തിരുവനന്തപുരം: സംസ്ഥാനത്തിൻറെ ഗുണഗണങ്ങൾ എണ്ണിപ്പറഞ്ഞ് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻറെ നയപ്രഖ്യാപന പ്രസംഗം. കോവിഡ് മരണ നിരക്ക് കുറക്കാൻ കഴിഞ്ഞുവെന്നും ആരോഗ്യ പാക്കേജിനായി 1000 കോടി മാറ്റിവെച്ചുവെന്നും അദ്ദേഹം പറഞ്ഞു.
എൽ.ഡി.എഫിനുണ്ടായ അധികാരത്തുടര്‍ച്ച അസാധാരണ ജനവിധിയാണെന്നാണ് പ്രസംഗത്തിന്റെ തുടക്കത്തില്‍ ഗവർണർ പരാമര്‍ശിച്ചത്. േക്ഷമപ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ പ്രസംഗത്തിൻറെ പ്രസക്ത ഭാഗങ്ങൾ മാത്രമാണ് അദ്ദേഹം വായിച്ചത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുമെന്നും ഗവർണർ വ്യക്തമാക്കി.
Also Read: Lakshadweep issue: ലക്ഷദ്വീപിലെ ജനങ്ങളുടെ അവകാശത്തിനായി പോരാടും, കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി
My govt is committed to raise farmer's incomes by 50% in the next 5 yrs. Value addition will be strengthened for this purpose by agro-processing & marketing & establishing new small scale food processing industries & agro parks: Kerala Governor Arif Mohammad Khan pic.twitter.com/K1JMUUzWQX
— ANI (@ANI) May 28, 2021
കർഷകരുടെ വരുമാനം അടുത്ത വർഷം 50 ശതമാനം വർധിപ്പിക്കും, ജനക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കും, കോവിഡിനെ നേരിടാന്‍ സര്‍ക്കാര്‍ 20,000 കോടി രുപയുടെ സഹായം നല്‍കിക്കഴിഞ്ഞു. 47.2 ലക്ഷം പേര്‍ക്ക് മുടക്കമില്ലാതെ ക്ഷേമ പെന്‍ഷന്‍ നല്‍കി. 2,000 കോടി രൂപയുടെ വായ്പ കുടുംബശ്രീ വിതരണം ചെയ്തു.
കോവിഡ് വെല്ലുവിളിയിലും സാമ്പത്തിക നില മെച്ചപ്പെടുത്തേണ്ടയുണ്ട്. കോവിഡ് വാക്‌സിന്‍ വിതരണത്തിന് 1,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വാക്‌സിന് ആഗോള ടെന്‍ഡര്‍ നല്‍കി. ആരോഗ്യ പാക്കേജിനായി 1,000 കോടി മാറ്റിവച്ചു. വൈഫൈ സേവനങ്ങൾ എല്ലാവരിലേക്കും എത്തിക്കും, കെ ഫോൺ പദ്ധതി ഉടനെ തന്നെ പ്രാബല്യത്തിൽ കൊണ്ടുവരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...