Food poison: അല്‍ഫാം കഴിച്ച അമ്മയും മകനും ആശുപത്രിയില്‍; തട്ടുകട അടച്ചുപൂട്ടാന്‍ നിര്‍ദേശം

Mother and son hospitalised after eating Al Faham: അമ്മയും മകനും തട്ടുകടയില്‍ നിന്ന് അല്‍ഫാമും പൊറോട്ടയുമാണ് പാഴ്‌സല്‍ വാങ്ങി കഴിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Feb 20, 2024, 08:46 AM IST
  • വയറുവേദന, ഛര്‍ദ്ദി എന്നീ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് ഇരുവരും ചികിത്സ തേടിയത്.
  • ഭക്ഷണം തയ്യാറാക്കുന്ന പാത്രങ്ങള്‍ കാലപ്പഴക്കം ചെന്നതാണെന്ന് കണ്ടെത്തി.
  • ഭക്ഷണം തയ്യാറാക്കുന്ന സ്ഥലം വൃത്തിഹീനമാണെന്നും പരിശോധനയിൽ വ്യക്തമായി.
Food poison: അല്‍ഫാം കഴിച്ച അമ്മയും മകനും ആശുപത്രിയില്‍; തട്ടുകട അടച്ചുപൂട്ടാന്‍ നിര്‍ദേശം

കോഴിക്കോട്: തട്ടുകടയില്‍ നിന്ന് അല്‍ഫാം പാഴ്‌സല്‍ വാങ്ങി കഴിച്ച അമ്മയും മകനും ആശുപത്രിയില്‍. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അല്‍ഫാം കഴിച്ചതിന് പിന്നാലെ വയറുവേദന, ഛര്‍ദ്ദി എന്നീ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് ഇരുവരും ചികിത്സ തേടിയത്. 

ചേലക്കാട് പ്രവര്‍ത്തിക്കുന്ന തട്ടുകടയില്‍ നിന്ന് അല്‍ഫാമും പൊറോട്ടയുമാണ് പാഴ്‌സല്‍ വാങ്ങി കഴിച്ചത്. സംഭവത്തിന് പിന്നാലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തി. പരിശോധനയില്‍ തട്ടുകടയില്‍ ഭക്ഷണം ഉണ്ടാക്കുന്ന സ്ഥലം വൃത്തിഹീനമാണെന്ന് കണ്ടെത്തി. ഇതോടെ അമ്മയ്ക്കും മകനും ഭക്ഷ്യവിഷബാധയേറ്റിരിക്കാം എന്ന സംശയത്തെ തുടര്‍ന്ന് തട്ടുകട അടച്ചുപൂട്ടാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. 

ALSO READ: കേന്ദ്ര വിഹിതം വേണമെങ്കിൽ കേസ് പിൻവലിക്കണമെന്ന് കേന്ദ്രം; ആരോപണവുമായി കെഎൻ ബാലഗോപാൽ

തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ലെന്നും ഗുണനിലവാര പരിശോധന നടത്താത്ത വെള്ളമാണ് ഇവിടെ ഉപയോഗിക്കുന്നതെന്നും പരിശോധനയില്‍ കണ്ടെത്തി. ഭക്ഷണം തയ്യാറാക്കുന്ന പാത്രങ്ങള്‍ കാലപ്പഴക്കം ചെന്നതാണെന്നും ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ സൂക്ഷിക്കുന്നതായും പരിശോധനയില്‍ വ്യക്തമായി.

ജെ എച്ച് ഐ ബാബു കെ, പ്രസാദ് സി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടുകടയില്‍ പരിശോധന നടത്തിയത്. ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേന്ദ്രന്‍ കല്ലേരിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തട്ടുകട അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയത്. 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News