Food Poison: വയനാട് രണ്ട് കുട്ടികൾക്ക്‌ ഭക്ഷ്യവിഷബാധ; പുഴുവരിച്ച കിറ്റിൽ നിന്ന് ലഭിച്ച സോയാബീൻ കഴിച്ചതെന്ന് സംശയം

കഴിഞ്ഞ ദിവസം ലഭിച്ച പുഴുവരിച്ച ഭക്ഷ്യക്കിറ്റിൽ നിന്നുള്ള സോയാബീൻ കഴിച്ചതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്നാണ് സംശയം  

Written by - Zee Malayalam News Desk | Last Updated : Nov 9, 2024, 12:31 PM IST
  • കുന്നമ്പറ്റയിലെ ഫ്ലാറ്റിലുള്ളവർക്കാണ്‌ ശാരീരിക അസ്വാസ്ഥ്യമുണ്ടായത്‌.
  • കിറ്റിൽ നിന്ന് ലഭിച്ച സോയാബീൻ കഴിച്ചതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്നാണ് സംശയം.
Food Poison: വയനാട് രണ്ട് കുട്ടികൾക്ക്‌ ഭക്ഷ്യവിഷബാധ; പുഴുവരിച്ച കിറ്റിൽ നിന്ന് ലഭിച്ച സോയാബീൻ കഴിച്ചതെന്ന് സംശയം

വയനാട്: മേപ്പാടിയിൽ പുഴുവരിച്ച കിറ്റുകൾ ലഭിച്ച കുടുംബങ്ങളിലെ രണ്ട് കുട്ടികൾക്ക്‌ ഭക്ഷ്യവിഷബാധ. കുന്നമ്പറ്റയിലെ ഫ്ലാറ്റിലുള്ളവർക്കാണ്‌ ശാരീരിക അസ്വാസ്ഥ്യമുണ്ടായത്‌. കിറ്റിൽ നിന്ന് ലഭിച്ച സോയാബീൻ കഴിച്ചതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്നാണ് സംശയം. ശാരീരിക അസ്വസ്ഥതകൾ നേരിട്ട കുട്ടികൾ ആശുപത്രിയിൽ ചികിത്സ തേടി.

മേപ്പാടി പഞ്ചായത്തിൽ പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വിതരണം ചെയ്തത് പഴയ സ്റ്റോക്ക് ആണോ എന്നതും പഞ്ചായത്തിന് ലഭിച്ച ഭക്ഷ്യധാന്യങ്ങൾ ഏതെങ്കിലും തരത്തിൽ മാറ്റിയോ എന്നതുമടക്കമുള്ള കാര്യങ്ങൾ വിജിലൻസ് അന്വേഷിക്കും. സംഭവത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് വേഗത്തിൽ സമർപ്പിക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

Also Read: CM Pinarayi Vijayan: പുഴുവരിച്ച ഭക്ഷ്യക്കിറ്റ് വിതരണം ചെയ്ത സംഭവം; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

 

മേപ്പാടി പഞ്ചായത്ത് വിതരണം ചെയ്ത ഭക്ഷ്യകിറ്റിലാണ് പുഴുവരിച്ച ഭക്ഷ്യ വസ്തുക്കൾ കണ്ടെത്തിയത്. സംഭവത്തിൽ ഭക്ഷ്യസാധനങ്ങളുമായി ദുരിത ബാധിതരും ഡിവൈഎഫ്ഐ പ്രവർത്തകരും പഞ്ചായത്ത് ഓഫീസിൽ പ്രതിഷേധം നടത്തിയിരുന്നു. മൃഗങ്ങള്‍ക്ക് പോലും നല്‍കാന്‍ കഴിയാത്ത ഭക്ഷ്യവസ്തുക്കളാണ് നല്‍കിയിരിക്കുന്നതെന്നാണ് ദുരിത ബാധിതർ ആരോപിച്ചത്. മൈദപൊടി, റവ ഉൾപ്പെടെയുള്ളവ ഭക്ഷ്യയോ​ഗ്യമല്ല. നൽകുന്ന വസ്ത്രങ്ങൾ ഉപയോഗശൂന്യമാണെന്നുമാണ് പരാതി.

സന്നദ്ധ സംഘടനകളും റവന്യൂ വകുപ്പും നൽകിയ ഭക്ഷ്യ കിറ്റുകളാണ് ദുരന്ത ബാധിതർക്ക്‌ നൽകിയത് എന്നാണ് മേപ്പാടി പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. 5 കിറ്റുകളിലാണ് പഴക്കം ചെന്ന സാധനങ്ങൾ ഉൾപ്പെട്ടെതെന്നും കിറ്റുകൾ നിറച്ചത് പഞ്ചായത്ത് അല്ല, കിറ്റെത്തിച്ചത് സ്പോൺസർമാരാണെന്നുമായിരുന്നു അധികൃതരുടെ വിശദീകരണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News