Dollar Smuggling Case: സ്പീക്കറിന് ഇത്തവണ കുരുക്ക് മുറുകുമോ? 12 ന് ഹാജരാകാൻ നിർദ്ദേശം

സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം നേരിടുന്ന UAE കോൺസുൽ ജനറലുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്നും സ്പീക്കറുടെയും കോൺസുൽ ജനറലിന്റെയുമിടയിൽ സംസാരിച്ചത് താനായിരുന്നുവെന്നും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. 

Written by - Ajitha Kumari | Last Updated : Mar 6, 2021, 10:04 AM IST
  • കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.
  • കേസിൽ മുഖ്യമന്ത്രിക്കും സ്പീക്കറിനും നേരിട്ട് പങ്കുണ്ടെന്നാണ് സ്വപ്ന സുരേഷ് മൊഴി നൽകിയിരിക്കുന്നത്.
Dollar Smuggling Case: സ്പീക്കറിന് ഇത്തവണ കുരുക്ക് മുറുകുമോ? 12 ന് ഹാജരാകാൻ നിർദ്ദേശം

കൊച്ചി:  ഡോളർ കടത്ത് കേസിൽ (Dollar Smuggling Case) സ്പീക്കറിന് ഇത്തവണ കുരുക്ക് മുറുകുമോ? ഈ 12 ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് നോട്ടീസ് നൽകിയിട്ടുണ്ട്.  സ്പീക്കർ പി ശ്രീരാമകൃഷ്ണൻ കോൺസുലർ ജനറൽ വഴി ഡോളർ കടത്ത് നടത്തിയെന്നും ഗൾഫിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഈ പണം നിക്ഷേപിച്ചുവെന്നുമാണ് കേസ്.  

ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഉടമകളുടെ മൊഴി കസ്റ്റംസ് (Cutoms) ശേഖരിച്ചിട്ടുണ്ട്.  കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴിയുടെ (Swapna Suresh) അടിസ്ഥാനത്തിലാണ് ഈ നടപടി.    കേസിൽ മുഖ്യമന്ത്രിക്കും സ്പീക്കറിനും നേരിട്ട് പങ്കുണ്ടെന്നാണ് സ്വപ്ന സുരേഷ് മൊഴി നൽകിയിരിക്കുന്നത്. 

മാത്രമല്ല സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം നേരിടുന്ന UAE കോൺസുൽ ജനറലുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്നും സ്പീക്കറുടെയും കോൺസുൽ ജനറലിന്റെയുമിടയിൽ സംസാരിച്ചത് താനായിരുന്നുവെന്നും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. 

Also Read: Dollar Smuggling Case: മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കെന്ന് സ്വപ്നയുടെ മൊഴി,സ്പീക്കറും മറ്റ് മൂന്ന് മന്ത്രിമാർക്കും പങ്ക്

ഇക്കാരണങ്ങളാൽ ഇത്തവണ സ്പീക്കർക്ക് (Speaker P. Sreeramakrishnan) കുരുക്ക് മുറുകുമോ എന്ന കാര്യത്തിൽ സംശയമില്ലാതില്ല.  ഇവർക്കൊപ്പം മന്ത്രിസഭയിലെ 3 മന്ത്രിമാർക്കും പങ്കുണ്ടെന്നും സ്പീക്കർ മൊഴി നൽകിയിട്ടുണ്ട്.  കോൺസുലർ ജനറലിന്റെ സഹായത്തോടെ ഡോളർ കടത്ത് നടത്തിയതിൽ മുഖ്യനും (Pinarayi Vijayan) സ്പീക്കർക്കും പങ്കുണ്ടെന്ന് സ്വപ്ന വ്യക്തമാക്കിയിട്ടുണ്ട്.  സ്വപ്ന സുരേഷ് കോടതിയിൽ നടത്തിയ മൊഴികൾ ഞെട്ടിക്കുന്നതാണെന്ന് കസ്റ്റംസ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News