Death: പരശുറാം എക്സ്പ്രസിന്റെ ചവിട്ടുപടിയിൽ നിന്ന് പുഴയിൽ വീണയാളുടെ മൃതദേഹം കണ്ടെത്തി

Passenger's dead body found: കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 2.45-ഓടെ പിറവം റോഡ് റെയിൽവേ സ്റ്റേഷന് സമീപത്തെ മേൽപാലത്തിൽ വെച്ചാണ് സംഭവമുണ്ടായത്. 

Written by - Zee Malayalam News Desk | Last Updated : Aug 13, 2023, 03:45 PM IST
  • ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
  • മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാനായിട്ടില്ല.
  • 40 – 45 വയസ് പ്രായമുള്ളയാളുടേതാണ് മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം.
Death: പരശുറാം എക്സ്പ്രസിന്റെ ചവിട്ടുപടിയിൽ നിന്ന് പുഴയിൽ വീണയാളുടെ മൃതദേഹം കണ്ടെത്തി

കോട്ടയം: ട്രെയിനിന്റെ ചവിട്ടുപടിയിൽ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെ പുഴയിൽ വീണ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാനായിട്ടില്ല. 

കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 2.45-ഓടെ പിറവം റോഡ് റെയിൽവേ സ്റ്റേഷന് സമീപത്തെ മേൽപാലത്തിൽ വെച്ചാണ് യാത്രക്കാരൻ ട്രെയിനിൽ നിന്ന് മൂവാറ്റുപുഴയാറ്റിലേയ്ക്ക് വീണത്. മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന പരശുറാം എക്സ്പ്രസിൽ യാത്ര ചെയ്തയാളാണ് പുഴയിൽ വീണത്. വൈക്കം, കടുത്തുരുത്തി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേനയും സ്കൂബ ടീമും എത്തി രാത്രി 7.30 വരെ തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. അടിയൊഴുക്ക് ശക്തമായതും ഇരുട്ടും തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചു. 

 ALSO READ: ആറ് മാസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം ചതുപ്പിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം അതിഥി തൊഴിലാളികളിലേക്കും

ഇന്ന് രാവിലെ മുതൽ വീണ്ടും തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഉച്ചയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. 40 – 45 വയസ് പ്രായമുള്ളയാളുടേതാണ് മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം വൈക്കം സർക്കാർ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. വൈക്കം അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ ടി.ഷാജികുമാർ, കടുത്തുരുത്തി സ്റ്റേഷൻ ഓഫീസർ കലേഷ് കുമാർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജയൻ, സ്കൂബ ടീം അംഗങ്ങളായ എച്ച്.ഹരീഷ്, മുജീബ്, ജോബിൻ കെ.ജോൺ എന്നിവരടങ്ങിയ സംഘമാണ് തിരച്ചിൽ നടത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News