Motor Vehicle Department: ഹൈറേഞ്ച് യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; നിര്‍ദ്ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്

Motor Vehicle Department: വാഹനയാത്രക്കാരും ഡ്രൈവർമാരും കാൽനടയാത്രക്കാരും ഒരുപോലെ ജാഗ്രത പാലിക്കണം.  

Written by - Zee Malayalam News Desk | Last Updated : Jul 6, 2023, 09:01 PM IST
  • അമിത വേഗതയിൽ വാഹനങ്ങൾ ഓടിക്കരുത്.
  • സുരക്ഷിത സ്ഥലത്ത് മാത്രം വാഹനം നിർത്തിയിടുക.
  • ഇരുചക്ര വാഹനം ഓടിക്കുമ്പോൾ കുട ഉപയോഗിക്കരുത്
Motor Vehicle Department: ഹൈറേഞ്ച് യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; നിര്‍ദ്ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്

കാലവർഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ ഹൈറേഞ്ചിലൂടെ യാത്ര ചെയ്യുന്നവരുടെ ശ്രദ്ധക്ക് നിർദേശങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. റോഡപകടങ്ങൾ ഒഴിവാക്കുന്നതിന് വാഹനയാത്രക്കാരും ഡ്രൈവർമാരും കാൽനടയാത്രക്കാരും ഒരുപോലെ ജാഗ്രത പാലിക്കണമെന്ന് റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസർ ആർ രമണൻ അറിയിച്ചു. 

ഹൈറേഞ്ച് യാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

*വേഗത്തിലോടുന്ന വാഹനം അടിയന്തിര സാഹചര്യത്തിൽ ബ്രേക്ക് ചെയ്യണ്ടി വന്നാൽ ഉദ്ദേശിക്കുന്ന പോലെ നിൽക്കണമെന്നില്ല. തെന്നി മുന്നോട്ട് പോയി അപകടത്തിൽപ്പെടും. അതിനാൽ വാഹനം അമിത വേഗതയിൽ ഓടിക്കരുത്.

ALSO READ: രണ്ട് ദിവസം കൂടി മഴ തുടരും; ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

*വളവുകളിൽ വേഗത പാടില്ല. ഓവർടേക്കിംഗും അരുത്. അത്തരം പ്രവൃത്തികൾ അപകടം ക്ഷണിച്ച് വരുത്തും.
*എതിരെ വാഹനം വരുമ്പോൾ പ്രത്യേകിച്ച് വലിയ വാഹനങ്ങൾ വേഗത വളരെ കുറച്ച് പരസ്പരം കടന്ന് പോവുക. റോഡ് വിട്ട് അധികം വശം ചേർക്കരുത്. മണ്ണിടിഞ്ഞ് വാഹനം മറിയുവാൻ സാധ്യതയുണ്ട്.
*ശക്തമായ കാറ്റ്, മഴ എന്നിവയുള്ളപ്പോൾ സുരക്ഷിത സ്ഥലത്ത് വാഹനം നിർത്തിയിടുക. കാറ്റും മഴയും കുറഞ്ഞശേഷം യാത്ര ചെയ്യുക.
*ഇടുക്കി ജില്ലയിൽ രാത്രിയാത്ര നിരോധിച്ചതിനാൽ രാത്രി 7 മുതൽ പുലർച്ചെ 6 വരെ യാത്ര ചെയ്യാൻ മുതിരരുത്.
*മൂടൽമഞ്ഞ് കാഴ്ച മറയ്ക്കുന്നുണ്ടെങ്കിൽ യാത്ര നിർത്തി വെക്കുക.
*തേയ്മാനം സംഭവിച്ച ടയറുകൾ ഉപയോഗിക്കരുത്. ബേക്ക് ചെയ്യുമ്പോൾ തെന്നി മറിയാൻ സാധ്യതയുണ്ട്.
*റോഡിൽ വെള്ളക്കെട്ട് ഉണ്ടെങ്കിൽ സൂക്ഷിച്ച് മറികടക്കുക
*ഇരുചക്ര വാഹനം ഓടിക്കുമ്പോൾ യാതൊരു കാരണവശാലും കുട ഉപയോഗിക്കരുത്.
* വാഹനം ഓടിക്കുമ്പോൾ നിശ്ചിത അകലം പാലിക്കുക.
*മഴയത്ത് ഹെൽമറ്റ് വച്ച് യാത്രചെയ്യുമ്പോൾ കാഴ്ച മറയുവാൻ സാധ്യതയുള്ളതിനാൽ കൂടുതൽ ജാഗ്രത പാലിക്കുക.
*സ്‌കൂൾ വാഹനങ്ങൾ ഓടിക്കുമ്പോഴും കുട്ടികളെ വാഹനത്തിൽ കയറ്റി ഇറക്കുമ്പോഴും വളരെ ശ്രദ്ധ വേണം.
*പാർക്കിംഗ് ലൈറ്റ്, ബ്രേക്ക് ലൈറ്റ്, ഇൻഡിക്കേറ്ററുകൾ എന്നിവ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നു എന്ന് ഉറപ്പ് വരുത്തുക.  
*റോഡ് നിയമങ്ങൾ പാലിക്കുകയും നല്ല റോഡ് സംസ്‌കാരം പുലർത്തുകയും ചെയ്യുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News