Saudi Arabia: സുരക്ഷാ നിയമ ലംഘനം: സൗദിയിൽ ഒരാഴ്ചക്കിടെ പിടിയിലായത് 19,696 വിദേശികൾ

Saudi News: അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ച് ആർക്കെങ്കിലും സഹായമോ സേവനമോ നൽകിയാൽ അവർക്ക് 15 വർഷം വരെ തടവുശിക്ഷ ലഭിക്കും 

Written by - Zee Malayalam News Desk | Last Updated : Nov 26, 2024, 10:43 PM IST
  • സൗദിയിൽ സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ വ്യാപക പരിശോധനകള്‍ തുടരുന്നു
  • കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ നടത്തിയ പരിശോധനകളില്‍ പിടിയിലായത് 19,696 നിയമലംഘകരാണ്
Saudi Arabia: സുരക്ഷാ നിയമ ലംഘനം: സൗദിയിൽ ഒരാഴ്ചക്കിടെ പിടിയിലായത് 19,696 വിദേശികൾ

റിയാദ്: സൗദിയിൽ തൊഴിൽ, താമസ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ വ്യാപക പരിശോധനകള്‍ തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ നടത്തിയ പരിശോധനകളില്‍ പിടിയിലായത് 19,696 നിയമലംഘകരാണ്. 

Also Read: ഈന്തപ്പഴത്തിൽ നിന്ന് കോളയോ? ശീതള പാനീയ വിപണിയിലേക്ക് സ്വന്തം ഉൽപ്പന്നവുമായി സൗദി!

ഇവരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് പിടികൂടിയത്. സുരക്ഷാസേനയുടെ വിവിധ യൂണിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും (ജവാസത്ത്) നടത്തിയ സംയുക്ത ഫീൽഡ് പരിശോധനയിലാണ് നിയമലംഘകര്‍ പിടിയിലാകുന്നത്. ഇതിൽ 11,336  പേരും ഇഖാമ പുതുക്കാതെയും മറ്റും താമസനിയമം ലംഘിച്ചവരാണ്. 

 5,176 അതിർത്തി സുരക്ഷാ ലംഘകരും 3,184 തൊഴിൽ നിയമലംഘകരുമുണ്ട് ഇതിൽ. രാജ്യത്തേക്ക് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 1,547 പേർ അറസ്റ്റിലായിട്ടുണ്ട്. ഇതിൽ  65  ശതമാനവും ഇത്യോപ്യൻ പൗരന്മാരാണ്.  ബാക്കി 32 ശതമാനം യമനികളും മൂന്ന് ശതമാനം മറ്റ് രാജ്യക്കാരുമാണ്.  

Also Read: രാഹു കേതു കൃപയാൽ പുതുവർഷത്തിൽ ഇവരുടെ ഭാഗ്യം തെളിയും, തൊഴിൽ-ബിസിനസിൽ ലാഭം!

ഇത് കൂടാതെ അനധികൃതമായി രാജ്യത്തുനിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ 71 പേർ പിടിയിലായി. താമസ, ജോലി, അതിർത്തി സുരക്ഷാ നിയമലംഘകർക്ക് വിവിധ സഹായങ്ങൾ നൽകിയ 22 പേരും പിടിയിലായിട്ടുണ്ട്. നിലവിൽ നിയമനടപടികൾ നേരിടുന്ന 22,658  നിയമലംഘകരിൽ 19,651 പുരുഷന്മാരും 3,007 സ്ത്രീകളുമാനല്ലത്. 

പിടിക്കപ്പെട്ട വിദേശികളിൽ  15,134 പേരെ അവരുടെ യാത്രാരേഖകൾ ലഭിക്കുന്നതിന് അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫർ ചെയ്തിട്ടുണ്ട്. ഇവരിൽ 2,656 പേരെ നിലവിൽ തിരിച്ചയക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനായുള്ള നടപടികളെല്ലാം കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ പൂർത്തിയാക്കിയിട്ടുണ്ട്. 

Also Read: ഷഡാഷ്ടക യോഗത്താൽ ഇവർക്ക് ലഭിക്കും അപ്രതീക്ഷിത നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?

അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ച് ആർക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുകയോ അഭയമോ ഏതെങ്കിലും വിധത്തിൽ സഹായമോ സേവനമോ നൽകുകയോ ചെയ്താൽ അവർക്ക് 15 വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  ഒപ്പം 10 ലക്ഷം റിയാൽ വരെ പിഴയും ചുമത്തും. പ്രതികളുടെ പേരുകൾ പ്രാദേശിക മാധ്യമങ്ങളിൽ പരസ്യപ്പെടുത്തുകയും അവർ അനധികൃത കടത്തിന് ഉപയോഗിച്ച വാഹനങ്ങൾ, താമസത്തിനായി ഉപയോഗിച്ച വസതികൾ എന്നിവ കണ്ടുകെട്ടുകയും ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News