നിലമ്പൂരിൽ യു.ഡി എഫ് ഹർത്താൽ പൂർണ്ണം; പോലീസും യു.ഡി.എഫ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും

പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് യു.ഡി.എഫ് ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്, രാവിലെ 6 മുതൽ വൈകും നേരം 6 വരെയാണ് ഹർത്താൽ നിലമ്പൂർ ടൗണിൽ ഉൾപ്പെടെ കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ് സ്വകാര്യ ബസുകൾ ഉൾപ്പെടെ സർവ്വീസ് നടത്തുന്നില്ല.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Jun 16, 2022, 03:59 PM IST
  • സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് യു.ഡി.എഫ് ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.
  • കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ് സ്വകാര്യ ബസുകൾ ഉൾപ്പെടെ സർവ്വീസ് നടത്തുന്നില്ല.
  • യു.ഡി.എഫ് നടത്തുന്ന ഹർത്താലിനോട് മലയോര മേഖല സഹകരിക്കുന്ന കാഴ്ച്ചയാണ് ഹർത്താലിൽ കാണുന്നത്.
നിലമ്പൂരിൽ യു.ഡി എഫ് ഹർത്താൽ പൂർണ്ണം; പോലീസും യു.ഡി.എഫ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും

മലപ്പുറം: നിലമ്പൂരിൽ യു.ഡി എഫ് ഹർത്താൽ പൂർണ്ണം. പോലീസും യു.ഡി.എഫ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും. മുനിസിപ്പൽ കോൺഗ്രസ് പ്രസിഡൻറ് ഷെറി ജോർജിനെ കസ്റ്റഡിയിലെടുക്കാനുള്ള പോലീസ് നീക്കം യു.ഡി.എഫ് പ്രവർത്തകർ പ്രതിരോധിച്ചതോടെ പോലീസ് ഷെറി ജോർജിനെ കസ്റ്റഡിയിലെടുക്കാതെ മടങ്ങി.

പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് യു.ഡി.എഫ് ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ 6 മുതൽ വൈകും നേരം 6 വരെയാണ് ഹർത്താൽ നിലമ്പൂർ ടൗണിൽ ഉൾപ്പെടെ കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ് സ്വകാര്യ ബസുകൾ ഉൾപ്പെടെ സർവ്വീസ് നടത്തുന്നില്ല.

Read Also: രാഹുലിനെതിരെയായ ഇ.ഡി.നടപടി: യുഡിഎഫിന്‍റെ രാജ്ഭവൻ മാർച്ചിൽ സംഘർഷം; ഗ്രനേഡും കണ്ണീര്‍ വാതകവും പ്രയോഗിച്ചു

ഏതാനും സ്വകാര്യ വാഹനങ്ങൾ ഒഴികെ മറ്റ് വാഹനങ്ങൾ ഒന്നും നിരത്തിലിറങ്ങിയിട്ടില്ല. യു.ഡി.എഫ് പ്രവർത്തകർ ഹർത്താൽ നടക്കുന്ന നിലമ്പൂർ ടൗണിൽ ഉൾപ്പെടെ രാവിലെ മുതൽ സജീവമാണ്, ചാലിയാർ, പോത്തുകൽ, ചുങ്കത്തറ, എടക്കര, വഴിക്കടവ്, കരുളായി, മൂത്തേടം, അമരമ്പലം, ചോക്കാട്, കാളികാവ്, കരുവാരക്കുണ്ട് പഞ്ചായത്തുകളിലും ഹർത്താൽ പൂർണ്ണമാണ്.

വന്യ ജീവി സങ്കേതങ്ങളോട് ചേർന്ന് കിടക്കുന്ന മലയോര മേഖലകളിൽ സുപ്രീം കോടതി വിധി വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. മലയോരത്ത് ജനജീവിതം താറുമാറാക്കും, ഈ സാഹചര്യത്തിൽ യു.ഡി.എഫ് നടത്തുന്ന ഹർത്താലിനോട് മലയോര മേഖല സഹകരിക്കുന്ന കാഴ്ച്ചയാണ് ഹർത്താലിൽ കാണുന്നത്.

Read Also: ബഫർ സോൺ ഉത്തരവിനെതിരായ സമരം വ്യാപിക്കുന്നു; പത്തനംതിട്ടിയിലും സമരം

 നിലമ്പൂർ ഡി.വൈ.എസ്.പി സാജു കെ എബ്രാഹത്തിന്റെ നേതൃത്വത്തിൽ വലിയ പോലീസ് സുരക്ഷയാണ് നിലമ്പൂർ മേഖലയിൽ ഒരുക്കിയിരിക്കുന്നത് ഹർത്താൽ മുന്നിൽ കണ്ട് വലിയ തോതിൽ പോലീസ് സംഘത്തെയും വിന്യസിച്ചിട്ടുണ്ട്, ഹർത്താൽ വിജയിപ്പിക്കാൻ യു.ഡി.എഫ് പ്രവർത്തകർ സജീവമായി രംഗത്തുണ്ട്.

പലയിടത്തും വാഹനങ്ങൾ തടയുന്നുണ്ട് 'വട പുറത്ത് നിന്നും പെരിന്തൽമണ്ണ, മഞ്ചേരി, കോഴിക്കോട്, ഭാഗങ്ങളിലേക്ക് ഉൾപ്പെടെ ബസുകൾ സർവ്വീസ് നടത്തുന്നുണ്ട്, ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ച് യു.ഡി.എഫ് പ്രകടനങ്ങളും നടക്കുന്നുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News