DHSE Plus One Exam : പ്ലസ് വൺ പരീക്ഷകൾ മാറ്റിവയ്ക്കണം; സെക്രട്ടറിയേറ്റ് പടിക്കൽ ഉപരോധം നടത്തി വിദ്യാർഥികൾ

Plus one students protest ഫോക്കസ് ഏര്യ നിശ്ചയിക്കുക, പഠിപ്പിക്കാനുള്ള പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർത്ത ശേഷം പരീക്ഷ നടത്തുക, അശാസ്ത്രീയമായ പരീക്ഷ രീതി പിൻവലിച്ച് വിദ്യാർഥികളുടെ ആശങ്കകൾ സർക്കാർ മനസ്സിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു വിദ്യാർഥികളുടെ സമരം. 

Written by - Abhijith Jayan | Edited by - Jenish Thomas | Last Updated : May 30, 2022, 06:05 PM IST
  • വിവിധ സ്കൂളുകളിൽ നിന്നെത്തിയ ഹയർ സെക്കൻഡറി വിദ്യാർഥികളാണ് പ്രതിഷേധത്തിൽ പങ്കുചേർന്നത്.
  • ഫോക്കസ് ഏര്യ നിശ്ചയിക്കുക, പഠിപ്പിക്കാനുള്ള പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർത്ത ശേഷം പരീക്ഷ നടത്തുക, അശാസ്ത്രീയമായ പരീക്ഷ രീതി പിൻവലിച്ച് വിദ്യാർഥികളുടെ ആശങ്കകൾ സർക്കാർ മനസ്സിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു വിദ്യാർഥികളുടെ സമരം.
DHSE Plus One Exam : പ്ലസ് വൺ പരീക്ഷകൾ മാറ്റിവയ്ക്കണം; സെക്രട്ടറിയേറ്റ് പടിക്കൽ ഉപരോധം നടത്തി വിദ്യാർഥികൾ

തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷകൾ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ സെക്രട്ടറിയേറ്റ് പടിക്കൽ പ്രതിഷേധം നടത്തി. വിവിധ സ്കൂളുകളിൽ നിന്നെത്തിയ ഹയർ സെക്കൻഡറി  വിദ്യാർഥികളാണ് പ്രതിഷേധത്തിൽ പങ്കുചേർന്നത്. ഫോക്കസ് ഏര്യ നിശ്ചയിക്കുക, പഠിപ്പിക്കാനുള്ള പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർത്ത ശേഷം പരീക്ഷ നടത്തുക, അശാസ്ത്രീയമായ പരീക്ഷ രീതി പിൻവലിച്ച് വിദ്യാർഥികളുടെ ആശങ്കകൾ സർക്കാർ മനസ്സിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു വിദ്യാർഥികളുടെ സമരം. സമരത്തിന് നൂറുകണക്കിന് വിദ്യാർഥികൾ നേതൃത്വം നൽകി.

കോവിഡ് കാലമായതിനാൽ ഓൺലൈൻ ക്ലാസുകൾ കാര്യക്ഷമമായി നടന്നിരുന്നില്ല. പക്ഷേ അപ്പോഴും സർക്കാർ പരീക്ഷകളുമായി മുന്നോട്ടുപോവുകയായിരുന്നു. ഡബിൾ വാലുവേഷൻ ഉറപ്പുവരുത്തുക, തിരഞ്ഞെടുത്ത ചോദ്യങ്ങൾ എഴുതിയാൽ മാർക്ക് ഉറപ്പാക്കുക എന്നിവയായിരുന്നു  വിദ്യാർഥികളുടെ മറ്റ് ആവശ്യങ്ങൾ.

ALSO READ : ആയുധങ്ങളുമായി പ്രകടനം നടത്തിയ സംഭവത്തിൽ ദുർഗാ വാഹിനി പ്രവർത്തകർക്കെതിരെ കേസ്

അതേസമയം വിദ്യാർഥികളുടെ സമരത്തെ  വിദ്യാഭ്യാസ മന്ത്രി വിമർശിക്കുകയും ചെയ്തു. പരീക്ഷകൾ നേരത്തെ തീരുമാനിച്ചതാണെന്നും  വിദ്യാർഥികൾ സമരത്തിൽ നിന്ന് പിന്മാറണമെന്നുമായിരുന്നു മന്ത്രി പറഞ്ഞു. 

എന്നാൽ, വിദ്യാർഥികൾ സമരവുമായി മുന്നോട്ടു പോവുകയായിരുന്നു. ഉച്ചയ്ക്ക് ശേഷം മന്ത്രിയുടെ പി.എസ്സിനെ കാണാൻ അവസരം ലഭിച്ചു. അദ്ദേഹത്തെ കണ്ട് കാര്യങ്ങൾ ബോധിപ്പിച്ച ശേഷമാണ് വിദ്യാർഥികൾ മടങ്ങിയത്. ചർച്ചയിൽ നല്ല പ്രതീക്ഷയുണ്ടെന്ന് വിദ്യാർഥികൾ അറിയിക്കുകയും ചെയ്തു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News