കോട്ടയം: മുൻ വനം വകുപ്പ് മന്ത്രി പ്രൊഫസർ എൻ എം ജോസഫ് നീണ്ടുക്കുന്നേൽ അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ പാലാ മരിയൻ മെഡിക്കൽ സെന്‍ററിലായിരുന്നു അന്ത്യം. 79 വയസായിരുന്നു. ഇന്ന് വൈകുന്നേരം 4 മണിക്ക് പാലായിലെ വസതിയിൽ എത്തിച്ച് പൊതു ദർശനത്തിനുവയ്ക്കും. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2 മണിക്ക് പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ഔദ്യോഗിക ബഹുമതികളോടെ പാലാ അരുണാപുരം സെന്‍റ് തോമസ് പള്ളിയിൽ നടക്കും. മോളിയാണ് ഭാര്യ.
Also Read: തെരുവ് നായ ശല്യം: മന്ത്രിയും തദ്ദേശസ്ഥാപന അധ്യക്ഷന്മാരുമായുള്ള യോഗം ഇന്ന്
കോണ്‍ഗ്രസ് വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച് അടിയന്തിരാവസ്ഥക്കാലത്ത് ജനതാ പാര്‍ട്ടിയിലെത്തിയ പ്രൊഫ. എന്‍.എം. ജോസഫ് 1987 നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ കേരളത്തിലെ ഏറ്റവും ഉറച്ച സീറ്റുകളിലൊന്നായ പൂഞ്ഞാറില്‍ പി.സി. ജോര്‍ജിനെ തോല്‍പ്പിച്ച് നിയമസഭയിലെത്തുകയും തുടർന്ന് മന്ത്രിപദവിയിലേക്ക് എത്തുകയുമായിരുന്നു. 87 മുതൽ 91 വേ അദ്ദേഹം വനം വകുപ്പ് മന്ത്രിയായിരുന്നു.
Also Read: ആളൊഴിഞ്ഞ റോഡിൽ ആൺകുട്ടിയും പെൺകുട്ടിയും ചെയ്തത്..! രഹസ്യമായി ചിത്രീകരിച്ച വീഡിയോ വൈറൽ
കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗം, പാലാ മാര്‍ക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ്, എകെപിസിടിഎ ജനറല്‍ സെക്രട്ടറി, ജനതാപാര്‍ട്ടി കോട്ടയം ജില്ലാ പ്രസിഡന്റ് തുടങ്ങിയ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്‍ എം ജോസഫിന്റെ ആത്മകഥയാണ് 'അറിയപ്പെടാത്ത ഏടുകള്‍'.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...