കോട്ടയം: പാല പുലിയന്നൂർ മഹാദേവ ക്ഷേത്രത്തിൽ എഴുന്നള്ളത്തിന് എത്തിച്ച ആനകൾ ഇടഞ്ഞു. കാളകുത്തൻ കണ്ണൻ, ഉണ്ണിപ്പള്ളി ഗണേശൻ എന്നീ ആനകളാണ് ഇടഞ്ഞത്. ക്ഷേത്രത്തിലെ എഴുന്നള്ളത്ത് കഴിഞ്ഞ് മടങ്ങവേയാണ് ആനകൾ ഇടഞ്ഞത്.
രാവിലെ 11.30ഓടെയായിരുന്നു സംഭവം. ഉണ്ണിപ്പള്ളി ഗണേശനാണ് ആദ്യം വിരണ്ടോടിയത്. ഇത് കണ്ട് കാളകുത്തൻ കണ്ണൻ വിരണ്ടോടുകയായിരുന്നു. കുളിപ്പിക്കുന്നതിനിടെയാണ് ഉണ്ണിപ്പള്ളി ഗണേശൻ വിരണ്ടോടിയത്. പാപ്പാന്മാരും നാട്ടുകാരും ഗണേശനെ തളയ്ക്കാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് കണ്ണൻ വിരണ്ടോടിയത്.
മദപ്പാടിനെ തുടർന്ന് കെട്ടിയിട്ടിരുന്ന കാളകുത്തൻ കണ്ണനെ ദിവസങ്ങൾക്ക് മുൻപാണ് അഴിച്ചത്. ഉണ്ണിപ്പള്ളി ഗണേശനെ അൽപ സമയത്തിനുള്ളിൽ തന്നെ തളച്ചു. പാപ്പാന്മാരും നാട്ടുകാരും ചേർന്ന് ഒറ്റപ്പെട്ട സ്ഥലത്തേക്ക് എത്തിച്ച ശേഷമാണ് ഗണേശനെ തളച്ചത്. പിന്നീട് സമീപത്തെ കാട്ടിലേക്ക് ഓടിക്കയറിയ കാളകുത്തൻ കണ്ണനെ പാപ്പാന്മാർ ചേർന്ന് തളച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...