ഗുരുവായൂർ: പുന്നത്തൂർ ആനക്കോട്ടയിൽ തുടർച്ചയായി ആനകൾ ചെരിയുന്നത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്താൻ ഗുരുവായൂർ ദേവസ്വം. ഗുരുവായൂർ ദേവസ്വത്തിലെ ആനകൾക്ക് പരിചരണക്കുറവ് എന്ന രീതിയിൽ കഴിഞ്ഞ ദിവസങ്ങളിൽ ചില മാധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആന ചികിത്സാവിദഗ്ദ്ധ സംഘത്തിന്റെ അറിവില്ലാതെ ആനകൾക്ക് ഗുളിക പോലും നൽകാറില്ല. കൊമ്പൻ ജൂനിയർ മാധവൻ ചരിഞ്ഞത് ചികിത്സാപിഴവാണെന്ന പ്രചാരണം ശരിയല്ല. ഏഴ് വർഷത്തോളമായി മാധവൻകുട്ടിക്ക് ടി.ബി.യുടെ ചികിത്സ നൽകി വരുന്നുണ്ട്. ഇതാണ് ആനയുടെ ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയത്. ദേവസ്വത്തിലെ മുഴുവൻ ആനകളേയും പരിശോധിച്ച് റിപ്പോർട്ട് തയ്യറാക്കും. പുറമേ നിന്ന് കൊണ്ടുവരുന്ന പട്ട, പുല്ല് തുടങ്ങീ തീറ്റകളിൽ നിന്നുള്ള കീടനാശിനി ആനകളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ടോ എന്ന കാര്യം പരിശോധിക്കും.
ALSO READ: 100 കോടി രൂപ പിഴ അടയ്ക്കാനാകില്ല: നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് കൊച്ചി മേയർ
കൊമ്പൻ നന്ദനെ 150 കിലോമീറ്ററിലധികം ദൂരംമുള്ള എഴുന്നള്ളിപ്പുകൾക്ക് അയക്കില്ല. പാപ്പാനെ തുടരെ ആക്രമിക്കാൻ ശ്രമിക്കുന്ന കൊമ്പൻ ദാമോദർദാസിന്റെ ചട്ടക്കാരനെ താത്കാലികമായി മാറ്റി നിറുത്തും. ഏപ്രിൽ മുതൽ ആനക്ക് മദപ്പാട് കാലമായതിനാൽ മുൻ കരുതൽ എന്ന നിലയിൽ ഇനി മുതൽ എഴുന്നള്ളിപ്പുകൾക്ക് അയക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.മുഴുവൻ ആനകളെയും ദിവസവും 10 കിലോമീറ്റർ നടത്തിക്കാനുള്ള സംവിധാനം ഒരുക്കും.
66 ആനകളാണ് 2010-ൽ ആനക്കോട്ടയിലുണ്ടായിരുന്നത് നിലവിൽ ഇത് 41 ആയി ചുരുങ്ങി. 13 വർഷത്തിനിടയിൽ 25 ആനകളാണ് ചരിഞ്ഞത്. ഭൂരിഭാഗവും അമ്പതിൽ താഴെ പ്രായമുള്ളതും ലക്ഷണമൊത്തതുമായ കൊമ്പന്മാർ.
2010 മുതൽ ചരിഞ്ഞ ആനകൾ
രാമചന്ദ്രൻ, പാർഥൻ, അർജുനൻ, കുട്ടിശ്ശങ്കരൻ, പ്രകാശൻ, ഉമാദേവി, കുട്ടികൃഷ്ണൻ, അപ്പു, നാരായണൻകുട്ടി, കൃഷ്ണൻ, സത്യനാരായണൻ, കേശവൻകുട്ടി, രാമൻകുട്ടി, ആദിത്യൻ, ജൂനിയർ അച്യുതൻ, ശേഷാദ്രി, വിനീത് കൃഷ്ണൻ, രാമു, പദ്മനാഭൻ, മുരളി, വലിയ കേശവൻ, മാധവൻകുട്ടി, അച്യുതൻ, ജൂനിയർ ലക്ഷ്മണൻ, ജൂനിയർ മാധവൻകുട്ടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...