തട്ടം വിവാദത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. സിപിഎം സംസ്ഥാന സമിതിയംഗം കെ. അനില്‍കുമാറിന്റെ പരാമർശം പാര്‍ട്ടിയുടെ നിലപാടില്‍നിന്ന് വ്യത്യസ്തമാണെന്നും വസ്ത്രധാരണം ജനാധിപത്യ അവകാശമാണ് ആ രീതിയിലുള്ള പരാമര്‍ശം പാടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
തട്ടം തലയിലിടാൻ വന്നാൽ അതു വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത്, കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെയും വിദ്യാഭ്യാസത്തിന്‍റെയും ഭാഗമാണ് എന്നായിരുന്നു അനിൽകുമാർ പറഞ്ഞത്. ഞായറാഴ്ച തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ എസ്സൻസ് ഗ്ലോബൽ സംഘടിപ്പിച്ച ലിറ്റ്മസ് 23 നാസ്തിക സമ്മേളനത്തിലാണ് കെ. അനില്‍കുമാര്‍ വിവാദ പരാമര്‍ശം നടത്തിയ്. ഇതിനെതിരെ മുസ്‍ലിം ലീഗും രംഗത്തെത്തി. രാഷ്ട്രീയ, ഭരണ കാര്യങ്ങള്‍ക്കപ്പുറം വിശ്വാസങ്ങളിലേക്ക് സിപിഎം കടന്നുകയറുന്നുവെന്നായിരുന്നു മുസ്‍ലിം ലീഗ് വിമർശിച്ചത്.
ALSO READ: സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം, കൂപ്പുകുത്തി സ്വര്‍ണവില
തട്ടം ഉപയോഗിക്കുന്ന മുസ്‌ലീം യുവതികള്‍ ആരും അത് ഉപേക്ഷിച്ചിട്ടില്ലെന്നും കമ്യൂണിസ്റ്റുകാര്‍ ഇത്രകാലം പ്രയത്നിച്ചത് പട്ടിണി മാറ്റാനാണോ തട്ടം മാറ്റാനാണോയെന്ന് ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടി നേതാക്കള്‍ മറുപടി പറയണമെന്നും പി.എം.എ സലാം മലപ്പുറത്ത് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ