കൊച്ചി: സിനിമാ നാടക നടന് കെ ടി എസ് പടന്നയില്‍ അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. 88 വയസായിരുന്നു.
തൃപ്പൂണിത്തുറ തെക്കുഭാഗം പടന്നയിൽ വീട്ടിൽ കെടി സുബ്രഹ്മണ്യൻ എന്നാണ് അദ്ദേഹത്തിൻറെ മുഴുവൻ പേര്. നാടകലോകത്തു നിന്നുമാണ് പടന്നയിൽ ചലച്ചിത്ര ലോകത്തേയ്ക്ക് എത്തുന്നത്.
Also Read: Anannyah Kumari Alex: തൂങ്ങിമരിച്ച അനന്യയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും
ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കം,ആദ്യത്തെ കണ്മണി,അനിയന് ബാവ ചേട്ടന് ബാവ, കുഞ്ഞിരാമായണം, അമര്‍ അക്ബര്‍ അന്തോണി,രക്ഷാധികാരി ബൈജു തുടങ്ങിയ ചിത്രങ്ങളിലെ പടന്നയിലിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
140 ൽ അധികം സിനിമകളിൽ അഭിനയിച്ച താരത്തിന്റെ ആദ്യ സിനിമ അനിയൻ ബാവ ചേട്ടൻ ബാവ ആയിരുന്നു. 50 വർഷത്തോളം നാടകരംഗത്ത് അഭിനയി ച്ചിരുന്ന പടന്നയിൽ വൈക്കം മാളവിക, കൊല്ലം ട്യൂണ, ചങ്ങനാശേരി ഗീഥ, ആറ്റിങ്ങൽ പത്മശ്രീ തുടങ്ങീ ഒട്ടേറെ നാടക സമിതികളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...