Elephant: ഗുരുവായൂർ ദേവസ്വത്തിന്‍റെ പുന്നത്തൂർ ആനക്കോട്ടയിൽ നിന്നും ആന ഇടഞ്ഞോടി

Guruvayoor: കെട്ടുതറിയിൽ നിന്നും ആനയെ കുളിപ്പിക്കാന്‍ അഴിക്കുന്നതിനിടയിൽ  ഇടഞ്ഞോടുകയായിരുന്നു. ദ്ധാർത്ഥൻ എന്ന കൊമ്പനാണ് ഇടഞ്ഞോടിയത്.

Written by - Zee Malayalam News Desk | Last Updated : Jan 18, 2023, 05:07 PM IST
  • ആനക്കോട്ടയില്‍ നിന്നും അര കിലോമീറ്ററോളം ഓടിയ ആന തമ്പുരാന്‍ പടിയില്‍ എത്തിയതോടെ ആനക്കോട്ടയിലെ പാപ്പാന്‍മാരും ജീവനക്കാരും ചേര്‍ന്ന് തളക്കുകയായിരുന്നു
  • ആന പൊതുവെ ശാന്തനായിരുന്നതിനാല്‍ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല
  • തളച്ചതിന് ശേഷം ആനയെ തിരികെ ആനക്കോട്ടയിലേയ്ക്ക് കൊണ്ടുപോയി
Elephant: ഗുരുവായൂർ ദേവസ്വത്തിന്‍റെ പുന്നത്തൂർ ആനക്കോട്ടയിൽ നിന്നും ആന ഇടഞ്ഞോടി

തൃശൂർ: ഗുരുവായൂർ ദേവസ്വത്തിന്‍റെ പുന്നത്തൂർ ആനക്കോട്ടയിൽ നിന്നും ആന ഇടഞ്ഞോടി. സിദ്ധാർത്ഥൻ എന്ന കൊമ്പനാണ് ഇടഞ്ഞോടിയത്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. കെട്ടുതറിയിൽ നിന്നും കുളിപ്പിക്കാന്‍ അഴിക്കുന്നതിനിടയിൽ  ഇടഞ്ഞോടുകയായിരുന്നു.

ആനക്കോട്ടയില്‍ നിന്നും അര കിലോമീറ്ററോളം ഓടിയ ആന തമ്പുരാന്‍ പടിയില്‍ എത്തിയതോടെ ആനക്കോട്ടയിലെ പാപ്പാന്‍മാരും ജീവനക്കാരും ചേര്‍ന്ന് തളക്കുകയായിരുന്നു. ആന പൊതുവെ ശാന്തനായിരുന്നതിനാല്‍ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. തളച്ചതിന് ശേഷം ആനയെ തിരികെ ആനക്കോട്ടയിലേയ്ക്ക് കൊണ്ടുപോയി. രണ്ടാഴ്ച്ച മുന്‍പ് വരെ ആന നീരിലായിരുന്നു.

ധോണിയിൽ ഭീതിവിതച്ച് പിടി7; പട്രോളിങ് നടത്തി ദൗത്യസംഘം, മയക്കുവെടിവച്ച് പിടികൂടാൻ നീക്കം

പാലക്കാട്: ജനങ്ങളെ ഭീതിയിലാഴ്ത്തി ധോണിയിൽ കാട്ടാന. പി.ടി.7 എന്ന കാട്ടാന ജനവാസ മേഖലയിലിറങ്ങി വ്യാപകമായി കൃഷിനശിപ്പിക്കുകയാണ്. കഴിഞ്ഞദിവസങ്ങളിൽ കൊമ്പനാനയ്ക്കും പിടിയാനയ്ക്കുമൊപ്പമാണ് പി.ടി.7 ജനവാസമേഖലയിൽ ഇറങ്ങിയത്. എന്നാൽ, ഇപ്പോൾ ആന ഒറ്റയ്ക്കാണ് സഞ്ചരിക്കുന്നതെന്നാണ് വനപാലകർ പറയുന്നത്.

പി.ടി7 ഒറ്റയ്ക്കായത് മയക്കുവെടി വെക്കുന്നതിനുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കുമെന്നാണ് വനംവകുപ്പിന്റെ പ്രതീക്ഷ. ആനയിറങ്ങുന്ന വഴികളിൽ രാത്രി ദൗത്യസംഘം പട്രോളിങ് നടത്തുന്നുണ്ട്. വയനാട്ടിൽനിന്ന്‌ ഡോക്ടറടക്കമുള്ള വിദഗ്ധസംഘം എത്തിയാൽ പി.ടി.7 നെ പിടിക്കാനുള്ള നടപടി ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു. മുത്തങ്ങയിലേക്കുപോയ ദ്രുതപ്രതികരണ സേന ഉടൻതന്നെ ധോണിയിലേക്ക് മടങ്ങിയെത്തുമെന്ന് വനംവകുപ്പധികൃതർ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News