Khader committee report | ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാനുള്ള നടപടി ഊർജിതമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിലുള്ള സംസ്ഥാന തലം മുതൽ സ്കൂൾ തലം വരെയുള്ള ഓഫീസുകളുടെ ഏകോപനം സാധ്യമാക്കുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി

Written by - Zee Malayalam News Desk | Last Updated : Nov 6, 2021, 04:31 PM IST
  • ഖാദർ കമ്മിറ്റി റിപ്പോർട്ട് ഘട്ടം ഘട്ടമായി നടപ്പാക്കാനുള്ള നടപടി ഊർജിതമാക്കും
  • പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിലുള്ള സംസ്ഥാന തലം മുതൽ സ്കൂൾ തലം വരെയുള്ള ഓഫീസുകളുടെ ഏകോപനം സാധ്യമാക്കും
  • ഡിജിറ്റല്‍ വിഭവങ്ങള്‍ കുട്ടികളില്‍ താല്പര്യം ജനിപ്പിക്കുന്നതും ജീവിതനൈപുണി വികാസത്തിന് സഹായകവുമാണ്
  • ഡിജിറ്റല്‍ വിഭവങ്ങള്‍ ജീവിത നൈപുണികള്‍ ആര്‍ജ്ജിച്ച പുത്തന്‍തലമുറയെ വാര്‍ത്തെടുക്കാന്‍ സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു
Khader committee report | ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാനുള്ള നടപടി ഊർജിതമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ഖാദർ കമ്മിറ്റി റിപ്പോർട്ട് (Khader committee report) ഘട്ടം ഘട്ടമായി നടപ്പാക്കാനുള്ള നടപടി ഊർജിതമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിലുള്ള സംസ്ഥാന തലം മുതൽ സ്കൂൾ തലം വരെയുള്ള ഓഫീസുകളുടെ ഏകോപനം സാധ്യമാക്കുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി (Minister V Sivankutty). തിരുവനന്തപുരത്ത് എസ് സി ഇ ആർ ടിയുടെ എഡുക്കേഷണൽ ടെക്നോളജി ലാബിന്റെ (Educational technology lab) ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്  പ്രാധാന്യം വര്‍ധിച്ച് വരുന്ന ഈ സമയത്ത് ഡിജിറ്റല്‍ ക്ലാസ്സുകളുടെ റെക്കോര്‍ഡിങ്, ഡിജിറ്റല്‍ വിഭവങ്ങള്‍ തയാറാക്കല്‍, ഓഡിയോ വീഡിയോ റെക്കോര്‍ഡിങ്,  വീഡിയോ കോണ്‍ഫറന്‍സിംഗ് തുടങ്ങി വിവിധങ്ങളായ പരിപാടികളാണ് എസ് സി ഇ ആർ ടിയിൽ സജ്ജീകരിച്ചിരിക്കുന്ന എഡ്യൂക്കേഷണല്‍ ടെക്നോളജി ലാബിലൂടെ ലക്ഷ്യമിടുന്നത്. നവസാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് പഠന ബോധന പ്രക്രിയ ഫലപ്രദമാക്കുക എന്നതാണ് ലാബിന്റെ ഉദ്ദേശം.

ALSO READ: VD Satheesan | ഗവേഷക വിദ്യാര്‍ത്ഥിയുടെ സമരം; നവോത്ഥാന മൂല്യങ്ങള്‍ പറയുന്ന കേരളത്തിന് അപമാനമെന്ന് വി ഡി സതീശൻ

ഡിജിറ്റല്‍ വിഭവങ്ങള്‍ കുട്ടികളില്‍ താല്പര്യം ജനിപ്പിക്കുന്നതും ജീവിതനൈപുണി വികാസത്തിന് സഹായകവുമാണ്. വൈവിധ്യം, ദൃശ്യതനിമ, ആശയപ്രകടനസാധ്യത എന്നിവ സമന്വയിപ്പിച്ച് തയ്യാറാക്കപ്പെട്ട ഡിജിറ്റല്‍ വിഭവങ്ങള്‍ ജീവിത നൈപുണികള്‍ ആര്‍ജ്ജിച്ച പുത്തന്‍തലമുറയെ വാര്‍ത്തെടുക്കാന്‍ സഹായകരമാകുമെന്നും മന്ത്രി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News