Food Testing: ഭക്ഷ്യ വസ്തുക്കളുടെ നിലവാരം നിങ്ങൾക്ക് തന്നെ അറിയാം.

 ഭക്ഷ്യവസ്തുക്കളിൽ കീടനാശിനികളുടെ  സാന്നിദ്ധ്യവും കണ്ടെത്തിയിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Mar 26, 2021, 08:18 PM IST
  • മുളക്, മല്ലി, മുളക്‌പൊടി, മല്ലിപൊടി എന്നീ ഭക്ഷ്യവസ്തുക്കളിൽ കീടനാശിനികളുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്.
  • സാമ്പിളുകളുടെ പരിശോധനാ ഫലം കേരള ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വെബ്‌സൈറ്റിൽ ലഭിക്കും
  • നിങ്ങൾക്കുള്ള പരാതിയും സൈറ്റിൽ നൽകിയിരിക്കുന്ന അഡ്രസ്സിൽ നൽകാം
  • ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം നിങ്ങൾക്ക് തന്നെ ഉറപ്പാക്കാം
Food Testing: ഭക്ഷ്യ വസ്തുക്കളുടെ നിലവാരം നിങ്ങൾക്ക് തന്നെ അറിയാം.

തിരുവനന്തപുരം:  ഭക്ഷ്യ വസ്തുക്കൾ (Food Items) ഏത് വേണമെങ്കിലും ആവട്ടെ അതിൻറെ ഗുണനിലവാരം, ഉള്ളിൽ ചേർത്തിരിക്കുന്ന പദാർഥങ്ങൾ,കെമിക്കലുണ്ടോ എന്നിങ്ങനെ എല്ലാ ചോദ്യങ്ങൾക്കും നിങ്ങൾക്ക് അറിയം. ഭക്ഷ്യസുരക്ഷാ വകുപ്പിൻറെ  വെബ്സൈറ്റിലാണ് ഇതിനായുള്ള സൌകര്യം ഏർപ്പെടുത്തുന്നത്. ഉപഭോക്താക്കൾക്ക് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ഭക്ഷ്യസുരക്ഷാ ലാബിന്റെ സേവനം പ്രയോജനപ്പെടുത്തി ഇത്തരം വിവരങ്ങൾ സ്വയം അറിയാം.

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ (Food Saftey) നിയന്ത്രണത്തിലുള്ള ഭക്ഷ്യപരിശോധനാ ലാബുകളിൽ നിന്നും ലഭിച്ച പരിശോധനാ റിപ്പോർട്ടുകൾ പ്രകാരം പാകം ചെയ്ത് പായ്ക്കറ്റിൽ ലഭ്യമാക്കുന്ന ചപ്പാത്തി, പൊറോട്ട, പത്തിരി തുടങ്ങിയ ഭക്ഷ്യവസ്തുക്കളിൽ അധികകാലം കേട് കൂടാതെ സൂക്ഷിക്കുന്നതിന് സോർബിക് ആസിഡ്, ബെൻസോയിക് ആസിഡ് എന്നിവ കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി നിഷ്‌കർഷിച്ചിട്ടുള്ള അളവിൽ കൂടുതലായി കണ്ടെത്തിയിട്ടുണ്ട്.

ALSO READ: തട്ടുകട നടത്താനും പരീക്ഷയോ...?

കൂടാതെ മുളക്, മല്ലി, മുളക്‌പൊടി, മല്ലിപൊടി എന്നീ ഭക്ഷ്യവസ്തുക്കളിൽ കീടനാശിനികളുടെ  സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിക്കുന്ന സാമ്പിളുകളുടെ പരിശോധനാ ഫലം കേരള (Kerala) ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വെബ്‌സൈറ്റായ www.foodsafety.kerala.gov.in ൽ പ്രസിദ്ധീകരിക്കും.

 

 

May be an image of food and indoor

ALSO READ : Voters List ൽ പേര് ചേർക്കുന്നതിനുള്ള അവസാന ദിനം ഇന്നാണ്, നിങ്ങളുടെ പേര് പട്ടികയിൽ ഉണ്ടോയെന്ന് Mobile ലൂടെ തന്നെ പരിശോധിക്കാം

വിവരങ്ങളറിഞ്ഞാൽ പിന്നെ അവ കഴിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങൾ തന്നെയാണ്. ടെസ്റ്റ് ചെയ്ത ഭക്ഷ്യ വസ്തുക്കളുടെ എല്ലാം വിവരങ്ങൾ സൈറ്റിൽ ലഭ്യമായിരിക്കും. നിങ്ങൾക്കുള്ള പരാതിയും സൈറ്റിൽ നൽകിയിരിക്കുന്ന ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ അഡ്രസ്സിൽ അറിയിക്കാം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News