കഥകളിനടൻ കലാകേന്ദ്രം മുരളീധരൻ നമ്പൂതിരി അന്തരിച്ചു

Kathakali Artist Muralidharan Namboothriri കുടമാളൂർ കരുണാകരൻ നായരുടെയും മാത്തൂർ ഗോവിന്ദൻകുട്ടിയുടെയും ശിഷ്യനും പിൻഗാമിയുമായി സ്ത്രീ വേഷങ്ങളിലൂടെ പ്രസിദ്ധനായിരുന്നു മുരളീധരൻ നമ്പൂതിരി. 

Written by - Zee Malayalam News Desk | Last Updated : Sep 17, 2022, 09:24 PM IST
  • 53 വയസായിരുന്നു.
  • കുടമാളൂർ കരുണാകരൻ നായരുടെയും മാത്തൂർ ഗോവിന്ദൻകുട്ടിയുടെയും ശിഷ്യനും പിൻഗാമിയുമായി
  • സ്ത്രീ വേഷങ്ങൾ കേരളത്തിലങ്ങോളമിങ്ങോളം ആസ്വാദ പ്രീതി പിടിച്ചുപ്പറ്റി.
കഥകളിനടൻ കലാകേന്ദ്രം മുരളീധരൻ നമ്പൂതിരി അന്തരിച്ചു

കോട്ടയം : പ്രമുഖ കഥകളിനടൻ കലാകേന്ദ്രം മുരളീധരൻ നമ്പൂതിരി അന്തരിച്ചു. കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 53 വയസായിരുന്നു. കുടമാളൂർ കരുണാകരൻ നായരുടെയും മാത്തൂർ ഗോവിന്ദൻകുട്ടിയുടെയും ശിഷ്യനും പിൻഗാമിയുമായി സ്ത്രീ വേഷങ്ങളിലൂടെ പ്രസിദ്ധനായിരുന്നു മുരളീധരൻ നമ്പൂതിരി. 

മാത്തൂർ ഗോവിന്ദൻകുട്ടി കലാമണ്ഡലം രാമൻകുട്ടി, കലാമണ്ഡലം ഗോപി കോട്ടക്കൽ ശിവരാമൻ തുടങ്ങിയവർക്കൊപ്പം മുരളീധരൻ നമ്പൂതിരി അവതരിപ്പിച്ച സ്ത്രീ വേഷങ്ങൾ കേരളത്തിലങ്ങോളമിങ്ങോളം ആസ്വാദ പ്രീതി പിടിച്ചുപ്പറ്റി.

ALSO READ : ''കണ്ണൂരിൽ തനിക്കെതിരെ വധശ്രമം ഉണ്ടായി; ആഭ്യന്തര വകുപ്പിന്റെ ചുമതല ആർക്കാണ്''; മുഖ്യമന്ത്രിക്കെതിരെ ​ഗവർണർ

കുമാരനല്ലൂർ ഇലവനാട്ട് ഇല്ലത്ത് പരേതനായ ഇ.കെ നാരായണൻ നമ്പൂതിരിയുടെയും കമലാദേവി അന്തർജനത്തിന്റെയും മകനായി 1969 ജനുവരി 11 ന് ജനിച്ചു. മാത്തൂർ ഗോവിന്ദൻകുട്ടി ആശാന്റെ കലാ കേന്ദ്രം കളരിയിൽ കഥകളി അഭ്യസിച്ചു. പേരൂർ മൂല വള്ളിൽ ഇല്ലത്ത് ഗീതാ ലാലാണ് ഭാര്യ. ഇ.എൻ. ശോഭനാ ദേറി. ഇ എൻ രാധാകൃഷ്ണൻ നമ്പൂതിരി എന്നിവർ സഹോദരങ്ങൾ.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News