Kerala Assembly Elections 2021: തന്നെ വിജയിപ്പിച്ചാല്‍ പാലക്കാടിന്‍റെ മുഖച്ഛായ മാറ്റും, പ്രഖ്യാപനവുമായി ഇ ശ്രീധരന്‍

  മെട്രോമാന്‍  ഇ ശ്രീധരന്‍ ഔദ്യോഗികമായി BJPയില്‍ ചേര്‍ന്നതും പാലക്കാട്  നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായതും  ദേശീയതലത്തില്‍വരെ ചര്‍ച്ചയായിരുന്നു... 

Written by - Zee Malayalam News Desk | Last Updated : Mar 25, 2021, 11:57 PM IST
  • മെട്രോമാന്‍ ഇ ശ്രീധരന്‍ ഔദ്യോഗികമായി BJPയില്‍ ചേര്‍ന്നതും പാലക്കാട് നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായതും ദേശീയതലത്തില്‍വരെ ചര്‍ച്ചയായിരുന്നു...
  • തികച്ചും വ്യക്തമായ ലക്ഷ്യത്തോടെ രാഷ്ട്രീയത്തില്‍ എത്തിയ വ്യക്തിയാണ് ഇ ശ്രീധരന്‍ എന്ന് അദ്ദേഹത്തിന്‍റെ പ്രസ്താവനകള്‍ വ്യക്തമാക്കുന്നു.
Kerala Assembly Elections 2021: തന്നെ വിജയിപ്പിച്ചാല്‍ പാലക്കാടിന്‍റെ മുഖച്ഛായ  മാറ്റും, പ്രഖ്യാപനവുമായി  ഇ ശ്രീധരന്‍

പാലക്കാട്:  മെട്രോമാന്‍  ഇ ശ്രീധരന്‍ ഔദ്യോഗികമായി BJPയില്‍ ചേര്‍ന്നതും പാലക്കാട്  നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായതും  ദേശീയതലത്തില്‍വരെ ചര്‍ച്ചയായിരുന്നു... 

തികച്ചും വ്യക്തമായ ലക്ഷ്യത്തോടെ രാഷ്ട്രീയത്തില്‍ എത്തിയ വ്യക്തിയാണ്  ഇ ശ്രീധരന്‍ എന്ന് അദ്ദേഹത്തിന്‍റെ പ്രസ്താവനകള്‍ വ്യക്തമാക്കുന്നു.  BJPക്ക് ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചേക്കുമെന്ന് ഇ ശ്രീധരന്‍ അഭിപ്രായപ്പെട്ടു.  ഒന്നുകില്‍ ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കുകയോ അല്ലെങ്കില്‍ സംസ്ഥാനത്ത് കിംഗ് മേക്കര്‍ ആകത്തക്ക തരത്തിലുളള സീറ്റുകള്‍ ലഭിക്കുകയോ ചെയ്യുമെന്ന ആത്മവിശ്വാസം ഇ ശ്രീധരന്‍  പ്രകടിപ്പിച്ചു.  

പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ നിന്നും തനിക്ക് വിജയം ഉറപ്പാണെന്നും ഇ ശ്രീധരന്‍ പറഞ്ഞു.  കൂടാതെ,  തന്നെ വിജയിപ്പിച്ചാല്‍ പാലക്കാടിനെ രണ്ട് വര്‍ഷത്തിനകം ഇന്ത്യയിലെ മികച്ച മണ്ഡലമാക്കി മാ‌റ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. 

നല്ല റോഡുകളും മികച്ച ഗതാഗത സംവിധാനവും മേന്മയേറിയ മാലിന്യ സംസ്‌കരണ സംവിധാനവും മികച്ച ജലവിതരണവുമാണ് പാലക്കാട്ടെ  ജനങ്ങള്‍ക്ക് വേണ്ടതെന്നും ഇ.ശ്രീധരന്‍ പറഞ്ഞു.

Also read: Kerala Assembly Election 2021: മണലൂരിൽ വിജയം കൊയ്യാൻ ബിജെപി

തൊഴിലില്ലായ്മ കേരളത്തെ ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ്.  തൊഴിലില്ലാത്ത യുവാക്കളുടെ എണ്ണവും കേരളത്തില്‍ വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ തൊഴില്‍ സൃഷ്ടിക്കുക എന്നത് സംസ്ഥാനത്ത് പരമപ്രധാനമാണ് എന്നും ഇ ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്തിന്‍റെ നിലവാരം ഉയര്‍ത്തും.സുതാര്യവും അഴിമതി രഹിതവും കഴിവുറ്റതുമായ ഒരു സര്‍ക്കാരായിരിക്കും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ കേരളത്തിലുണ്ടാവുക എന്നും ഇ ശ്രീധരന്‍ പറഞ്ഞു. 

തിരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകള്‍ മുന്‍പാണ്  ഇ ശ്രീധരന്‍  BJP യില്‍ ചേര്‍ന്നത്.  UDF ന്‍റെ  സിറ്റിംഗ് സീറ്റായ പാലക്കാട് ഇ ശ്രീധരന്‍ സ്ഥാനാര്‍ഥിയായി എത്തിയതോടെ   ശക്തമായ ത്രികോണ മത്സരത്തിന്  കളമൊരുങ്ങിയിരിയ്ക്കുക യാണ്  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News