കൊല്ലം: കൊട്ടാരക്കരയ്ക്ക് സമീപം പനവേലിയിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞ് അപകടമുണ്ടായതായി റിപ്പോർട്ട്. എംസി റോഡിൽ പനവേലിയ്ക്ക് സമീപമാണ് ഗ്യാസ് ടാങ്കർ നിയന്ത്രണം വിട്ട് മറിഞ്ഞത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.
Also Read: പാലക്കാട് ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ അപകടം; പരിക്കേറ്റ ആനയുടെ നില ഗുരുതരം
അപകട സമയത്ത് മറ്റ് വാഹനങ്ങൾ ഇത് വഴി വരാഞ്ഞത് കുടുതൽ അപകടം ഉണ്ടാവാതെ രക്ഷപ്പെട്ടു. കൊട്ടാരക്കരയിൽ നിന്നുള്ള അഗ്നി രക്ഷാസംഘമെത്തി അപകടനില തരണം ചെയ്ത പ്രദേശത്തെ സുരക്ഷിതമാക്കിയിട്ടുണ്ട്. ചെറിയ പരിക്കുകളോടെ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് കൊട്ടാരക്കര -ആയൂർ MC റോഡിൽ പോലീസ് ഗതാഗതം വെട്ടിക്കവല വഴിതിരിച്ചുവിട്ടു.
Also Read: വിഷുഫലം 2024: വിഷുവിന് ശേഷം ഈ നക്ഷത്രക്കാർക്ക് ലഭിക്കും രാജകീയ ജീവിതം, നിങ്ങളും ഉണ്ടോ ?
സംഭവം നടന്നത് പുലർച്ചെ 5 മണിക്കാണ്. നിയന്ത്രണം നഷ്ടപ്പെട്ട ലോറി റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ച ശേഷം മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് ഇന്ധന ചോർച്ച ഉണ്ടായി. ഇത് നിർവീര്യമാക്കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.