Dileep Case: ദിലീപിന് തിരിച്ചടി..! അതിജീവിതയുടെ ഹർജി ഹൈക്കോടതി ശരിവെച്ചു

High Court against Dileep: ദൃശ്യം ചോർന്നതിൽ അന്വേഷണത്തിന് ഉത്തരവിട്ടു. 

Written by - Zee Malayalam News Desk | Last Updated : Dec 7, 2023, 02:47 PM IST
  • ജില്ലാ സെഷൻസ് ജഡ്ജ് അന്വേഷിക്കണം.
Dileep Case: ദിലീപിന് തിരിച്ചടി..! അതിജീവിതയുടെ ഹർജി ഹൈക്കോടതി ശരിവെച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് തിരിച്ചടി. അതിജീവതയുടെ ഹർജി ഹൈക്കോടതി അം​ഗീകരിച്ചു. ദൃശ്യം ചോർന്നതിൽ അന്വേഷണത്തിന് ഉത്തരവിട്ടു. ഹൈക്കോടതി സിം​ഗിൾ ജഡ്ജാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ജില്ലാ സെഷൻസ് ജഡ്ജ് അന്വേഷിക്കണം. അതിജീവിതയുടെ ആവശ്യം കോടതി അം​ഗീകരിച്ചു. പരാതിയുണ്ടെങ്കിൽ വീണ്ടും കോടതിയെ സമീപിക്കാമെന്നും പോലീസ് സഹായം തേടാമെന്നും കോടതി അറിയിച്ചു. ഹർജി തള്ളണമെന്ന ദിലീപിന്റെ ആവശ്യം അം​ഗീകരിച്ചില്ല.

അന്വേഷണം ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും ആരെങ്കിലും കുറ്റം ചെയ്തെന്നു കണ്ടെത്തിയാൽ ക്രിമിനൽ നിയമ പ്രകാരം നടപടികൾ സ്വീകരിക്കാമെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിലെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ, കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു അതിജീവിത കോടതിയെ സമീപിച്ചത്. ഹാഷ് വാല്യു മാറിയത് ആരെങ്കിലും ദൃശ്യം പരിശോധിച്ചത് കൊണ്ടാകാമെന്നും അപകീർത്തികരമായ ദൃശ്യങ്ങൾ പുറത്ത് പോകുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും ഹർജിയിൽ അതിജീവിത ചൂണ്ടിക്കാട്ടിയിരുന്നു.

ALSO READ: ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയില്‍ , സുഹൃത്ത് ഡോ. ഇ എ റുവൈസിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു

ഹാഷ് വാല്യു ആദ്യം മാറിയത് 2018 ജനുവരി 9നും ഡിസംബർ 13നുമാണെന്നും  പിന്നീട് 2021 ജൂലൈയിലും ഹാഷ് വാല്യു മാറിയതായും ഫോറൻസിക് പരിശോധന ഫലത്തിൽ കണ്ടെത്തിയിരുന്നു. മെമ്മറി കാർഡിലെ വിവരങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് സർക്കാരും കോടതിയെ അറിയിച്ചിരുന്നു. അതിജീവിതയുടെ ഹര്‍ജിക്കെതിരെ കേസില്‍ പ്രതിയായ നടന്‍ ദിലീപ് കോടതിയില്‍ നിലപാട് സ്വീകരിച്ചിരുന്നു. വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് നടിയുടെ ശ്രമമെന്നും ഹർജി തള്ളണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News