Covid19: കേരളം വില കൊടുത്ത് വാങ്ങുന്ന മൂന്നര ലക്ഷം കോവി ഷീൽഡ് വാക്സിൻ ഇന്നെത്തും

കഴിഞ്ഞ കുറച്ച് ദിവസമായി ആവശ്യത്തിനില്ലാത്തതിനാൽ പ്രതീക്ഷിച്ച രീതിയില്‍ വാക്‌സിനേഷന് സംസ്ഥാനത്തിന് കഴിഞ്ഞിരുന്നില്ല. ഇതിന് പുതിയ ബാച്ച് വാക്സിനിലൂടെ പരിഹാരമാവുമെന്നാണ് കരുതുന്നത്.

Written by - Zee Malayalam News Desk | Last Updated : May 10, 2021, 10:37 AM IST
  • ഒരു കോടി വാക്സിനാണ് സംസ്ഥാനം ആകെ വാങ്ങുന്നത്.
  • ഇതിൽ 75 ലക്ഷം കൊവിഷീല്‍ഡ് വാക്‌സിനും 25 ലക്ഷം കൊവാക്‌സിനുമാണ് കേരളം വിലകൊടുത്ത് വാങ്ങുന്നത്.
  • വാക്സിൻ ലഭ്യതക്കുറവ് മൂലം സംസ്ഥാനത്തെ വാക്സിൻ പ്രക്രിയ അതീവ ഗുരുതരാവസ്ഥയിലായിരുന്നു
  • പലയിടത്തും വാക്സിനെടുക്കാനെത്തിയവരുടെ വലിയ നിര ഉണ്ടായിരുന്നു
Covid19: കേരളം വില കൊടുത്ത് വാങ്ങുന്ന മൂന്നര ലക്ഷം കോവി ഷീൽഡ് വാക്സിൻ ഇന്നെത്തും

തിരുവനന്തപുരം: കേരളം വില കൊടുത്ത് വാങ്ങുന്ന മൂന്നര ലക്ഷം ഡോസ് കോവി ഷീൽഡ് (covishield) വാക്സിൻ ഇന്നെത്തും. വിമാന മാർഗം ഉച്ചയോടെ എറണാകുളത്താണ് വാക്സിനെത്തുക. ഇവിടെ നിന്നും മറ്റ് ജില്ലകളിലേക്കും എത്തിക്കുമെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ കുറച്ച് ദിവസമായി ആവശ്യത്തിനില്ലാത്തതിനാൽ പ്രതീക്ഷിച്ച രീതിയില്‍ വാക്‌സിനേഷന് (vaccination) സംസ്ഥാനത്തിന് കഴിഞ്ഞിരുന്നില്ല. ഇതിന് പുതിയ ബാച്ച് വാക്സിനിലൂടെ പരിഹാരമാവുമെന്നാണ് കരുതുന്നത്.

Also Readഅസമിൽ പതിനഞ്ചാമത് മുഖ്യമന്ത്രിയായി Himanta Biswa Sarma ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

18നും 45 വയസിനും ഇടയിലുള്ളവരുടെ വാക്‌സിന്‍ രജിസ്‌ട്രേഷന്‍ നേരത്തെ തന്നെ സംസ്ഥാനത്ത് ആരംഭിച്ചിരുന്നു. ഇവര്‍ക്കുള്ള വാക്‌സിന്‍ വിതരണത്തിലേക്ക്  സംസ്ഥാനം പുതിയ ബാച്ച് വാക്സിനെത്തുന്നതോടെ കടന്നേക്കും.  ആദ്യഘട്ടത്തില്‍ എന്തായാലും മാരക രോഗാവസ്ഥയിലുള്ളവര്‍ക്ക് തന്നെയാകും വാക്സിനേഷനിൽ മുഖ്യ പരിഗണന നല്‍കുക. 

സംസ്ഥാനം പണം കൊടുത്ത് വാങ്ങുന്ന വാക്‌സിന്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 75 ലക്ഷം കൊവിഷീല്‍ഡ് വാക്‌സിനും 25 ലക്ഷം കൊവാക്‌സിനുമാണ് കേരളം വിലകൊടുത്ത് വാങ്ങുന്നത്.

ALSO READ: Covid 19 വൈറസ് വായുവിലൂടെയും പകരാം; 6 അടി ദൂരത്തിനപ്പുറവും രോഗം പകരാൻ സാധ്യത

ഒരു കോടി വാക്സിനാണ് സംസ്ഥാനം ആകെ വാങ്ങുന്നത്. വാക്സിൻ ലഭ്യതക്കുറവ് മൂലം സംസ്ഥാനത്തെ വാക്സിൻ പ്രക്രിയ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. പലയിടത്തും വാക്സിനെടുക്കാനെത്തിയവരുടെ വലിയ നിര ഉണ്ടായിരുന്നു. ഇതാണ് ഏറ്റവും അധികം അപകടം ഉണ്ടാക്കുന്നതെന്ന് കാണിച്ച് ഐ.എം.എ അടക്കം രംഗത്ത് എത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News