ക്ഷണ നേരത്തിൽ ഒരു മാസ്സീവ് ട്രാൻസ്ഫോർമേഷൻ വേണമെങ്കിൽ അതും പറ്റുന്ന രണ്ട് പേർ അതാണ് ജോജു ജോർജ്ജും ബിജു മേനോനും. പ്രണയ വർണങ്ങളിലെ വിക്ടറിൽ നിന്നോ അല്ലെങ്കിൽ കൃഷ്ണഗുഡിയിൽ ട്രെയിൻ ഇറങ്ങിയ അഖില ചന്ദ്രനിൽ നിന്നോ തുടങ്ങിയ യാത്രകളാണ് ബിജു മേനോൻ എന്ന നടനെ അടയാളപ്പെടുത്തിയതെങ്കിൽ ദാദാ സാഹിബിലെ ആ വില്ലൻ വേഷത്തിൽ നിന്നുള്ള പ്രയാണങ്ങളിലൊന്നായിരുന്നു ജോജുവിന് സിനിമ.
എല്ലാത്തിലും സുപ്രധാന വേഷങ്ങൾ വേണമെന്ന് വാശി പിടിക്കാതിരുന്ന ആ നടനെ തേടി ഏറ്റവും മികച്ച വേഷങ്ങൾ വാരിയെറിഞ്ഞുത് ഒരു പക്ഷെ ജോസഫും, നായാട്ടുമായിരിക്കും. അതേ വശത്ത് ബിജുവും തൻറെ കഥാപാത്രങ്ങളുടെ ശക്തി പിന്നെയും പിന്നെയും മൂർച്ചപ്പെടുത്തി കൊണ്ടിരിക്കുകയായിരുന്നു. എസ്.ഐ അയ്യപ്പൻ നായരും, ഇട്ടിയവറയും അത്ര പെട്ടെന്നൊന്നും ചിത്രം കണ്ട് കഴിയുന്നവൻറെ ഉള്ളിൽ നിന്നും ഇറങ്ങി പോകില്ലെന്നത് സത്യം.
Also Read : ബിജു മേനോനും ജോജുവും മികച്ച നടന്മാർ, രേവതി നടി
പല തവണ മോഹിപ്പിച്ചിട്ടും ബിജു മേനോന് ഒരിക്കൽ പോലും മികച്ച നടനെന്ന ഫലകത്തിലേക്ക് എത്താൻ ആയിട്ടില്ല. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലവും, ടിഡി ദാസൻ സ്റ്റാൻഡേർഡ് ബിയും മികച്ച രണ്ടാമത്തെ നടനാക്കിയപ്പോഴും മികച്ച നടൻ എന്നത് അകലെയായത് പോലെ പ്രേക്ഷകർക്കും തോന്നിയിരിക്കും. എല്ലാത്തിനുമുള്ള മറുപടിയാണ് ഇപ്പോഴത്തെ പുരസ്കാരം.
2018-ൽ ചോലക്ക് ബെസ്റ്റ് ക്യാരക്ടർ ആക്ടർ പുരസ്കാരവും 2019-ൽ ദേശിയ സിനിമാ പുരസ്കാരങ്ങളിൽ ജോസഫിന് ലഭിച്ച പ്രത്യേക മെൻഷനും ജോജുവിന് നൽകിയ പ്രതീക്ഷകൾ ചെറുതല്ല. എങ്കിലും പിന്നെയും 2022 തന്നെ വേണ്ടി വന്നു യഥാർത്ഥ നടനെന്ന പരിഗണനയിലേക്ക് ജോജുവിനെ എത്തിക്കാൻ.
അവാർഡുകൾക്ക് നേടാൻ കഴിയാത്തത്
ദക്ഷിണേന്ത്യൻ ഫിലിം ഫെയർ അവാർഡിൽ 2016-ൽ ജോജുവിന് കിട്ടിയ അവാർഡ്. അത് മികച്ച ഹാസ്യ നടനായിരുന്നു. ആക്ഷൻ ഹീറോ ബിജുവായിരുന്നു ചിത്രം. 1997-ൽ കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലവും, 2010-ൽ ടി ഡി ദാസനും രണ്ടാമത്തെ മികച്ച നടനാക്കിയ ബിജു മേനോൻ തന്നെയാണ് മികച്ച നടനായി ഇത്തവണ എത്തിയതെന്ന് പ്രത്യേകതയാണെങ്കിലും. ഇരുവരും ഇതാദ്യമായാണ് മികച്ച നടൻ എന്ന അവാർഡ് മധുരം നുണയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...