Saji Cheriyan: അനുമതി നൽകി ഗവർണർ; സജി ചെറിയാന്റെ സത്യപ്രതിജ്ഞ നാളെ

Kerala Government: സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നതിന് മുഖ്യമന്ത്രി നൽകിയ ശുപാർശക്കത്തിനെ സംബന്ധിച്ച് ​ഗവർണർ നിയമോപദേശം തേടിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി നൽകിയ കത്ത് തള്ളികളയാൻ കഴിയിലെന്ന നിയമോപദേശമാണ് അദ്ദേഹത്തിന് ലഭിച്ചത്.

Written by - Zee Malayalam News Desk | Last Updated : Jan 3, 2023, 01:37 PM IST
  • വേണമെങ്കിൽ വ്യക്തത വരുത്താൻ മുഖ്യമന്ത്രിയോട് കൂടുതൽ വിശദാംശങ്ങൾ അവശ്യപ്പെടാമെന്നും നിയമോപദേശത്തിൽ ഉണ്ടായിരുന്നു
  • ഇതോടെ സജിചെറിയാന്റെ സത്യ പ്രതിജ്ഞ അനിശ്ചിത്വത്തിലായി
  • എന്നാൽ ഇന്ന് ഉച്ചയോടെ ഗവർണർ നിലപാട് മയപ്പെടുത്തുകയായിരുന്നു
Saji Cheriyan: അനുമതി നൽകി ഗവർണർ; സജി ചെറിയാന്റെ സത്യപ്രതിജ്ഞ നാളെ

തിരുവനന്തപുരം: സര്‍ക്കാരിന് മുന്നിൽ മുട്ട് മടക്കി ഗവർണർ. സജിചെറിയാൻ നാളെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് നാല് മണിക്ക് രജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ. സർക്കാരുമായി ഇടഞ്ഞു നിൽക്കുന്ന ഗവർണർ ഇന്ന് ഉച്ചയോടെയാണ് സർക്കാരിന് വഴങ്ങുന്നത്. സജി ചെറിയാനെ മന്ത്രിയാക്കാൻ മുഖ്യമന്ത്രി ശുപാർശകത്ത് നൽകിയെങ്കിലും ആദ്യം ഇത് അംഗീകരിക്കാൻ ​ഗവർണർ തയ്യാറായിരുന്നില്ല.

സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നതിന് മുഖ്യമന്ത്രി നൽകിയ ശുപാർശക്കത്തിനെ സംബന്ധിച്ച് ​ഗവർണർ നിയമോപദേശവും തേടിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി നൽകിയ കത്ത് തള്ളികളയാൻ കഴിയിലെന്ന നിയമോപദേശമാണ് ഇക്കാര്യത്തിൽ അദ്ദേഹത്തിന് ലഭിച്ചിരുന്നത്. ഭരണഘടനാപരമായ ഉത്തരവാദിത്വം ഗവർണർക്ക് നിറവേറ്റതുണ്ട്. അതുകൊണ്ട് ശുപാർശ കത്ത് തള്ളികളയാൻ കഴിയില്ലെന്നും നിയമോപദേശത്തിൽ വ്യക്തമാക്കിയിരുന്നു.

ALSO READ: Saji Cheriyan: സജി ചെറിയാന് വീണ്ടും മന്ത്രിയാകാൻ തടസമില്ല; സത്യപ്രതിജ്ഞ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർക്ക് തള്ളാനാകില്ലെന്ന് നിയമോപദേശം

അതേസമയം, വേണമെങ്കിൽ വ്യക്തത വരുത്താൻ മുഖ്യമന്ത്രിയോട് കൂടുതൽ വിശദാംശങ്ങൾ അവശ്യപ്പെടാമെന്നും നിയമോപദേശത്തിൽ ഉണ്ടായിരുന്നു. ഇതോടെ സജിചെറിയാന്റെ സത്യ പ്രതിജ്ഞ അനിശ്ചിത്വത്തിലായി. എന്നാൽ ഇന്ന് ഉച്ചയോടെ ഗവർണർ നിലപാട് മയപ്പെടുത്തുകയായിരുന്നു. ഭരണഘടന വിരുദ്ധപ്രസംഗത്തിന്റെ പേരിൽ ആറ് മാസം മുമ്പാണ് സജിചെറിയാൻ മന്ത്രി സ്ഥാനം രാജിവച്ചത്. സാംസ്കാരിക വകുപ്പും ഫിഷറീസ് വകുപ്പുമായിരുന്നു അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. സജി ചെറിയാൻ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം കരിദിനമായി ആചരിക്കാനാണ് കോൺ​ഗ്രസിന്റെ തീരുമാനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News