കെഎസ്ആർടിസിയിൽ കടുത്ത ഡീസൽ ക്ഷാമം; 50 ശതമാനം സർവീസുകൾ വെട്ടിക്കുറച്ചു; യാത്രക്കാർ പ്രതിഷേധിച്ചു

കൊട്ടാരക്കര ഡിപ്പോയില്‍ നിന്നുള്ള പകുതി ബസുകളുടെ സര്‍വീസ് മുടങ്ങി

Written by - Zee Malayalam News Desk | Last Updated : Aug 5, 2022, 01:08 PM IST
  • 50 ശതമാനം സർവീസുകൾ വെട്ടിക്കുറച്ചു
  • നിരവധി ഓർഡിനറി സർവീസുകളാണ് വെട്ടിക്കുറച്ചത്
  • 25 ശതമാനം സർവീസുകൾ മാത്രമേ ഓടിക്കാൻ കഴിയൂ
കെഎസ്ആർടിസിയിൽ കടുത്ത ഡീസൽ ക്ഷാമം; 50 ശതമാനം സർവീസുകൾ വെട്ടിക്കുറച്ചു; യാത്രക്കാർ പ്രതിഷേധിച്ചു

കെഎസ്ആർടിസിയിൽ ഡീസൽ ക്ഷാമത്തെ തുടർന്ന് 50 ശതമാനം സർവീസുകൾ വെട്ടിക്കുറച്ചു. വിവിധ ഡിപ്പോകളിൽ നിന്നുള്ള നിരവധി ഓർഡിനറി സർവീസുകളാണ് വെട്ടിക്കുറച്ചത്. നാളെ 25 ശതമാനം സർവീസുകൾ മാത്രമേ ഓടിക്കാൻ കഴിയുവെന്നാണ് അധികൃതരുടെ വാദം. അതേ സമയം, ജൂൺ മാസത്തെ ശമ്പള വിതരണം ഇനിയും പൂർത്തിയാക്കാൻ മാനേജ്മെന്റിന് കഴിഞ്ഞിട്ടില്ല. ശമ്പള പ്രതിസന്ധിയും കെഎസ്ആർടിസിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

കുടിശ്ശിക കൃത്യ സമയത്ത് അടയ്ക്കാത്തതിനാൽ ഡീസൽ നൽകാനാവില്ലെന്നാണ് എണ്ണക്കമ്പനികൾ പറയുന്നത്. 135 കോടിയാണ് കുടിശികയിനത്തിൽ മാനേജ്മെൻ്റ് എണ്ണക്കമ്പനികൾക്ക് നൽകേണ്ടത്. ഡീസൽ ക്ഷാമം അനുഭവപ്പെട്ടതോടെ സർവീസുകൾ പലതും വെട്ടികുറയ്ക്കേണ്ട സാഹചര്യത്തിലായിരിക്കുകയാണ് കെഎസ്ആർടിസി.

കൊട്ടാരക്കര ഡിപ്പോയില്‍ നിന്നുള്ള പകുതി ബസുകളുടെ സര്‍വീസ് മുടങ്ങി. ഡിപ്പോയിലെ 67 ഓര്‍ഡിനറി ബസുകളില്‍ 33 എണ്ണവും സര്‍വീസ് നടത്തിയില്ല. കൊല്ലം, പുനലൂര്‍, പത്തനാപുരം, അടൂര്‍, ആയൂര്‍, പാരിപ്പള്ളി എന്നിവടങ്ങളിലേക്കുള്ള ചെയിന്‍ സര്‍വീസുകള്‍ മുടങ്ങി. വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ യാത്രാക്ലേശത്തില്‍ വലഞ്ഞു. തുടര്‍ന്ന്, യാത്രക്കാര്‍ ബസ് സ്റ്റാന്‍ഡില്‍ പ്രതിഷേധിച്ചു. നേരത്തെ കോഴിക്കോടും ഡീസൽ ക്ഷാമത്തെ തുടർന്ന് സർവീസുകൾ മുടങ്ങിയിരുന്നു.

ഡീസൽ ക്ഷാമം തുടരുന്നതിനാൽ നാളെ 25 ശതമാനം മാത്രമേ സർവീസുകൾ ഓടിക്കാൻ കഴിയൂവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അതേസമയം, അഞ്ചരക്കോടി രൂപ കൂടി കിട്ടിയാൽ മാത്രമേ അവശേഷിക്കുന്ന ജീവനക്കാർക്ക് ഉൾപ്പടെ ശമ്പള വിതരണം പൂർത്തിയാക്കാൻ കഴിയുകയുള്ളൂ. മിനിസ്റ്റീരിയൽ ജീവനക്കാർ, സെക്യൂരിറ്റി ജീവനക്കാർ, കൺട്രോളിംഗ് ഇൻസ്പെക്ടർമാർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർക്ക് ഇനിയും ശമ്പളം ലഭിച്ചിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News