Farmer's Pension Scheme : കടുത്ത സാമ്പത്തിക പ്രതിസന്ധി; കാർഷിക തൊഴിൽദാന പദ്ധതി വഴിയുള്ള പെൻഷൻ വിതരണം മുടങ്ങി

 കൃഷി ചെയ്യുന്ന ഇരുപതിനും മുപ്പത്തിയഞ്ചിനും ഇടയിൽ പ്രായമുള്ള യുവാക്കൾക്ക് വേണ്ടിയായിരുന്നു പദ്ധതി ആരംഭിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Aug 10, 2021, 09:30 AM IST
  • സാമ്പത്തിക പ്രതിസന്ധി മൂലമാണ് പെൻഷൻ വിതരണം മുടങ്ങിയതെന്ന് കൃഷിവകുപ്പ് അറിയിച്ചിട്ടുണ്ട്.
  • ആകെ ഒരു ലക്ഷം പേരാണ് കാർഷിക തൊഴിൽ ദാന പദ്ധതിയിൽ അംഗങ്ങളായി ഉള്ളത്.
  • ഒരു വീട്ടിൽ ഒരാൾക്ക് തൊഴിൽ എന്ന ലക്ഷ്യത്തോടെയായിരുന്നു കാർഷിക തൊഴിൽ പദ്ധതി ആരംഭിച്ചത്.
  • കൃഷി ചെയ്യുന്ന ഇരുപതിനും മുപ്പത്തിയഞ്ചിനും ഇടയിൽ പ്രായമുള്ള യുവാക്കൾക്ക് വേണ്ടിയായിരുന്നു പദ്ധതി ആരംഭിച്ചത്.
Farmer's Pension Scheme : കടുത്ത സാമ്പത്തിക പ്രതിസന്ധി; കാർഷിക തൊഴിൽദാന പദ്ധതി വഴിയുള്ള പെൻഷൻ വിതരണം മുടങ്ങി

Thiruvananthapuram : സംസ്ഥാന സർക്കാരിന്റെ കാർഷിക തൊഴിൽ ദാന പദ്ധതി പ്രകാരമുള്ള പെൻഷൻ വിതരണം മുടങ്ങി. സാമ്പത്തിക പ്രതിസന്ധി മൂലമാണ് പെൻഷൻ വിതരണം മുടങ്ങിയതെന്ന് കൃഷിവകുപ്പ് അറിയിച്ചിട്ടുണ്ട്. ആകെ ഒരു ലക്ഷം പേരാണ് കാർഷിക തൊഴിൽ ദാന പദ്ധതിയിൽ അംഗങ്ങളായി ഉള്ളത്. ഫണ്ടില്ലാത്തതിനാലാണ് പെൻഷൻ വിതരണം മുടങ്ങിയത്.

ഒരു വീട്ടിൽ ഒരാൾക്ക് തൊഴിൽ എന്ന ലക്ഷ്യത്തോടെയായിരുന്നു കാർഷിക തൊഴിൽ പദ്ധതി ആരംഭിച്ചത്. കൃഷി ചെയ്യുന്ന ഇരുപതിനും മുപ്പത്തിയഞ്ചിനും ഇടയിൽ പ്രായമുള്ള യുവാക്കൾക്ക് വേണ്ടിയായിരുന്നു പദ്ധതി ആരംഭിച്ചത്. പത്തടിയിൽ ചേർന്നവരെല്ലാം 100 രൂപ ഫീസായി നൽകിയിരുന്നു. മാത്രമല്ല 1000 രൂപ നിക്ഷേപിക്കുകയും ചെയ്തിരുന്നു.

ALSO READ: K Surendran: പട്ടികജാതി ക്ഷേമ ഫണ്ട് തട്ടിപ്പിൽ കമ്മീഷൻ ഇടപെടുന്നു, സോഷ്യൽ ഒാഡിറ്റിങ്ങ് ആവശ്യപ്പെട്ട് കെ.സുരേന്ദ്രൻ

1994 ലാണ് പദ്ധതി നടപ്പാക്കിയത്. ആൻ ഒരുലക്ഷം യുവതി - യുവാക്കൾ പദ്ധതിയിൽ ഭാഗമാവുകയും ചെയ്തു. പദ്ധതി പ്രകാരം ഓരോ അംഗങ്ങൾക്കും 60 വയസാകുമ്പോൾ പ്രതിമാസം 1000 രൂപ പെൻഷനായും, കൂടാതെ 60000 രൂപവരെ ഗ്രാറ്റുവിറ്റയും നൽകുമെന്നാണ് അറിയിച്ചിരുന്നത്.

ALSO READ: ഡോക്ടർമാർക്കെതിരായ അതിക്രമങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്ന് Chief minister Pinarayi Vijayan

സർക്കാർ ഫണ്ടില്ലെന്ന് അറിയിച്ചതിനാൽ പ്രതിഷേധത്തിൽ ഒരുങ്ങുകയാണ് അംഗങ്ങൾ. പദ്ധതി വിഹിതമായി 14 കോടി രൂപയും പിരിച്ച്ചെടുത്ത പത്തര കോടി രൂപയും സർക്കാരിന്റെ കൈവശം ഉണ്ടെന്ന് അംഗങ്ങൾ പറഞ്ഞു. ഇത് നല്കണമെന്നാണ് അവരുടെ ആവശ്യം. നിലവിൽ 90000 പേരാണ് പദ്ധതിയിൽ അംഗങ്ങളായി ഉള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News