ഭൂമിയിടപാട്: സിറോ മലബാര്‍ സഭയുടെ വൈദിക സമിതി യോഗം മാറ്റിവെച്ചു

എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ആരോപണം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത വൈദിക സമിതി യോഗം മാറ്റിവെച്ചു. 

Last Updated : Jan 4, 2018, 06:21 PM IST
ഭൂമിയിടപാട്: സിറോ മലബാര്‍ സഭയുടെ വൈദിക സമിതി യോഗം മാറ്റിവെച്ചു

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ആരോപണം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത വൈദിക സമിതി യോഗം മാറ്റിവെച്ചു. 

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ അല്‍മായ വിഭാഗം തടഞ്ഞുവെച്ചതിനെത്തുടര്‍ന്നാണ് വൈദിക സമിതിയോഗം മാറ്റിവെച്ചത്. കര്‍ദ്ദിനാളിനെ അനുകൂലിക്കുന്നവര്‍ തന്നെ യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന് ആവശ്യപ്പെടുകയായിരുന്നു. സംഘര്‍ഷം ഒഴിവാക്കുന്നതിനുവേണ്ടിയാണ് കര്‍ദ്ദിനാള്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്നും വൈദികര്‍ വ്യക്തമാക്കി. യോഗം നടത്തുന്നതില്‍ അല്‍മായ സംഘടനകള്‍ നേരത്തെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

അല്‍മായയുടെ സമ്മര്‍ദ്ദത്തിലാണ് യോഗം മാറ്റിവെച്ചതെന്ന് സഭയും അറിയിച്ചിട്ടുണ്ട്. കര്‍ദ്ദിനാളും സഹായമെത്രാന്‍മാരും ചേര്‍ന്നാണ് യോഗം മാറ്റിവെക്കാന്‍ തീരുമാനിച്ചത്. റിപ്പോര്‍ട്ട് ഔദ്യോഗിക സമിതി ചര്‍ച്ചചെയ്യുന്നത് പാസ്റ്ററല്‍ കമ്മിറ്റി യോഗത്തിന് ശേഷം മതിയെന്നാണ് നിര്‍ദ്ദേശം.

Trending News