Custody Death: കസ്റ്റഡി മരണത്തിൽ പ്രതിഷേധിച്ച് ഹിൽപാലസ് പോലീസ് സ്റ്റേഷൻ നാട്ടുകാർ ഉപരോധിക്കുന്നു; എസ്ഐയെ സസ്പെൻഡ് ചെയ്തു

Police custody death Kerala: തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് കസ്റ്റഡിയിലെടുത്ത തൃപ്പൂണിത്തുറ ഇരുമ്പനം കര്‍ഷക കോളനിയിലെ ചാത്തൻവേലിൽ മനോഹരന്‍ (52) ആണ് മരിച്ചത്.

Written by - Zee Malayalam News Desk | Last Updated : Mar 26, 2023, 11:33 AM IST
  • മനോഹരന്റെ മുഖത്തടിച്ച എസ്ഐ ജിമ്മിയെ സസ്പെൻഡ് ചെയ്തു
  • കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും
  • പോലീസ് മനോഹരനെ മർദിച്ചുവെന്നാണ് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നത്
Custody Death: കസ്റ്റഡി മരണത്തിൽ പ്രതിഷേധിച്ച് ഹിൽപാലസ് പോലീസ് സ്റ്റേഷൻ നാട്ടുകാർ ഉപരോധിക്കുന്നു; എസ്ഐയെ സസ്പെൻഡ് ചെയ്തു

തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് കസ്റ്റഡിയിലെടുത്തയാൾ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ. ഹിൽപാലസ് പോലീസ് സ്റ്റേഷൻ നാട്ടുകാർ ഉപരോധിക്കുന്നു. മനോഹരന്റെ മുഖത്തടിച്ച എസ്ഐ ജിമ്മിയെ സസ്പെൻഡ് ചെയ്തു. കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും.

പോലീസ് മനോഹരനെ മർദിച്ചുവെന്നാണ് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നത്. മനോഹരന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റും. മനോഹരൻ മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞിട്ടും പോലീസ് പിഴ ഈടാക്കി. അലക്ഷ്യമായി വാഹനം ഓടിച്ചതിനാണ് കേസെടുത്ത് പിഴ ഈടാക്കിയത്.

ALSO READ: Custody death: പോലീസ് കസ്റ്റഡിയിലെടുത്തയാൾ കുഴഞ്ഞുവീണ് മരിച്ചു; മർദ്ദമേറ്റതായി ആരോപണം

തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് കസ്റ്റഡിയിലെടുത്ത തൃപ്പൂണിത്തുറ ഇരുമ്പനം കര്‍ഷക കോളനിയില്‍ താമസിക്കുന്ന ചാത്തൻവേലിൽ മനോഹരന്‍ (52) ആണ് മരിച്ചത്. നിർമാണ തൊഴിലാളിയായിരുന്നു മനോഹരൻ. ശനിയാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ പോലീസ് സ്റ്റേഷൻ ഉപരോധിക്കുകയാണ്.

പോലീസ്​ ഇത്​ സംബന്ധിച്ച്​ പറയുന്നത് ഇങ്ങനെയാണ്​:​ ഇരുമ്പനം ഭഗത്ത് പോലീസ് നടത്തിയ വാഹന പരിശോധനക്കിടെ കൈകാണിച്ചിട്ടും മനോഹരന്‍ വാഹനം നിർത്താതെ പോയി. പിന്നീട് പോലീസ് ഇയാളെ മറ്റൊരിടത്ത്​ നിന്ന്​ പിടികൂടി സ്റ്റേഷനിലെത്തിച്ചു. ഇവിടെ വച്ച് ഇയാള്‍ കുഴഞ്ഞുവീണു. ആദ്യം തൃപ്പൂണിത്തുറ താലൂക്ക്​ ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചെന്നാണ്​ പോലീസ് പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News