കൊല്ലം: നാല് മാസത്തോളം നീണ്ട വിചാരണക്ക് ശേഷമാണ് കേരളം ഏറെ ചർച്ച ചെയ്ത വിസ്മയ കേസിൽ വിധി വരുന്നത്. സ്ത്രീധനപീഡന കേസുകളിൽ സർക്കാരിന്റെയും ഗവർണറുടെയും നേരിട്ടുള്ള ഇടപെടലിലും കേസ് വഴിയൊരുക്കി. 2020 മേയ് 30നായിരുന്നു കൊല്ലം നിലമേൽ സ്വദേശിയായ ആയുർവേദ ബിരുദ വിദ്യാർഥിനി ആയിരുന്ന വിസ്മയയുടേയും അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആയിരുന്ന കിരൺ കുമാറിന്റെയും വിവാഹം.
2021 ജൂൺ 21നാണ് വിസ്മയെ ശാസ്താകോട്ട പോരുവഴിയിലെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്.
അന്ന് വൈകിട്ട് തന്നെ ഭർത്താവ് കിരൺകുമാർ ശൂരനാട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഭർതൃപീഡനത്തെത്തുടർന്നാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ നിരന്തം മാനസിക ശാരീരിക പീഡനത്തിന് ഇരയായെന്നും അച്ഛനും സഹോദരനും ആരോപിച്ചു. 2021 ജൂൺ 22 കിരണിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വീട്ടിലെത്തിച്ച് ചോദ്യം ചെയ്തു. അന്ന് വൈകിട്ട് തന്നെ കോടതിയിൽ ഹാജരാക്കി കൊട്ടാരക്കര സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു. പിന്നീട് ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വാങ്ങി.
Read Also: വിസ്മയ കേസിൽ പ്രതി കിരൺ കുമാർ കുറ്റക്കാരൻ; കിരണിൻറെ ജാമ്യം റദ്ദാക്കി, ശിക്ഷാവിധി നാളെ
സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിമയിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കത്ത് നൽകി. അഡ്വ. ജി മോഹൻ രാജിനെ നിയമിച്ചു. ഉത്ര വധക്കേസിലും ഹാജരായത് ഇദ്ദേഹമായിരുന്നു. ജൂലൈ 5ന് കിരൺകുമാറിന്റെ ജാമ്യാപേക്ഷ ശാസ്താംകോട്ട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. കേസ് കെട്ടിച്ചമച്ചതാണെന്നും, അന്വേഷണം സ്റ്റേ ചെയ്യണമെന്നുമുള്ള ആവശ്യവും തള്ളി. അഡ്വ. ബി എ ആളൂരാണ് കിരണിനായി ഹാജരായത്. ജൂലൈ 26ന് ജില്ലാ സെഷൻസ് കോടതിയും ഒക്ടോബർ എട്ടിന് ഹൈക്കോടതിയും ജാമ്യാപക്ഷ തള്ളി. സ്ത്രീധനപീഡന മരണങ്ങളിൽ സർക്കാരിന്റെ നിലപാട് കൂടി വ്യക്തമാക്കുന്നത് ആയിരുന്നു കിരണിനെ സർക്കാർ സർവീസിൽ നിന്ന് പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ്.
അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആയിരുന്നു കിരൺ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വീട്ടിലെത്തി വിസ്മയ തനിക്ക് മകളെപ്പോലെയാണെന്ന് വികാരാധീനനായി പറഞ്ഞു. സെപ്റ്റംബർ പത്തിന് 500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. 2022 ജനുവരി 10ന് കൊല്ലം പോക്സോ കോടതിയിൽ വിചാരണ ആരംഭിച്ചു. ഇതിനിടെ കിരണിന്റെ അച്ഛൻ സദാശിവൻ പിള്ള കൂറുമാറി. ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച ശേഷമാണ് വിസ്മയ ആത്മഹത്യ ചെയ്തത് എന്ന് കോടതിയിൽ മൊഴി നൽകി.
വീട്ടിലെത്തിയ പൊലീസുകാരന് കുറിപ്പ് നൽകിയതായും പറഞ്ഞു. വിസ്മയ മരിച്ച സമയത്ത് ഇങ്ങനെയൊരു കത്തിനെക്കുറിച്ച് സദാശിവൻ പിള്ള പറഞ്ഞിരുന്നില്ല. ശബ്ദം കേട്ട് എത്തിയപ്പോൾ നിലത്ത് കിടത്തിയ നിലയിൽ കണ്ടെന്നായിരുന്നു വിശദീകരണം. മാർച്ച് 2 ന് കിരണിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. പ്രധാന സാക്ഷികളെ എല്ലാം വിസ്തരിച്ച് കഴിഞ്ഞ സാഹചര്യത്തിലായിരുന്നു ജാമ്യം. 2022 മേയ് 17 കേസിൽ വിചാരണ പൂർത്തിയായി. ഒടുവിൽ കിരൺകുമാർ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി.
വിസ്മയ കേസ് നാൾ വഴി
2021 ജൂൺ 21
വിസ്മയയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തുന്നു. വൈകുന്നേരത്തോടെ ഭർത്താവ് കിരൺ കുമാർ കീഴടങ്ങുന്നു
2021 ജൂൺ 22
കിരണിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നു. റിമാൻഡ് ചെയ്ത് കൊട്ടാരക്കര സബ് ജയിലിലേക്ക്
Read Also: സ്ത്രീധനത്തിനായി വിസ്മയയോട് വിലപേശുന്ന കിരൺകുമാറിന്റെ ഫോൺ സംഭാഷണം പുറത്ത്
2021 ജൂൺ 28
തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങി
2021 ജൂലൈ 1
സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിമയിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കത്ത് നൽകി
ജൂലൈ 5
കിരണിന്റെ ജാമ്യാപേക്ഷ തള്ളി
ജൂലൈ 9
അന്വേഷണം സ്റ്റേ ചെയ്യണമെന്ന കിരണിന്റെ ആവശ്യം തള്ളി
ഓഗസ്റ്റ് 6
കിരണിനെ സർക്കാർ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആയിരുന്നു.
Read Also: Vismaya Case: വിസ്മയ കേസിൽ വിധി ഇന്ന്; പ്രതി കിരണിന് 10 വർഷം വരെ തടവ് ലഭിച്ചേക്കാം!
സെപ്റ്റംബർ 3
കിരണിന്റെ ജാമ്യാപേക്ഷ വീണ്ടും കോടതി തള്ളി
സെപ്റ്റംബർ 10
കുറ്റപത്രം സമർപ്പിക്കുന്നു
ഒക്ടോബർ 8
ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ജനുവരി 10
കേസിൽ വിചാരണ ആരംഭിച്ചു
മാർച്ച് 2
കിരണിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു
2022 മേയ് 17
വിചാരണ പൂർത്തിയായി
മേയ് 23
കേസിൽ വിധി. കിരൺ കുമാർ കുറ്റക്കാരൻ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...