള്ള ഫാമിലി വാര്‍ഡ് ആണ് ഈ കെട്ടിടത്തില്‍ ഉള്‍പ്പെടുന്നത്. ഒപി, ചൈല്‍ഡ് ഒപി, ഐപി എന്നിവയാണ് നിര്‍മ്മിക്കുന്നത്.

പിണറായി സാമൂഹിക ആരോഗ്യ കേന്ദ്രത്തെ ഒരു അത്യാധുനിക സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ആയി ഉയര്‍ത്തുന്നതിന്റെ ഭാഗമായി 6245 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള 6 നിലകളുള്ള കെട്ടിടമാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇതിനായി നബാര്‍ഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 2 ബേസ്‌മെന്റ് ഫ്‌ളോര്‍, ഗ്രൗണ്ട് ഫ്‌ളോര്‍, ഫസ്റ്റ് ഫ്‌ളോര്‍ എന്നിവയുടെ നിര്‍മ്മാണത്തിനായി ഒന്നാം ഘട്ടത്തില്‍ 19.75 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു.

ഒന്നാം ബേസ്മെന്റ് ഫ്‌ളോറില്‍ ഫ്രീസര്‍ റൂം, സ്റ്റോര്‍ റൂം, ഇലക്ട്രിക്കല്‍ യൂണിറ്റ്, ഓക്‌സിജന്‍ സ്റ്റോറേജ് എന്നിവയും, രണ്ടാം ബേസ്മെന്റ് ഫ്‌ളോറില്‍ മെഡിസിന്‍ സ്റ്റോര്‍, ലാബ്, എക്‌സ് റേ, ഇസിജി, ലോണ്‍ട്രി, അടുക്കള, സ്റ്റെറിലൈസേഷന്‍ യൂണിറ്റ് എന്നിവയും, ഗ്രൗണ്ട് ഫ്‌ളോറില്‍ റിസപ്ഷന്‍, കാഷ്വാലിറ്റി, മൈനര്‍ ഒടി, ഡ്രസ്സിങ് റൂം, പ്ലാസ്റ്റര്‍ റൂം, ഫാര്‍മസി, സെര്‍വര്‍ റൂം എന്നിവയും, ഫസ്റ്റ് ഫ്‌ളോറില്‍ മെഡിക്കല്‍ ഐസിയു, ലേബര്‍ റൂം, നവജാതശിശു പരിചരണ വിഭാഗം, തിയറ്റര്‍ കോംപ്ലക്‌സ്, സര്‍ജിക്കല്‍ ഐസിയു, റിക്കവറി റൂം എന്നിവയും സജ്ജീകരിച്ചിരിക്കുന്നു. ഇവയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു.

ALSO READ: ഓരോ വോട്ടും നിർണായകം; പാലക്കാട്ട് വിധിയെഴുത്ത്

കെട്ടിടത്തിന്റെ രണ്ടാം ഘട്ടത്തില്‍ രണ്ടും മൂന്നും നിലകളുടെയും അനുബന്ധ പ്രവൃത്തികളുടെയും പൂര്‍ത്തീകരണത്തിനായാണ് 25 കോടി രൂപ അനുവദിച്ചത്. രണ്ടാംനിലയില്‍ ഓഫ്താല്‍മോളജി ഒ.പി, ഡെന്റല്‍ ഒ.പി, ഓപ്പറേഷന്‍ തീയറ്റര്‍, പ്രീ ഓപ്പറേഷന്‍ റൂം, വാര്‍ഡുകള്‍, റൂമുകള്‍ എന്നിവയും, മൂന്നാം നിലയില്‍ വാര്‍ഡുകള്‍, റൂമുകള്‍, ഓഫീസ്, റിക്രിയേഷന്‍ റൂം, കോണ്‍ഫറന്‍സ് റൂം എന്നിവയുമാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.

കൂടാതെ ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കാനുള്ള പ്രവൃത്തികളും, അനുബന്ധ പ്രവൃത്തികള്‍ക്കായി ആശുപത്രിക്കകത്തെ റോഡ്, അപ്രോച്ച് റോഡ്, യാര്‍ഡ്, ഇന്റര്‍ലോക്ക്, സംരക്ഷണഭിത്തി, ചുറ്റുമതില്‍ മാലിന്യസംസ്‌കരണ പ്ലാന്റ്, ഗേറ്റ്, ഇലക്ട്രിക്കല്‍, എ.സി., ട്രാന്‍സ്‌പോര്‍മര്‍ സൗകര്യം എന്നിവയും രണ്ടാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News