കൊറോണ (COVID-19) വൈറസ് ആഗോള മഹാമാരിയായി പ്രഖ്യാപിച്ചു! ലോകാരോഗ്യ സംഘടനയാണ് കൊറോണയെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചിരിക്കുന്നത്.
നൂറിലധികം രാജ്യങ്ങളില്‍ രോഗം പടര്‍ന്ന സാഹചര്യത്തിലാണ് നടപടി. അതന്ത്യം ആശങ്കാജനകമായ സാഹചര്യമാണിതെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തി.
1,21,517 പേര്‍ക്കാണ് ഇതുവരെ ലോകത്താകമാനം കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. 4,383 പേരാണ് ഇതുവരെ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. വൈറസ് ബാധിച്ച 66,941 പേരാണ് രോഗവിമുക്തരായിട്ടുള്ളത്.
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കടുത്ത ജാഗ്രതയിലാണ് ഇന്ത്യ. പുതുതായി 13 പേര്‍ക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്ത് രോഗംബാധിച്ചവരുടെ എണ്ണം 60 ആയി.
അതേസമയം, ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരില്‍ 58 പേരെ ചൊവ്വാഴ്ച വ്യോമസേന വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ചിരുന്നു. രണ്ട് കുട്ടികളും 31 സ്ത്രീകളും ഉള്‍പ്പടെയുള്ളവരാണ് ഇന്ത്യയിലെത്തിയത്.
രണ്ടായിരത്തോളം ഇന്ത്യക്കാരാണ് ഇനിയും ഇറാനില്‍ കുടുങ്ങി കിടക്കുന്നത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മണിപ്പൂരിലെ ഇന്ത്യാ-മ്യാന്മാര്‍ അതിര്‍ത്തി അടച്ചു.