കൈനിറയെ ലാഭം തരും കാളാഞ്ചി കൃഷി; പ്രോത്സാഹനവുമായി മത്സ്യഫെഡ്

മത്സ്യ ഫെഡ് കോട്ടയം പാലാക്കരിയിൽ ആദ്യമായാണ് കൂടുകളിൽ കാളാഞ്ചി കൃഷി ആരംഭിക്കുന്നത്. പത്ത് മാസം നീളുന്ന കൃഷിയിൽ വിളവെടുപ്പ് നടത്തുമ്പോൾ കാളാഞ്ചി ഒരു കിലോഗ്രാം വളർച്ചയെത്തുമെന്ന് മൽസ്യ ഫെഡ് അധികൃതർ പറയുന്നു.‌ 51 കൂടുകളിൽ ഇപ്പോൾ പാലാക്കരി യിൽ മൽസ്യ കൃഷി നടത്തുന്നുണ്ട്.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Jul 10, 2022, 06:46 PM IST
  • വിപണിയിൽ മികച്ച വരിമാനം ലഭിക്കുന്ന കാളാഞ്ചി മത്സ്യ കൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മത്സ്യ ഫെഡ് അധികൃതരുടെ തീരുമാനം.
  • പത്ത് മാസം നീളുന്ന കൃഷിയിൽ വിളവെടുപ്പ് നടത്തുമ്പോൾ കാളാഞ്ചി ഒരു കിലോഗ്രാം വളർച്ചയെത്തുമെന്ന് മൽസ്യ ഫെഡ് അധികൃതർ പറയുന്നു.‌
  • പൂമീൻ, കരിമീൻ , തിരുത തുടങ്ങിയ മൽസ്യങ്ങളെ പോണ്ടിലെ ജലാശയത്തിൽ വളര്‍ത്താനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി.
കൈനിറയെ ലാഭം തരും കാളാഞ്ചി കൃഷി; പ്രോത്സാഹനവുമായി മത്സ്യഫെഡ്

കോട്ടയം: മത്സ്യ ഫെഡിന്‍റെ കോട്ടയം പാലാക്കരി ഫിഷ് ഫാമിൽ കാളാഞ്ചി കൃഷി ആരംഭിച്ചു. ഗുണമേന്മയേറിയ പതിനയ്യായിരം കാളാഞ്ചി കുഞ്ഞുങ്ങളെയാണ് കഴിഞ്ഞ ദിവസം കൂടുകളിൽ നിക്ഷേപിച്ചത്. വിപണിയിൽ മികച്ച വരിമാനം ലഭിക്കുന്ന കാളാഞ്ചി മത്സ്യ കൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മത്സ്യ ഫെഡ് അധികൃതരുടെ തീരുമാനം.

മത്സ്യ ഫെഡ് കോട്ടയം പാലാക്കരിയിൽ ആദ്യമായാണ് കൂടുകളിൽ കാളാഞ്ചി കൃഷി ആരംഭിക്കുന്നത്. പത്ത് മാസം നീളുന്ന കൃഷിയിൽ വിളവെടുപ്പ് നടത്തുമ്പോൾ കാളാഞ്ചി ഒരു കിലോഗ്രാം വളർച്ചയെത്തുമെന്ന് മൽസ്യ ഫെഡ് അധികൃതർ പറയുന്നു.‌ 51 കൂടുകളിൽ ഇപ്പോൾ പാലാക്കരി യിൽ മൽസ്യ കൃഷി നടത്തുന്നുണ്ട്. 

Read Also: VD Satheesan: വിഡി സതീശൻ ആർഎസ്എസ് പരിപാടിയിൽ; ചിത്രം പുറത്ത്

പൂമീൻ, കരിമീൻ , തിരുത തുടങ്ങിയ മൽസ്യങ്ങളെ പോണ്ടിലെ ജലാശയത്തിൽ വളര്‍ത്താനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. ഇനി കാളാഞ്ചി കൃഷിയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് അധികൃതരുടെ തീരുമാനം. ഇപ്പോൾ ആരംഭിച്ചതിന് പുറമെ പാരബോള ആകൃതിയിൽ നിർമ്മിച്ച രണ്ട് പെന്നിലും കാളാഞ്ചി തന്നെയാണ് കൃഷി ചെച്ചുന്നത്. 

രുചിയേറിയ കാളാഞ്ചി മൽസ്യത്തിന് വിപണിയിൽ കിലോയ്ക്ക് 700 രൂപയാണ് വില. പാലാക്കരി അക്വാ ടൂറിസം കേന്ദ്രം കൂടിയായതിനാൽ ഫിഷ് ഫാം സന്ദർശിക്കുന്ന സഞ്ചാരികൾക്കും കാളാഞ്ചി വിഭവങ്ങൾ വിളമ്പും. അക്വാ ടൂറിസ്റ്റ് കേന്ദ്രമെന്ന നിലയിൽ ശ്രദ്ധാകേന്ദ്രമാകുന്ന മത്സ്യഫെഡിന്റെ പാലാക്കരി ഫിഷ് ഫാമില്‍ ഫ്‌ളോട്ടിംഗ് റസ്റ്റോറന്റും നാടിന് സമർപ്പിച്ചു. കാളാഞ്ചി കൂടുകൃഷി, ഫ്‌ളോട്ടിങ് റസ്റ്റോറന്റ് എന്നിവയുടെ ഉദ്ഘാടനം തോമസ് ചാഴികാടന്‍ എംപി നിര്‍വഹിച്ചു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News