Oommen Chandy: പുതുപ്പള്ളിയിലേയ്ക്ക് ഉമ്മൻ ചാണ്ടിയുടെ അവസാന യാത്ര; ഒരുനോക്ക് കാണാൻ വൻ ജനാവലി

Oommen Chandy funeral details:  വൈകുന്നേരത്തോടെ തിരുനക്കര മൈതാനത്ത് പൊതുദർശനം.

Written by - Zee Malayalam News Desk | Last Updated : Jul 19, 2023, 06:21 AM IST
  • തിരുവനന്തപുരം മുതൽ കോട്ടയം വരെ എം സി റോഡിൽ ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി.
  • വൈകുന്നേരത്തോടെ ഭൗതികദേഹം തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് വെയ്ക്കും.
  • നാളെ ഉച്ചയ്ക്ക് രണ്ട് മണിയോടെ ഭൗതികദേഹം പുതുപ്പള്ളി പള്ളിയിലേക്ക് കൊണ്ടു പോകും.
Oommen Chandy: പുതുപ്പള്ളിയിലേയ്ക്ക് ഉമ്മൻ ചാണ്ടിയുടെ അവസാന യാത്ര; ഒരുനോക്ക് കാണാൻ വൻ ജനാവലി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം ഇന്ന് ജന്മനാടായ പുതുപ്പള്ളിയിൽ എത്തിക്കും. രാവിലെ ഏഴ് മണിയോടെ വിലാപയാത്രയായി തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് കൊണ്ടുപോകും. ഇതിന്റെ ഭാ​ഗമായി തിരുവനന്തപുരം മുതൽ കോട്ടയം വരെ എം സി റോഡിൽ പുലർച്ചെ 4.30 മുതൽ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി.

തിരുവനന്തപുരത്ത് നിന്ന് കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂർ, കൊട്ടാരക്കര, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി വഴി വിലാപയാത്ര കോട്ടയത്തെത്തും. വൈകുന്നേരത്തോടെ ഭൗതികദേഹം തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് വെയ്ക്കും. തുടർന്ന് രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബ വീട്ടിൽ എത്തിക്കും. നാളെ ഉച്ചയ്ക്ക് രണ്ട് മണിയോടെ വിലാപയാത്രയായി ഭൗതികദേഹം പുതുപ്പള്ളി പള്ളിയിലേക്ക് കൊണ്ടുപോകും. മൂന്ന് മണിയോടെ സംസ്കകാര ശുശ്രൂഷകൾ ആരംഭിക്കും.

ALSO READ: പ്രിയ നേതാവിനെ അവസാന ഒരു നോക്ക് കാണാൻ... തലസ്ഥാനനഗരിയിൽ ജനസാഗരം; കണ്ണീരണിഞ്ഞ് സഹപ്രവർത്തകർ

ഉമ്മൻചാണ്ടിയുടെ  സംസ്കാര ശുശ്രൂഷ സംബന്ധിച്ച വിവരങ്ങൾ

വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് ഭവനത്തിൽ വെച്ചുള്ള ശുശ്രൂഷ.

തുടർന്ന് 1 മണിക്ക് പുതുപ്പള്ളി പള്ളിയിലേക്ക് വിലാപയാത്ര.

2 മണി മുതൽ 3.30 മണി വരെ പള്ളിയുടെ വടക്കേ പന്തലിൽ പൊതുദർശനം.

3.30 മണിക്ക് പള്ളിയ്ക്കുള്ളിൽ സമാപന ശുശ്രൂഷ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ മുഖ്യ കാർമികത്വത്തിൽ. തുടർന്ന് സംസ്കാരം.

5 മണിക്ക് അനുശോചന സമ്മേളനം

വാഹന പാർക്കിംഗ് ക്രമീകരണം

മീനടം കറുകച്ചാൽ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ

നിലയ്ക്കൽ പള്ളി മൈതാനം, ഡോൺ ബോസ്കോ സ്കൂൾ മൈതാനം

മണർകാട് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ

പുതുപ്പള്ളി ഹൈസ്കൂൾ മൈതാനം

ചങ്ങനാശ്ശേരി വാകത്താനം പാറയ്ക്കൽ കാടവ് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ

ഈവിനല്ലൂർ കലുങ്കിനടുത്തുള്ള പള്ളിവക സ്ഥലം, വെടിക്കെട്ട് നടത്തുന്ന സ്ഥലം

വി.ഐ.പി വാഹനങ്ങൾ

ജോർജ്ജിയൻ പബ്ലിക് സ്കൂൾ ഗ്രൗണ്ട്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News