Protest: പെൻഷൻ മുടങ്ങിയതിൽ വൃദ്ധ ദമ്പതികളുടെ പ്രതിഷേധം; ദയാവധത്തിന് അനുവദിക്കണമെന്ന് ബോർഡ് സ്ഥാപിച്ചു

Elderly couple protest: ജീവിതം ദുരിതത്തിലായെന്നും ദയാവധത്തിന് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വികലാംഗയായ ഓമനയും (63) ഭർത്താവ് ശിവദാസനും ഇവർ നടത്തുന്ന പെട്ടിക്കടക്ക് മുന്നിൽ ബോർഡ് സ്ഥാപിച്ചു.

Written by - Zee Malayalam News Desk | Last Updated : Feb 9, 2024, 06:59 PM IST
  • കടയിൽ നിന്നുള്ള ചെറിയ വരുമാനമായിരുന്നു ആകെയുള്ള ജീവിത മാർഗ്ഗം
  • വരുമാനം ഇല്ലാതായതോടെ സാധനങ്ങൾ വാങ്ങാൻ കഴിയാതെ കച്ചവടവും നിലച്ചു
  • മാസങ്ങളായി പെൻഷൻ ലഭിക്കാത്തതിനാൽ മരുന്നും മുടങ്ങി
Protest: പെൻഷൻ മുടങ്ങിയതിൽ വൃദ്ധ ദമ്പതികളുടെ പ്രതിഷേധം; ദയാവധത്തിന് അനുവദിക്കണമെന്ന് ബോർഡ് സ്ഥാപിച്ചു

ഇടുക്കി: പെൻഷൻ മുടങ്ങിയതിൽ അടിമാലിയിൽ വീണ്ടും വൃദ്ധ ദമ്പതികളുടെ പ്രതിഷേധം. ജീവിതം ദുരിതത്തിലായെന്നും ദയാവധത്തിന് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വികലാംഗയായ ഓമനയും (63) ഭർത്താവ് ശിവദാസനും ഇവർ നടത്തുന്ന പെട്ടിക്കടക്ക് മുന്നിൽ ബോർഡ് സ്ഥാപിച്ചു.

ഇടുക്കി അടിമാലി അമ്പലപ്പടിക്ക് സമീപമാണ് വൃദ്ധദമ്പതികൾ നടത്തിവന്നിരുന്ന പെട്ടിക്കടയ്ക്ക് മുൻപിൽ ദയാവധത്തിന് തയ്യാറാണെന്ന്  ബോർഡ് സ്ഥാപിച്ചത്. കുളമാക്കുടി സ്വദേശി വികലാംഗയായ 63കാരി  ഓമനയും 72  വയസ്സുള്ള ഭർത്താവ് ശിവദാസനുമാണ് ഇവർ നടത്തിവരുന്ന പെട്ടിക്കടക്ക് മുൻപിൽ ബോർഡ് സ്ഥാപിച്ചത്.

ALSO READ: വിജിലൻസിന്റെ മിന്നൽ പരിശോധന; മൂന്നാറിലെ ഹോട്ടിക്കോര്‍പ്പില്‍ കണ്ടെത്തിയത് വ്യാപക അഴിമതി

പഞ്ചായത്ത് മുൻപ് അനുവദിച്ചു നൽകിയ പെട്ടിക്കടയിൽ തന്നെയാണ് ഇവരുടെ താമസം. കടയിൽ നിന്നുള്ള ചെറിയ വരുമാനമായിരുന്നു ആകെയുള്ള ജീവിത മാർഗ്ഗം. വരുമാനം ഇല്ലാതായതോടെ സാധനങ്ങൾ വാങ്ങാൻ കഴിയാതെ കച്ചവടവും  നിലച്ചു. മാസങ്ങളായി  പെൻഷൻ ലഭിക്കാത്തതിനാൽ മരുന്നും മുടങ്ങി.

ഭക്ഷണത്തിനും വകയില്ലാതായതോടെയാണ് ദയാവധത്തിന് അനുവദിക്കണമെന്ന് കടക്കുമുന്നിൽ ബോർഡ് സ്ഥാപിച്ചത്. കുളമാക്കുടിയിലുള്ള  സ്ഥലത്ത്  കാട്ടുമൃഗങ്ങളുടെ ആക്രമണം മൂലം കൃഷി സാധിക്കുന്നില്ലെന്ന് ഇവർ പറയുന്നു. മാസങ്ങളായി ക്ഷേമ പെൻഷൻ മുടങ്ങിയതോടെ പട്ടിണിയിലായ നിരവധി വയോജനങ്ങളാണ് ഇത്തരത്തിൽ ദുരിതം അനുഭവിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News