SSLC Plus Two Exam: എസ്എസ്എൽസി, പ്ലസ്ടു പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

SSLC Plus Two Examination Date: എസ്എസ്എൽസി മൂല്യനിര്‍ണ്ണയം ഏപ്രില്‍ മൂന്നിന് ആരംഭിച്ച്  ഫലം മെയ് പത്തിനുള്ളില്‍ പ്രഖ്യാപിക്കും.

Written by - Zee Malayalam News Desk | Last Updated : Nov 24, 2022, 12:01 PM IST
  • എസ്എസ്എൽസി, പ്ലസ്ടു പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു
  • എൽഎസ്എൽസി പരീക്ഷ മാര്‍ച്ച് ഒന്‍പതിന് ആരംഭിച്ച് മാർച്ച് 29 ന് അവസാനിക്കും
  • ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ മാര്‍ച്ച് 10ന് ആരംഭിച്ച് 30ന് അവസാനിക്കും
SSLC Plus Two Exam: എസ്എസ്എൽസി, പ്ലസ്ടു പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: SSLC Plus Two Examination Date: എസ്എസ്എല്‍സി പ്ലസ്ടു പൊതുപരീക്ഷാ തീയതികൾ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു.  എൽഎസ്എൽസി പരീക്ഷ മാര്‍ച്ച് ഒന്‍പതിന് ആരംഭിച്ച്  മാർച്ച് 29 ന് അവസാനിക്കുന്ന രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. മാതൃക പരീക്ഷകള്‍ ഫെബ്രുവരി 27ന് ആരംഭിച്ച് മാര്‍ച്ച് മൂന്നിന് അവസാനിക്കും. നാലര ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് ഇക്കുറി എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. 

Also Read: Thalassery Double Murder: തലശേരി ഇരട്ടക്കൊലപാതകം: മൂന്നു പേര്‍ കസ്റ്റഡിയില്‍; മുഖ്യപ്രതിക്കായി തിരച്ചിൽ

എസ്എസ്എൽസി മൂല്യനിര്‍ണ്ണയം ഏപ്രില്‍ മൂന്നിന് ആരംഭിച്ച്  ഫലം മെയ് പത്തിനുള്ളില്‍ പ്രഖ്യാപിക്കുകയും ചെയ്യും.  ഇതിനായി മൊത്തം 70 മൂല്യനിര്‍ണയ ക്യാമ്പുകളാണ് ഉണ്ടാവുക.  മൂല്യനിർണ്ണയത്തിനായി ഈ ക്യാമ്പുകളിൽ   ഒമ്പതിനായിരത്തി എഴുന്നൂറ്റി അറുപത്തി രണ്ട് അധ്യാപകരെയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 

Also Read: Shukra Gochar 2022: ഈ രാശിക്കാർക്ക് അടുത്തമാസം അടിപൊളി സമയം, ലഭിക്കും വൻ സമ്പത്ത്! 

ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ മാര്‍ച്ച് 10ന് ആരംഭിച്ച് 30ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി മാതൃകാ പരീക്ഷകള്‍ ഫെബ്രുവരി 27ന് ആരംഭിച്ച് മാര്‍ച്ച് മൂന്നിന് അവസാനിക്കും. രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി പ്രായോഗിക പരീക്ഷകള്‍ ഫെബ്രുവരി ഒന്നിനും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പ്രായോഗിക പരീക്ഷകള്‍ ജനുവരി 25 നും ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.  പരിരക്ഷകൾ രാവിലെ 9:30 നാണ് നടത്തുക. പാഠഭാഗങ്ങൾ മാതൃകാ പരീക്ഷയ്ക്ക് മുൻപ് തീർക്കണമെന്നും വിദ്യാഭ്യാസമന്ത്രി വാർത്താസമ്മേളനത്തിൽ നിർദ്ദേശിച്ചിട്ടുണ്ട്.  

Also Read: Guru Margi 2022: മണിക്കൂറുകൾ മാത്രം... ഈ രാശിക്കാർക്ക് തുടങ്ങും മോശ സമയം, സന്തോഷവും സമാധാനവും നഷ്ടപ്പെട്ടേക്കാം

രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി മൂല്യനിര്‍ണ്ണയം ഏപ്രില്‍ മൂന്നിന് ആരംഭിക്കുകയും പരീക്ഷാഫലം മെയ് 25 നകം പ്രഖ്യാപിക്കുകായും ചെയ്യും. ഹയര്‍ സെക്കണ്ടറിയ്ക്ക് 82 മൂല്യനിര്‍ണയ ക്യാമ്പുകളാണ് ഉണ്ടാവുക. അവിടെ മൂല്യനിര്‍ണ്ണയത്തിനായി ഇരുപത്തിനാലായിരത്തോളം അധ്യാപകര്‍  പങ്കെടുക്കും. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയില്‍ എട്ടു മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലായി മൂവായിരത്തി അഞ്ഞൂറ് അധ്യാപകര്‍ പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News