മലയാള സിനമയിൽ നാല് പതിറ്റാണ്ടോളം; രേവതിക്ക് സംസ്ഥാന സർക്കാറിന്റെ ആദ്യ പുരസ്‌കാരം

ഭാരതിരാജയുടെ ‘മൺവാസനൈ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് രേവതി അരങ്ങേറ്റം കുറിച്ചത്

Written by - Akshaya PM | Last Updated : May 27, 2022, 08:47 PM IST
  • ഭൂതകാലം എന്ന സിനിമയിലെ അഭിനയത്തിനാണ് രേവതിക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്
  • തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലും രേവതി അഭിനയിച്ചിട്ടൂണ്ട്
  • 1992-ൽ തേവർ മകൻ എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് രേവതിയ്ക്ക് മികച്ച സഹനടിക്കുളള ദേശീയപുരസ്ക്കാരം ലഭിച്ചു
മലയാള സിനമയിൽ നാല് പതിറ്റാണ്ടോളം; രേവതിക്ക് സംസ്ഥാന സർക്കാറിന്റെ ആദ്യ പുരസ്‌കാരം

ഭരതൻ സം‌വിധാനം ചെയ്ത കാറ്റത്തെ കിളിക്കൂടിലൂടെ  മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് മലയാളികൾക്ക് മറക്കാനാകാത്ത അഭിനയ മുഹൂർത്തങ്ങൾ സമ്മാനിച്ച അഭിനേത്രിയാണ് രേവതി. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലും രേവതി അഭിനയിച്ചിട്ടൂണ്ട്. അഭിനയിച്ച വേഷങ്ങളെല്ലാം തന്നെ പ്രേഷകർക്ക് പ്രിയപ്പെട്ടതാണ്.

 20 വർഷത്തിലധികം ചലച്ചിത്രമേഖലയിൽ പ്രവർത്തന പരിചയമുള്ള രേവതിക്ക് അഞ്ച് പ്രാവശ്യം മികച്ച നടിക്കുള്ളഫിലിംഫെയർ അവാർഡ് ലഭിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് നീണ്ട വർഷത്തെ അഭിനയ ജീവിതത്തിൽ ആദ്യ സംസ്ഥാന പുരസ്‌കാരം രേവതിയെ തേടി എത്തിയിരിക്കുകയാണ്. 

രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭൂതകാലം എന്ന സിനിമയിലെ അഭിനയത്തിനാണ് രേവതിക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്. ഹൊറര്‍- ത്രില്ലറില്‍ സിനിമയായ ഇതിൽ മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്ന ഒരു അമ്മയുടെ വേഷമാണ് രേവതി അവതരിപ്പിച്ചത്. ഷൈന്‍ നിഗമാണ് മകനായി സിനിമയിൽ വേഷമിട്ടത്. 

ഏറ്റവും മികച്ച പത്തു നടിമാരുടെ ലിസ്റ്റെടുത്താൽ അതിൽ മുൻനിരയിൽ തന്നെയുണ്ടാകും തെന്നിന്ത്യന്‍ നടിയും പിന്നീട് സംവിധായികയുമായ രേവതി എന്ന ആശാ കേളുണ്ണി ഉണ്ടാകും. ഇന്ത്യയിലെ പ്രധാന ഭാഷകളിലെല്ലാം അഭിനയ മികവു തെളിയിച്ച രേവതിയുടെ പ്രധാന ചിത്രങ്ങള്‍ എടുത്തു നോക്കിയാല്‍ അതില്‍ അനേകം മലയാള ചിത്രങ്ങളും പെടും എന്നത് കേരളത്തിനു  അഭിമാനകരമായ വസ്തുതയാണ്.

കിലുക്ക’ത്തിലെ അങ്കമാലിയിലെ അമ്മാവൻ എന്റെ പ്രധാനമന്ത്രിയാണ് എന്ന ഡയ്‌ലോകും നന്ദിനിയെയും, ‘ദേവാസുര’ത്തിലെ ഭാനുമതിയും ‘പാഥേയ’ത്തിലെ രാധയും കാക്കോത്തിക്കാവിലെ കാക്കോത്തിയും എല്ലാം അവരിലെ മികച്ച അഭിനേത്രിയുടെ വിവിധ ഭാവങ്ങള്‍ കാട്ടിത്തന്നവയാണ്. ‘കാറ്റത്തെക്കിളിക്കൂട്’ മുതല്‍  വൈറസ്’ വരെയുള്ള കഥാപാത്രങ്ങളിലൂടെ മലയാളിയുടെ മനസ്സില്‍ അവര്‍ ഇടം നേടിയിട്ടുണ്ട്.

ഭാരതിരാജയുടെ ‘മൺവാസനൈ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് രേവതി അരങ്ങേറ്റം കുറിച്ചത് .1992-ൽ തേവർ മകൻ എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് രേവതിയ്ക്ക് മികച്ച സഹനടിക്കുളള ദേശീയപുരസ്ക്കാരം ലഭിച്ചു.  മലയാളത്തിലെ കിലുക്കം ,ദേവാസുരം, വരവേല്പ്, മായാമയൂരം, അദ്വൈതം, നന്ദനം എന്നിവ എടുത്തു പറയാവുന്ന ചിത്രങ്ങളാണ്. മിത്ര് മൈ ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെ മികച്ച ഇംഗ്ലീഷ് ചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News