ഗര്‍ഭിണിയായ പശുവിനെ മരത്തില്‍ ചേര്‍ത്ത് കുരുക്കിട്ട് കൊന്നു

മൃഗങ്ങളോട് അതിക്രൂരത കാട്ടി സാമൂഹ്യ വിരുദ്ധര്‍. 

Written by - Zee Malayalam News Desk | Last Updated : Dec 29, 2020, 11:24 PM IST
  • പത്തനംതിട്ടയിലാണ് സംഭവം.
  • വീടിന് സമീപം കെട്ടിയിരുന്ന ഗര്‍ഭിണിയായ പശുവിനോടായിരുന്നു (Cow) സാമൂഹിക വിരുദ്ധരുടെ ക്രൂരത.
  • വീടിന് സമീപം റബ്ബര്‍ മരത്തില്‍ കെട്ടിയിരുന്ന എട്ടുമാസം ​ഗര്‍ഭിണിയായ പശുവിനെ മരത്തില്‍ ചേര്‍ത്ത് കരുക്കിട്ട് കൊല്ലുകയായിരുന്നു.
ഗര്‍ഭിണിയായ പശുവിനെ  മരത്തില്‍ ചേര്‍ത്ത് കുരുക്കിട്ട് കൊന്നു

പത്തനംതിട്ട: മൃഗങ്ങളോട് അതിക്രൂരത കാട്ടി സാമൂഹ്യ വിരുദ്ധര്‍. 

നായയെ വാഹനത്തിന് പിന്നില്‍ കെട്ടിയിട്ട് വലിച്ച സംഭവം അടുത്തിടെയാണ് കേരളത്തില്‍ അരങ്ങേറിയത്. ഇത്തവണ ഇക്കൂട്ടര്‍ ഗര്‍ഭിണിയായ പശുവിനെയാണ് തങ്ങളുടെ ക്രൂര വിനോദത്തിന് ഇരയാക്കിയത്...

പത്തനംതിട്ടയിലാണ് സംഭവം. വീടിന്  സമീപം കെട്ടിയിരുന്ന  ഗര്‍ഭിണിയായ പശുവിനോടായിരുന്നു (Cow) സാമൂഹിക വിരുദ്ധരുടെ ക്രൂരത. വീടിന് സമീപം റബ്ബര്‍ മരത്തില്‍ കെട്ടിയിരുന്ന എട്ടുമാസം ​ഗര്‍ഭിണിയായ പശുവിനെ മരത്തില്‍ ചേര്‍ത്ത് കരുക്കിട്ട് കൊല്ലുകയായിരുന്നു. 

ഇടമുറി പൊന്നമ്പാറ കിഴക്കേചരുവില്‍ സുന്ദരേശന്‍റെ  പശുവിനെയാണ് ദാരുണമായി കൊലപ്പെടുത്തിയത്.

ഞായറാഴ്ചയാണ് സംഭവം നടന്നത്. സന്ധ്യയോടെ വീടിന് സമീപത്തെ ബന്ധുവിന്‍റെ  പറമ്പില്‍ മേയാന്‍ വിട്ടിരുന്ന പശുവിനെ കാണാതായി.  അന്വേഷണത്തില്‍ പശുവിനെ ചേത്തയ്ക്കല്‍ റബര്‍ ബോര്‍‍ഡ് ഡിവിഷന്‍ ഓ​ഫി​സി​ന് സ​മീ​പം കെ​ട്ടി​യി​ട്ട​ നി​ല​യി​ല്‍ ക​ണ്ടെ​ത്തി.  റബര്‍‌ ബോര്‍ഡ് വക തോട്ടത്തില്‍ കയറിയെന്നാരോപിച്ച്‌ വാച്ചര്‍ പശുവിനെ കെട്ടിയിടുകയായിരുന്നു.

തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ ജനങ്ങള്‍ സംഘടിക്കുകയും പോലീസ് എത്തി സ്ഥിതി ശാന്തമാക്കുകയുമായിരുന്നു. റാന്നി പോലീസി​ന്‍റെ  നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ പ്രശ്നം പരിഹരിച്ച്‌ റബര്‍ ബോര്‍ഡ് കാന്‍റീന്‍ ജീവനക്കാരനായ ഉടമയ്ക്ക് പശുവിനെ നല്‍കിയിരുന്നു. തുടര്‍ന്ന് രാത്രിയില്‍ സുന്ദരേശന്‍റെ വീട്ടില്‍ എത്തിച്ച പശുവിനെ വീടിന് സമീപത്തെ റബര്‍ മരത്തിലാണ് കെട്ടിയിരുന്നത്.

Also read: Exhibitionism: തിരക്കേറിയ മാളില്‍ യുവാവിന്‍റെ നഗ്നതാ പ്രദര്‍ശനം, പരാതി നല്‍കി യുവതി

എന്നാല്‍, രാവിലെ വീട്ടുകാര്‍ നോക്കുമ്പോള്‍ പശു ജീവനറ്റ നിലയിലായിരുന്നു. വീട്ടുകാര്‍ പശുവിനെ കെട്ടിയതു കൂടാതെ മറ്റൊരു കയര്‍ ഉപയോഗിച്ച്  മറ്റൊരു മരത്തിലേക്ക് വലിച്ചു കെട്ടി ചലിക്കാനാവാത്ത നിലയിലായിരുന്നു പശു. 

വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പെരുനാട് പോലീസ് അന്വേഷണം ആരംഭിച്ചു.

 

Zee Hindustan App നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ  ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

Trending News